ശങ്കരനാരായണൻ മലപ്പുറം
രോഗനിര്‍ണ്ണയം
'' ആ പേര്‍ഷ്യന്റ് ഗോപാലകൃഷ്ണന്റെ ആള്‍ക്കാര്‍ എന്തു പറഞ്ഞു'' '' ചിലപ്പോള്‍ ഉടനെ ഓപ്പറേഷന്‍ വേണ്ടി വരുമെന്നു പറഞ്ഞപ്പോള്‍ അയാളുടെ ഭാര്യ പൊട്ടിക്കരഞ്ഞു സാര്‍ തീരെ പാവങ്ങളാണെന്നാണു തോന്നുന്നത് പിന്നെ ഡോക്ടര്‍ പ്രത്യേകം ചോദിക്കാന്‍ പറഞ്ഞതും ചോദിച്ചു അവര്‍ക്കു റൂം വേണ്ട വാര്‍ഡിലേക്കു മാറ്റിയാല്‍ മതിയെന്നു ആവര്‍ത്തിച്ചു പറഞ്ഞു സാര്‍ '' '' റൂം വേണ്ടന്നു പറഞ്ഞുവല്ലേ എന്നാ പിന്നെ ഓപ്പറേഷനും വേണ്ടന്നു വയ്ക്കാം. മരുന്നു കൊണ്ടു തന്നെ അയാള്‍ക്ക് അസുഖം മാറുമെന്നേ. പേര്‍ഷ്യന്റിനെ ഐ സി യുന്ന് ഇന്നു തന്നെ വാര്‍ഡി...
കണക്കുകൂട്ടൽ
“പിന്നേയ് ങ്ങളെന്താ ഫോണെടുക്കാത്തത്?” “ഞാൻ ഷെയറിന്റെ കണക്കു കൂട്ടിയിരിക്ക്യാ.” “ന്നെക്കൊണ്ട് പറയിപ്പിക്കണ്ട, പതിനൊന്നു മണിയായിട്ടും ഓഫീസിലും പോകാതെ ഷെയറിന്റെ കണക്കും കൂട്ടിയിരുന്നോളി. സ്വന്തം കുട്ടീന്റെ റിസൽട്ടു നോക്കാൻ കൂടി ങ്ങക്ക് നേര്യല്ല. പിന്നേയ് പനിച്ചുകിടക്കുന്ന കണ്ണനെയും കൂട്ടി ഞാൻ തന്നെ പോയി റിസൽട്ടറിഞ്ഞു. ”തോറ്റിരിക്കും?“ ”തോറ്റില്ല. ജയിച്ചു.“ ”മാർക്ക് കൊറവല്ലേ?“ ”അല്ല, എല്ലാറ്റിലും എ പ്ലസ്സാ!“ ”ങേ!!“ അയാൾ തലയ്‌ക്കു കൈവച്ചു പിറുപിറുത്തുഃ ”എന്റെ ദൈവമേ! എന്റെ കണക്കുകൂട്ടലുക...
നൊസ്‌റ്റാൾജിയ
കൂട്ടുകാരൊന്നിച്ച് ഹൈദരാബാദി ചിക്കൻ കഴിച്ച് വീട്ടിലെത്തിയ അയാളെ പെട്ടെന്നാണ് നൊസ്‌റ്റാൾജിയ പിടികൂടിയത്. “ഹൊ! ഇതെന്തൊരു കാലം. എന്തൊരു ഭക്ഷണം. പണ്ട് എന്തു രസമായിരുന്നു. ചക്കയും കഞ്ഞിയും ഒണക്കമുള്ളൻ ചുട്ടതും. തൊട്ടുകൂട്ടാൻ ചീരാ പറങ്കി മൊളകിന്റെ ചമ്മന്തിയും”. മാർബിൾ പതിച്ച മുറിയിലെ വിലകൂടിയ കട്ടിലിൽ മലർന്നു കിടന്നു അയാൾ വീണ്ടും നൊസ്‌റ്റാൾജിച്ചു. “ചാണകം മെഴുകിയ നിലം. തെങ്ങോല കൊണ്ടുള്ള മേൽക്കൂര. ചെത്തിത്തേക്കാത്ത ചുമര്. ചുമരിൽ നിറയെ ഓട്ട. ഓട്ടയിൽ നിറയെ മൂട്ട. ചോര കുടിച്ച് പള്ള വീർത്ത അവയെ ...
ചന്തിയും കോണകവും കൊണ്ട് കൊഞ്ഞനം കുത്തുന്ന സ്‌റ്റൈ...
നമ്മുടെ പാരമ്പര്യവേഷം ആണുങ്ങളുടേത് മുണ്ടും കുപ്പായവും പെണ്ണുങ്ങളുടേത് പുളിയിലക്കര മുണ്ടും സാരിയും മറ്റുമാണെന്നാണ് പലരും പറയുന്നത്. ഭഗവാനിഷ്‌ടം സാരിയാണ് എന്ന് ഈയിടെ നടത്തിയ ദേവപ്രശ്‌നത്തിലും കണ്ടത്രെ! ഈ പാരമ്പര്യം എന്നു പറഞ്ഞാൽ എന്താണ്? ഏതാണ് പാരമ്പര്യത്തിന്റെ അടിസ്ഥാനവർഷം? ഒരു നൂറ്റാണ്ടോ മുക്കാൽ നൂറ്റാണ്ടോ മുമ്പത്തെ പാരമ്പര്യം വച്ചുവിലയിരുത്തുകയാണെങ്കിൽ മലയാളിയുടെ വേഷം വേഷമില്ലായ്‌മയോ അല്പവസ്‌ത്രമോ ആണെന്ന് മനസ്സിലാക്കാൻ സാധിക്കും. ഒരു ഈഴവ സ്‌ത്രീ മുട്ടിനു കീഴെ എത്തുന്ന മുണ്ട് ധരിച്ചത...
പഠിപ്പ്
“പ്പൊ കല്ല്യാണം വാണ്ടാന്നാ ഓള് പറയണത്. ഓക്ക് പൂതി ഞ്ഞിം പഠിക്കണം ന്നാ” “അയ്‌നെന്താ ഓളെ ഞങ്ങള് നല്ലോണം പഠിപ്പിച്ചോളാ”. Generated from archived content: story1_sept14_07.html Author: sankaranarayanan_malappuram
വേദന
“എടാ നിന്നെ പത്തുമാസം ചുമന്ന് വേദന സഹിച്ച് പെറ്റ എന്നോടാണോ നീയിങ്ങനെ പെരുമാറുന്നത്?” “നുണ, പച്ചനുണ! പ്രസവ സമയമടുത്തിട്ടും വേദന ഒട്ടും വരാത്തതിനാൽ സിസേറിയൻ നടത്തിയാണ് എന്നെ കീറിയെടുത്തത് എന്നാണല്ലോ കേട്ടിട്ടുള്ളത്”. Generated from archived content: story10_feb2_08.html Author: sankaranarayanan_malappuram