ശാന്താനായർ
വേണം ഇത്തിരി അഹന്ത
പലരും അഹന്തയെ അഹങ്കാരമെന്നു വ്യാഖ്യാനിക്കാറുണ്ട്. അതൊരു പ്രതിനായക സ്വഭാവമായിട്ടാണ് നമ്മുടെ മനസ്സിൽ സ്ഥാനം പിടിച്ചിട്ടുളളതും. എന്നാൽ താൻ വലിയവനാണെന്നുളള മനോഭാവം ഇല്ലാത്തവരെയാണ് നാം ഭയപ്പെടേണ്ടത്. അവരാണ് സമൂഹത്തിലെ പുഴുക്കുത്തുകൾ. ഞാനെന്ന ഭാവമുളളവർ സ്വയം ആദരിക്കുന്നവരായിരിക്കും. അഭിമാനികൾ. അവർക്ക് തരംതാണ പ്രവൃത്തിചെയ്യാൻ മടിയുണ്ടാവും. ഉളളിലെ വലിയവൻ ചിന്തയിലും വലിയവനായിരിക്കും. അവർക്കു മറ്റുളളവരുടെ ആദരവു പിടിച്ചുപറ്റണമെന്ന മോഹവും കാണാതിരിക്കില്ല. അത്തരക്കാർ നമ്മുടെ സമൂഹത്തിലിന്നു വിരളമാണ്...