ശങ്കരൻ കോറോം
കാറ്റ്
കാറ്റിന്‍ വലുപ്പചെറുപ്പമില്ല വന്മരവും ഇത്തിരിപ്പുല്ലും സമം! ഒരേ സ്നേഹം, ഒരേ തലോടല്‍! ഓരോ കറ്റുവരുമ്പോഴും അവര്‍ കൈവീശി തലചരിച്ച് സൗഹൃദം പങ്കിടും ഞങ്ങളിവിടെയുണ്ട്..... ഇവിടെയുണ്ട് Generated from archived content: poem2_oct7_11.html Author: sankaran_korom
അമൃതുപോലെ
ഉത്‌കണ്‌ഠകൾ അവസാനവാക്കല്ല അവ പക്ഷെ പരിഗണിക്കപ്പെടുകതന്നെ വേണം അധികരിച്ച അമൃത്‌പോലെ ഓരോ ഉത്‌കണ്‌ഠയും മാരകമാണ്! Generated from archived content: sept_poem3.html Author: sankaran_korom
മുന്നിൽ നടക്കുക
യാത്രയിൽ നീളെ
പഴമൊഴിയോളം പഴയ മനസ്സേ
പുതുവഴിയാണിത് പഴമൊഴിയുടെ
നാനാർത്ഥം തേടിയലയരുതേ
പുതുവഴി തീർക്കാനൊപ്പം ചേരുക
മുന്നിൽ നടക്കുക മടിയാതെ!
Generated from archived content: poem8_dec9_06.html Author: sankaran_korom
ജനാലകൾ
ജനാലകൾ മെല്ലെയടച്ചിടാം ടിവിയിലിഷ്‌ടചാനൽ തുറന്നിടാം (പരസ്യമെങ്കിലും രഹസ്യമായി) സിരകളിൽ പതയുമീ കാഴ്‌ചകൾ സ്വർഗ്ഗീയമെന്ന് മതികയക്കാം. ഒരേനേരമൊരേ കാഴ്‌ചകൾ പലയിടങ്ങളിൽ പലർ കണ്ടിരിക്കേ രഹസ്യമെന്നതടയുന്ന ചില്ലുജനൽപാളികൾ മാത്രമല്ലോ! Generated from archived content: poem4_may.html Author: sankaran_korom
മണ്ണ്
എത്ര നട,ന്നെത്ര പടവുകൾ ചവുട്ടിനാമെത്തിയെന്നാകിലും എത്രവിയർത്തെത്ര പണക്കിഴി എണ്ണിനാം ചേർത്തുവെച്ചെന്നാകിലും ചവുട്ടി നില്‌ക്കുമീ, മണ്ണു മറന്നീടുകിൽ ആരാണ് നമ്മോടു പൊറുത്തു തന്നീടുക! Generated from archived content: aug_poem2.html Author: sankaran_korom
എന്നു പറയരുത്
വഴികളിൽ നേരില്ല വഴികളിലെവിടെയും നേരില്ല, എന്നു പറയരുത്. വഴികളിൽ ചതിയുണ്ട്. എല്ലാവഴികളും ചതിക്കുഴിയെന്നു പറയരുത്. വഴികളിൽ തണലില്ല. വഴികളിലൊന്നിലും മരവും തണലുമില്ലെന്നു പറയരുത്. വഴികളിൽ കരുണയില്ല. വഴിയായ വഴിയെല്ലാം കാരുണ്യം വറ്റിയതെന്നു പറയരുത്. നാമെത്തി നില്‌ക്കും വഴി മറന്നു പറയരുത്. Generated from archived content: poem2_may.html Author: sankaran_korom
വെറുതേ…
ഞാനും അവനും കുട്ടിക്കാലംതൊട്ട് ഒന്നിച്ച് കളിച്ച്; ഒരേ പാത്രത്തിൽ ഉണ്ട്; ഒന്നിച്ചുറങ്ങി വളർന്നവരാണ്. എനിക്കവനെയും അവനെന്നെയും ഒരേ പോലെ ജീവനായിരുന്നു.
ഞങ്ങളുടെ മക്കൾ വളർന്നു വലുതായപ്പോഴും ഞങ്ങൾ കടൽപോലെ സ്‌നേഹിച്ചു സ്‌നേഹിച്ച് തളർന്നും തളിർത്തും പിന്നെയും വളർന്നു. പക്ഷേ-എനിക്കു മനസ്സിലാവുന്നില്ല. എത്രതന്നെ ആലോചിച്ചിട്ടും പിടി കിട്ടുന്നില്ല; അവനെന്തിനാണെന്നെ കൊന്നത്?
ഞാനവനെ ഏതു നിമിഷവും കൊന്നേയ്‌ക്കാമെന്ന് അവനെപ്പോഴും ഭയപ്പെട്ടിരിക്കുമോ? ഹേയ്... അങ്ങന...
ഇരകൾ
എല്ലാ ഇരയും ഇരയല്ല. മാധ്യമത്തിന്റെ ഇഷ്ടാനിഷ്ടങ്ങളാണ് ഇരകളെ തീരുമാനിക്കുന്നത്. Generated from archived content: essay3_jan6_07.html Author: sankaran_korom