സഞ്ജയ് പൂവ്വത്തുംകടവിൽ
എവിടെ ?
എവിടെ നിൻ മുഖം ലോകമേ?നിന്റെയീ കപട നോട്ടവും കാൽ പെരുമാറ്റവുംവിളറി മങ്ങിയ ഗാത്രവുംപരസ്പരം ചരടു കോർക്കുംമനുഷ്യ ദുർമന്ത്രവുംകരളുപൊട്ടുന്ന ദുഃഖവുംപിന്നെ നീകടമെടുത്തുള്ള സ്നേഹവും കാണുവാൻപകലു പോലെ ചിരിക്കുന്നനിൻ മുഖ കപട പേശികൾനോക്കി ചിരിക്കുവാനിവിടെ ഞാനില്ലഹൃദയമില്ലാത്ത പ്രണയ ജോഡികൾ,വ്രണിതമായൊരു ദാമ്പത്യ ദീനങ്ങൾ, മുല കുടിക്കാത്ത കുട്ടികൾ, ശോക കവിത ചൊല്ലുന്ന സന്ധ്യകൾ, കായ്കനികളില്ലാത്ത ഹരിതക ചില്ലകൾഇവിടെ നീയൊന്നു നോക്കുമോ ലോകമേ ?തന്ത്രശാലക്ക് കാണിക്ക നീട്ടുന്ന തന്ത്രമ...
ഓണപ്പാട്ട്
ഓണത്തപ്പൻ വരവായി ഓണമുണ്ണാൻ വരവായി പുലരിപ്പെണ്ണ് പുടവയുടുത്തു വരവേൽകാനായ് നില്പായി ഉണ്ണികൾ പല പല ദേശത്തായ്മലരുകൾ നുള്ളാൻ വരവായ് മലരുകൾ നുള്ളി ചെറുചേമ്പിലയിൽ മന്ദം മന്ദം വരവായ് ഓണക്കോടിയണിഞ്ഞായ് കേരളം ഓണപ്പാട്ടുകൾ പാടുന്നു ചെറുപുഞ്ചിരിയോ ചുണ്ടിലണിഞ്ഞ്ചെല്ലചെറുകിളി വരവായ് പാടം പൂത്തു പുതുനെല്കതിരുകൾആടികൊണ്ട് നില്പായി.ഓണത്തപ്പൻ വരവായി ഓണമുണ്ണാൻ വരവായി പുലരിപ്പെണ്ണ് പുടവയുടുത്തു വരവേൽകാനായ് നില്പായി.
ഇന്നെന്റെ ദുഃഖം
ഉണ്ടോ ഉണ്മതൻ ഗന്ധംജീവൻ തുടിക്കുമീഭൂവിൽഉണ്ടോ സ്നേഹത്തിൻ ഗന്ധംസ്നേഹം നശിക്കുമീ ഭൂവിൽഏതോ കോണിലൊളിച്ചസൂര്യദേവൻ ചിരിച്ചുചോദ്യം ചോദിച്ച തിങ്കൾഏതോ മേഘം വിഴുങ്ങി.കാറ്റിൽ അലഞ്ഞ കരിയിലദൂരെ മരച്ചില്ല നോക്കികണ്ണീർ കണമായ് മാറി.ദുഃഖം താങ്ങാതെ ദൂരെവാനിൽ മേഘമലിഞ്ഞു.
പ്രപഞ്ചം
"പ്രപഞ്ചമേ നീ നിന്നിൽ ഉറങ്ങിടുംതുടിക്കും മോഹങ്ങൾ എനിക്കു കാട്ടണം.നിന്റെ മടിത്തട്ടിലിന്നു കിളിർത്തൊരുമണ്ണിലെ മർത്യന്റെ ആകാംക്ഷയാണ് ഞാൻ".മനുഷ്യജന്മമേ ചൊല്ലിടാം ഞാൻപ്രപഞ്ച സത്യത്തിനമ്മയാം ഞാൻ.യുഗങ്ങളായിട്ടെൻ താരാട്ടിനീണമാകളങ്കമറ്റ നിൻ കാതിൽ പതിഞ്ഞത്.മാതൃത്വമായ്, ഞാൻ പ്രണയിനിയായ്, നിന്നരികത്തിരുന്നേകയായ്, ഭാര്യയായ്,പരിമൃദു ലാളന കാറ്റായ്, കുളിരായ്.എന്നിട്ടും നീ അറിഞ്ഞില്ലയോഎന്റെയീ സുന്ദര മോഹങ്ങൾ വാഗ്ദാനങ്ങൾ.എന്റെ പച്ചയിൽ കറുത്ത പാടും വീഴ്ത്തിനിന്റെ ദാഹങ്ങൾ യാഗാശ്വമായ് നീങ്ങിനിന്റെ...
നഷ്ടതീർഥം
ഇഷ്ടഭാജനം തീർത്തൊരുപെരുത്തിഷ്ടമായ നിമിഷവുംനഷ്ടബോധത്തിൻ ധാരയി-ലിഷ്ടം പോലെയി രിക്കലുംനഷ്ടപ്പെട്ട നിമിഷങ്ങൾനഷ്ടമായൊരു ബാല്യവുംകുത്തിനോവിച്ച വാക്കുക-ളിത്തിരി ഞാൻ പറഞ്ഞതു-മിന്നിരുന്നൊന്ന് നോക്കിയാൽകൺതടങ്ങൾ കലങ്ങുവാൻവേറെയെന്തുണ്ട് മാർഗമേ.സ്വസ്ഥമായിട്ടുറങ്ങിയുംസ്വന്തമായുള്ള സ്വപ്നങ്ങൾസ്വാർത്ഥമായ് നുകർന്നതുംവ്യർത്ഥമായ നിമിഷങ്ങൾജീവിതത്തിൻ മധുരിമകോർത്ത് കോർത്തിണക്കീട്ടോവ്യർത്ഥമായോർത്തി രിക്കുവാ-നെന്ത് സന്തോഷമാ ണെന്നോകാത്തിരുന്നു നിറഞ്ഞപോൽകൗമാരത്തിൻ കണികയിൽജീവബിന്ദു നിറഞ്ഞതുംമോഹ ചാപല്യം തീർത്തതുംജീവിതത...