Home Authors Posts by സഞ്ജയ് പൂവ്വത്തുംകടവിൽ

സഞ്ജയ് പൂവ്വത്തുംകടവിൽ

18 POSTS 0 COMMENTS

വിരഹം

        തിങ്കൾ കൊഴിഞ്ഞൊരു മാനത്ത്മൗനം രാപ്പാടി ഇന്ന് കേഴുന്നു.മഞ്ഞിന്റെ നേർത്ത കണങ്ങൾമെല്ലെ ചില്ലയിൽ തട്ടി തകർന്നു.സ്നേഹത്തിൻ ദൂതനാം ചെല്ലക്കാറ്റ്ദൂരെപോയെങ്ങോ മറഞ്ഞു.ആരോ നടന്നൊരു പാതക്കരികിലായ്തേടുന്നു മൗനം സ്നേഹം.നേരിന്റെ നേർത്ത സുഗന്ധംമനസിന്റെ കോണിലൊളിച്ചു മറഞ്ഞു.ആരുടെ ഓർമ്മതൻ തുള്ളികൾഇന്നെൻ മാനസഭൂവിൽ കൊഴിഞ്ഞു.

മലരണിത്തിരുമുറ്റം

        ചിറകുകൾ വിടർത്തി പറക്കുന്ന പ്രാവുകൾമലരണിതിരുമുറ്റത്തെത്തുന്നു കുറുകലായിഅതിരിലെ വേലിക്കരികിലായ് എത്തുന്നുചില് ചില് ചിലക്കുന്ന അണ്ണാറക്കണ്ണന്മാർപതിവിലും നേരത്തെ ആകാശ സീമയിൽപൊൻ കതിരുമായി നിൽക്കുന്നു സൂര്യദേവൻഅണിയുന്നു പുത്തനുടുപ്പുകൾ കുട്ടികൾതിരുമുറ്റത്തെത്തുവാൻ വിദ്യ നേടാൻതിരുമുറ്റത്ത് ഒരുപാട് ഗുരുക്കൻമാർ നിൽക്കുന്നുനല്ല വരവിന്റെ സൂചന കണ്ടീടുന്നുഅരികിലെ മാമര കൊമ്പത്ത് തളിരുകൾവരവേൽപ്പ് പാട്ടുമായ് നില്ക്കുന്നിതാകലപില കൂടുന്ന മഞ്ഞക്കിളി നീയറിയുന്നുവോ നല്ല സുദിനം വര...

ജീവഭൂമി

        വീണ്ടും തളിർക്കുന്നു ചിത്തഭൂമിവീണ്ടും തളിർക്കുമെൻ ജീവ ഭൂമിചലനങ്ങൾ പാറും ചിത്തഭൂമിവീണ്ടും തളിർക്കുമെൻ ജീവ ഭൂമി.ഇവിടെയീ മിശ്രിത കാറ്റേറ്റിരുന്നിടാംഇടതൂർന്ന കാടിന്റെ ഗന്ധമുണ്ണാംപടവുകളെണ്ണാം, നടന്നുകേറാം മല,അറിവിന്റെ ലോകം കവർന്നെടുക്കാം,സ്വരലോക കണ്ഠങ്ങ ളുച്ചരിക്കുംകുളിരേകും വാക്കുകളുണ്ടു തീർക്കാംപടവേണ്ടാ, വാളിന്റുറപ്പ് വേണ്ട,പണിയേണ്ട കോട്ടകൾ, കൊത്തളങ്ങൾരുചി വേണ്ട നാക്കിന്റെയഗ്രമില്ല,പഴമകൾ ചൊല്ലേണ്ട ഭൂതകാലംശ്രവണേന്ദ്രിയങ്ങളടഞ്ഞുപോയി.കടലുകൾ ഭൂമിയെ ആക്രമിപ്പൂകരയുന്നു...

എവിടെ ?

        എവിടെ നിൻ മുഖം ലോകമേ?നിന്റെയീ കപട നോട്ടവും കാൽ പെരുമാറ്റവുംവിളറി മങ്ങിയ ഗാത്രവുംപരസ്പരം ചരടു കോർക്കുംമനുഷ്യ ദുർമന്ത്രവുംകരളുപൊട്ടുന്ന ദുഃഖവുംപിന്നെ നീകടമെടുത്തുള്ള സ്നേഹവും കാണുവാൻപകലു പോലെ ചിരിക്കുന്നനിൻ മുഖ കപട പേശികൾനോക്കി ചിരിക്കുവാനിവിടെ ഞാനില്ലഹൃദയമില്ലാത്ത പ്രണയ ജോഡികൾ,വ്രണിതമായൊരു ദാമ്പത്യ ദീനങ്ങൾ, മുല കുടിക്കാത്ത കുട്ടികൾ, ശോക കവിത ചൊല്ലുന്ന സന്ധ്യകൾ, കായ്കനികളില്ലാത്ത ഹരിതക ചില്ലകൾഇവിടെ നീയൊന്നു നോക്കുമോ ലോകമേ ?തന്ത്രശാലക്ക് കാണിക്ക നീട്ടുന്ന തന്ത്രമ...

ഓണപ്പാട്ട്

        ഓണത്തപ്പൻ വരവായി ഓണമുണ്ണാൻ വരവായി പുലരിപ്പെണ്ണ് പുടവയുടുത്തു വരവേൽകാനായ് നില്പായി ഉണ്ണികൾ പല പല ദേശത്തായ്മലരുകൾ നുള്ളാൻ വരവായ് മലരുകൾ നുള്ളി ചെറുചേമ്പിലയിൽ മന്ദം മന്ദം വരവായ് ഓണക്കോടിയണിഞ്ഞായ് കേരളം ഓണപ്പാട്ടുകൾ പാടുന്നു ചെറുപുഞ്ചിരിയോ ചുണ്ടിലണിഞ്ഞ്ചെല്ലചെറുകിളി വരവായ് പാടം പൂത്തു പുതുനെല്കതിരുകൾആടികൊണ്ട് നില്പായി.ഓണത്തപ്പൻ വരവായി ഓണമുണ്ണാൻ വരവായി പുലരിപ്പെണ്ണ് പുടവയുടുത്തു വരവേൽകാനായ് നില്പായി.

ഇന്നെന്റെ ദുഃഖം

          ഉണ്ടോ ഉണ്മതൻ ഗന്ധംജീവൻ തുടിക്കുമീഭൂവിൽഉണ്ടോ സ്നേഹത്തിൻ ഗന്ധംസ്നേഹം നശിക്കുമീ ഭൂവിൽഏതോ കോണിലൊളിച്ചസൂര്യദേവൻ ചിരിച്ചുചോദ്യം ചോദിച്ച തിങ്കൾഏതോ മേഘം വിഴുങ്ങി.കാറ്റിൽ അലഞ്ഞ കരിയിലദൂരെ മരച്ചില്ല നോക്കികണ്ണീർ കണമായ്‌ മാറി.ദുഃഖം താങ്ങാതെ ദൂരെവാനിൽ മേഘമലിഞ്ഞു.

പ്രപഞ്ചം

    "പ്രപഞ്ചമേ നീ നിന്നിൽ ഉറങ്ങിടുംതുടിക്കും മോഹങ്ങൾ എനിക്കു കാട്ടണം.നിന്റെ മടിത്തട്ടിലിന്നു കിളിർത്തൊരുമണ്ണിലെ മർത്യന്റെ ആകാംക്ഷയാണ് ഞാൻ".മനുഷ്യജന്മമേ ചൊല്ലിടാം ഞാൻപ്രപഞ്ച സത്യത്തിനമ്മയാം ഞാൻ.യുഗങ്ങളായിട്ടെൻ താരാട്ടിനീണമാകളങ്കമറ്റ നിൻ കാതിൽ പതിഞ്ഞത്.മാതൃത്വമായ്, ഞാൻ പ്രണയിനിയായ്, നിന്നരികത്തിരുന്നേകയായ്, ഭാര്യയായ്,പരിമൃദു ലാളന കാറ്റായ്, കുളിരായ്.എന്നിട്ടും നീ അറിഞ്ഞില്ലയോഎന്റെയീ സുന്ദര മോഹങ്ങൾ വാഗ്ദാനങ്ങൾ.എന്റെ പച്ചയിൽ കറുത്ത പാടും വീഴ്ത്തിനിന്റെ ദാഹങ്ങൾ യാഗാശ്വമായ് നീങ്ങിനിന്റെ...

നഷ്ടതീർഥം

ഇഷ്ടഭാജനം തീർത്തൊരുപെരുത്തിഷ്ടമായ നിമിഷവുംനഷ്ടബോധത്തിൻ ധാരയി-ലിഷ്ടം പോലെയി രിക്കലുംനഷ്ടപ്പെട്ട നിമിഷങ്ങൾനഷ്ടമായൊരു ബാല്യവുംകുത്തിനോവിച്ച വാക്കുക-ളിത്തിരി ഞാൻ പറഞ്ഞതു-മിന്നിരുന്നൊന്ന് നോക്കിയാൽകൺതടങ്ങൾ കലങ്ങുവാൻവേറെയെന്തുണ്ട് മാർഗമേ.സ്വസ്ഥമായിട്ടുറങ്ങിയുംസ്വന്തമായുള്ള സ്വപ്നങ്ങൾസ്വാർത്ഥമായ് നുകർന്നതുംവ്യർത്ഥമായ നിമിഷങ്ങൾജീവിതത്തിൻ മധുരിമകോർത്ത് കോർത്തിണക്കീട്ടോവ്യർത്ഥമായോർത്തി രിക്കുവാ-നെന്ത് സന്തോഷമാ ണെന്നോകാത്തിരുന്നു നിറഞ്ഞപോൽകൗമാരത്തിൻ കണികയിൽജീവബിന്ദു നിറഞ്ഞതുംമോഹ ചാപല്യം തീർത്തതുംജീവിതത...

തീർച്ചയായും വായിക്കുക