ശങ്കർ കരിയം
മരണമില്ലാത്തവർ
മരിച്ചുപോയ കുഞ്ഞിന്റെ ജീവൻ തിരികെക്കിട്ടാനാണ് അവൾ കുഞ്ഞിന്റെ ജഡവുമായി ബുദ്ധന്റെ മുന്നിലെത്തിയത്. ബുദ്ധൻ പറഞ്ഞുഃ “ആരും മരിച്ചിട്ടില്ലാത്ത വീട്ടിൽനിന്ന് കുറച്ച് കടുകുകൊണ്ടുവരൂ.” കുഞ്ഞിനെ ബുദ്ധന്റെയരികിൽ കിടത്തിയിട്ട് അവൾ കടുക് അന്വേഷിച്ച് യാത്രയായി. വളരെ വൈകാതെ അവൾ മടങ്ങിവന്നു. അവൾ സന്തുഷ്‌ടയായിരുന്നു. “ബോധിസത്വാ, ഇത് അങ്ങ് ആവശ്യപ്പെട്ട കടുക്.” ബുദ്ധന് വിശ്വാസം വന്നില്ല. ബുദ്ധൻ പറഞ്ഞു. “നീ ആ വീട്ടുകാരനെ കൂട്ടിക്കൊണ്ടുവരൂ. എനിക്ക് സത്യമറിയണം.” അവൾ വീട്ടുകാരനെ കൂട്ടിക...
ഭാരം
പാതവക്കത്തെ കൽച്ചുമരിൽ പിടിച്ചുനിന്ന് വിറയൽ അടക്കി വൃദ്ധൻ പറഞ്ഞുഃ “വയ്യ, എനിക്കിനി വയ്യ. എഴുപതു വർഷ്െ ഭാരം ഇപ്പോൾ തന്നെ എനിക്കു പറ്റാതായിയിരിക്കുന്നു. എന്റെ ചുമലുകളിൽ അതു താങ്ങുന്നില്ല.” അതുകേട്ട് അടുത്തു നിന്നിരുന്ന പുരോഹിതൻ പറഞ്ഞുഃ “നിങ്ങളുടെ ഭാരം ചുമക്കാൻ... ലഘൂകരിക്കാൻ ഞാൻ സഹായിക്കാം.” വൃദ്ധൻ അതുകേട്ട് മെല്ലെ ചിരിച്ചു. എന്നിട്ടു പറഞ്ഞു. “ഇത് അവനവൻ സ്വയം സമ്പാദിക്കുന്ന ഭാരമാണ്. അത് പരസ്‌പരം കൈമാറാനാവില്ല. ഈ ഭാരത്തിനടിയിൽപെട്ട് നാം ഓരോരുത്തരും...” പുരോഹിതൻ വൃദ്ധനെ മിഴിച...
സ്നേഹം
ഗർഭിണിയായിരുന്ന അവളെ പല അസുഖങ്ങളും പിടികൂടിയിരുന്നു. പ്രസവമടുത്തപ്പോൾ അതുവരെ ചികിത്സിച്ച പ്രൈവറ്റ് ആശുപത്രിക്കാർ പറഞ്ഞു. ഇനി പറ്റില്ല. ഞങ്ങൾ ആവതും നോക്കി. അടുത്തപടി ചികിത്സിക്കാൻ വേണ്ട ഉപകരണങ്ങൾ വന്നുചേർന്നിട്ടില്ല. ഗവൺമെന്റ് ആശുപത്രിയാണ് നല്ലത്. അങ്ങനെ ആംബുലൻസിൽ ഗവൺമെന്റ് ആശുപത്രിയിലെത്തിച്ചു. അവർ പറഞ്ഞുഃ കേസ് വളരെ കോംപ്ലിക്കേറ്റഡ് ആയിരിക്കുന്നു. അമ്മയെയോ കുഞ്ഞിനെയോ ആരെയെങ്കിലും ഒരാളെ രക്ഷിക്കാമെന്നുവച്ചാൽ അതും സാധ്യമല്ലാത്ത സ്ഥിതിയായി. ഇനി ഏറിയാൽ അൽപം മണിക്കൂറുകൾ. പേരുവെട്ടി. ആംബുലൻസി...
വെയിൽമുട്ട
പണ്ട് വെയിൽമുട്ട പെറുക്കിത്തിന്നുവളർന്ന ഞാൻ അന്വേഷിക്കുന്നൊരെണ്ണം പേരക്കിടാവിന്നുവേണ്ടി; അപ്പോഴറിയുന്നു വെയിൽ മുട്ട കായ്‌ക്കുന്ന വൻമരങ്ങളൊക്കെയും ഒരെണ്ണമില്ലാതെ നാടൊഴിഞ്ഞുപോയി! Generated from archived content: poem1_mar23_11.html Author: sankar_kariyam
ശ്രീബുദ്ധന്റെ വഴികൾ
അർദ്ധരാത്രി സിദ്ധാർത്ഥൻ ഞെട്ടിയുണർന്നു. ഒപ്പം യശോധരയെയും ഉണർത്തി. സിദ്ധാർത്ഥൻ പറഞ്ഞു. “ഞാൻ തീരുമാനം മാറ്റി.” “എന്തേ?” യശോധര ചോദിച്ചു. “ഈ കൊട്ടാരമുൾപ്പെടെ സർവ്വസ്വവും വിൽക്കാൻ ഞാൻ തീരുമാനിച്ചു.” “അപ്പോൾ അങ്ങ്?” “ഞാൻ വേൾഡ് ബാങ്ക് ആസ്ഥാനത്തേക്കു പോവുന്നു.” ഉറങ്ങിക്കിടന്ന കുഞ്ഞിനെ ചൂണ്ടി യശോധര ചോദിച്ചു. “അപ്പോൾ ഞങ്ങളോ?” “നിങ്ങൾ പെരുവഴിയിലേക്കും.” Generated from archived content: story7_sep.html Author: sankar_kariyam
പുതിയ കലണ്ടർ
പുതിയ കലണ്ടർ കൈയിൽ കിട്ടിയ വൃദ്ധകർഷകൻ താളുകൾ മറിച്ചു. ഏപ്രിൽ....... 9 പെസഹ വ്യാഴാഴ്‌ച്ച. 10 ദുഃഖ വെള്ളിയാഴ്‌ച, 12 ഈസ്‌റ്റർ, 14 വിഷു അംബേദ്‌കർ ജന്മദിനം. 12-47ന് മേട രവിസംക്രമവും, അശ്വതി ഫ്‌ളാറ്റു വേലാരംഭവും ങ്.... ഹാ..... വൃദ്ധൻ ഒരു തേങ്ങലോടെ ഓർത്തു.... പണ്ടെക്കെ ഇത് ഞാറ്റുവേലാരംഭമായിരുന്നു.! Generated from archived content: story1_jan4_10.html Author: sankar_kariyam