സഞ്ജയ് പൂവ്വത്തുംകടവിൽ
നൂതന മർത്ത്യർ
സൃഷ്ടികൾ ജീവൻ വെച്ച് ചിരിച്ച്വാക്കുരയിട്ടു ചിത്തം വാങ്ങിച്ച -ങ്ങാടിയുടെ ഓരത്തെത്തീ ലേലം ചൊല്ലി ധനവും നേടി ജീവിത വൃക്ഷ ചോട്ടിലിരുന്നു അങ്ങേ പിള്ളയെ കുറ്റം ചൊല്ലി ഭൂമിയെ മൊത്തം കാൽകളിലാക്കാൻകടലിൻ തീരത്തെത്തീ മർത്ത്യർ ...കുടിലത കാട്ടി ചോരചോപ്പ്പുറത്തു തെളിച്ച് കുലദൈവത്തിൻകാൽകളിലെത്തി അഭയം ചൊല്ലി ആശകളോരോന്നായ് പറഞ്ഞു ഹൃദയത്തിൻ നാദമെടുത്തുപുലരിപ്പെണ്ണിൻ പുഞ്ചിരിയിട്ട്‌മസ്തിഷ്‌ക്കത്തിൻ പാത്രമെടുത്ത്തെണ്ടി തിന്ന് ലോകം കണ്ട്പകലിൻ വെള്ള പാനീയത്തിൽമുഖവും...
ഏകാകി
വാനിലെ തിങ്കൾ അടർന്നുവീണുഞാനെന്റെ കൈകൾ നീട്ടിനോക്കിഎന്നെയും പറ്റിച്ചിട്ടാരോ വാനിൽതിങ്കളെ തട്ടിയെടുത്തു, ദൂരെ ഒത്തിരി നക്ഷത്ര പെണ്ണിൻ കൺകളിൽ ദുഃഖത്തിൻ ദീപം തെളിയേഏകാകി ഞാനീ മരത്തിൻ നിഴലിനെകൂട്ടായെടുക്കുന്നു, തിങ്കൾ, കാറ്റിന്റെ തോളിൽ കൈയിട്ടുദൂരെ പുഞ്ചിരിയിട്ടു പുലരി കേൾക്കാത്ത ഗാനവും പാടി നീയെത്തിയോആശ്വാസമായെന്നരികിൽപ്രേയസി , ആശ്വാസ നോട്ടമായെന്നരികിൽ.
എൻ ഓമനയ്‌ക്കോ
ഈ രാവ് വിരിഞ്ഞതെന്നോമനക്കോ,നിലാനിളയൊഴുകിയതെന്നോമനക്കോ, കിളിപാടിയീ പുരുഷപുഷ്പങ്ങൾ എന്നിൽ വിരിഞ്ഞതുംഎൻ ഓമനക്കോ ,എൻ ഓമനക്കോ...
കാട്ടുപൂന്തേനൊലിച്ചതുംഈരാവിൽ ചന്ദ്രിക ചിരിച്ചതുംകുളിർമഞ്ഞില്‍ കുളിച്ചയീ നികുഞ്ചവുംതളിരിലക്കാട്ടിൽ കോകിലം വന്നതുംഈ കളിവീടും, തേന്മാവുംഎൻ ഓമനക്കോ എന്‍ ഓമനക്കോ...
ഒരുവേള അലിഞ്ഞയീ കാർമേഘധൂളികൾപുതുമഴയായി പെയ്തതെന്നോമനക്കോ,ഈ ശരത് സന്ധ്യകൊഴിഞ്ഞതുംഈ നിശാതാരം ഉദിച്ചുയർന്നതുംഈ വെള്ളമേഘം രാഗമായലിഞ്ഞതുംഈ നിലാത്തുള്ളികൾ പൂശിയ മാനവുംഈ മനോതീരവും എന്നിലെ ഞാനും ഈഏകാന്ത തെന്നലു...
എല്ലാം എടുക്കുന്ന കാലം
എല്ലാം എടുക്കുന്ന കാലംനീയെന്റെ ഓർമ്മകൾ എടുത്തുനന്മകൾ പെയ്യും മനമെടുത്തുനീ എൻറെ പുലരികൾ എടുത്തുപതിവുപോൽ പെയ്യുന്ന വാക്കിൻറെ ഉറവിടംഎല്ലാം എടുത്തു നീ കാലംഎല്ലാം എനിക്കിന്ന് അന്യം.ഓണത്തുമ്പിയും മലരുകളുംപൂനിലാ ചോലയും പൗർണമിയുംരുചിഭേദം അറിയിക്കും നാവുംമാതൃത്വഭൂമിതൻ സ്പർശനമറിയുമീകാലിൻ സ്പന്ദന വ്യൂഹവുംഎല്ലാം എടുത്തു നീ കാലം.നയനത്തിൻ ദർശന സുഖവുംമർത്യജന്മത്തിൻ പുണ്യവും സുകൃതവുംമലരണിഞ്ഞെത്തും ഈ പ്രകൃതിയുംകിന്നാരം ചൊല്ലും കുറുമ്പിയാംകുയിലുംവഴികളിൽ ചാഞ്ചാടു...
ഒരു ക്രിസ്മസ് ഗാനം
ബെത് ലഹേമിൽ പിറന്നു നാഥൻഈ ലോക നിത്യസംരക്ഷകൻഈ ഇടയന്റെ സന്ദേശം ആണിന്ന്വിശ്വം നിറഞ്ഞായ് കേൾപ്പൂഈ ദുരിത കാലം കടന്നുപുണ്യപുലരികൾ പിറക്കാൻസ്തുതിക്കണം അങ്ങയെ സ്തുതിച്ചീടണംഈ മഞ്ഞുമാസ പൊൻപുലരിഅങ്ങുതൻ ദിവ്യമാം തേജസാണോപാതിരാ നേരത്ത് നക്ഷത്രങ്ങൾവാനിലായ് കൺ ചിമ്മി നിൽപ്പതുണ്ടോഏതോ ദയാഗീതം അലയടിപ്പൂവിണ്ണിലായ് ആഘോഷ തിരമാലകൾആരാധനാലയം മഞ്ഞിൻ കണങ്ങളാൽഅലങ്കരിച്ചുത്സവ ഘോഷയാത്രവന്നുപോയ് മാലാഖമാരായ് പിറാവുകൾഇന്നെന്റെ ദുഃഖം കടന്നുപോയിബത്തലഹേമിന്റെ ദൈവപുത്രൻലോകത്തിൻ പ്രിയനാം ദൈവപുത്രൻസന്തുഷ്ടരാണിന്ന് ഞങ്ങളിപ...
കാവ്യഭാഷ
ഇത് ഹൃദയത്തിൻ ഭാഷകരളിലെ മുത്ത് പറിച്ചെടുത്ത്മനസ്സിൻറെ നൂലാൽ കൊരുത്ത ഭാഷ
ഒരു ജടധാരിയാം നൽമുനീന്ദ്രൻപ്രകൃതിതൻ ഹൃദയത്തിനുള്ളറയിൽകഠിന തപസ്സാലറിഞ്ഞ കാര്യംഓർമതൻ ഓലയിൽ കോറിയിട്ട്അതിനേകി പകലിന്റെ ഹൃദയരാഗംഅതിനൊരു പേരിട്ടു രാമായണം
ചിത്തത്തിനന്നം ഒരുക്കിടുവാൻ അജ്ഞരാം മർത്യരെ തൊട്ടുണർത്താൻഅറിവിനെ പാടി തിരിതെളിക്കാൻപ്രകൃതിതൻ വികൃതി, പൊട്ടിച്ചിരി ,ചലനങ്ങൾ, സൗന്ദര്യഭാവങ്ങളുംഹൃദയത്തിൻ ഭാഷയിൽ ഊറിവീണ്കവിചിത്തം പെറ്റയീ കാവ്യഭാഷഒരുപാട് ഗർഭം ധരിച്ചു പിന്നെഒരുപാട് ചിത്തം കവർന്നെട...
ജന്മഗൃഹം
ഈ വിധമായൊരു ഭൂമിയിൽജീവിക്കും
ഹതഭാഗ്യരാണ് നാം കൂട്ടരേ,
പലവുരു ആശിച്ചു മാറ്റങ്ങൾ
വരുവാൻ പഴമകൾ പോൽ...എവിടെ കാലാകാലം കാണുന്ന
കാലങ്ങൾക്കിപ്പോൾ പ്രകൃതിയിൽ വന്നൊരുദ്രുദമാറ്റം.
ഇനിയുമീമാറ്റം വേണ്ട ഇതാപത്ത്
പഴമയായ് മാറുവാൻ നാം
എന്തു ചെയ്യും കൂട്ടർ .
ചിറകൾ ഇല്ല, വെള്ളം തേവൽ ഇല്ല
കണ്ണിൽ നിറവിൻ പാടം ഇല്ല.
പുലരികൾ പുഞ്ചിരിതൂകുന്നതില്ലഇളം മുളങ്കാടുകൾ ചാഞ്ചാടുന്നില്ല.
ഇവിടെയീ ദ്രുതഗതി മാറ്റങ്ങൾക്കായ്
പുതുമകൾ തേടും തലമുറകൾ.
പുതുമകൾ വേണം നല്ലതിനായിട്ട്
പഴമകൾ പാടെ...
ഒരു പ്രവാസിയുടെ ഓണം
ഇവിടെ ഞാനിരുന്നേകനായ് ജീവിത-കടലലകളിൽ തോണിയിലേറവേഅകലെ കേരള നാടിന്റെ ഓർമ്മകൾപുളകമായി വിരിഞ്ഞോണ ദിനങ്ങളിൽകവിത ഗന്ധം പടർത്തുന്ന മാനസ-മലർനികുഞ്ചം തളിർ നിറഞ്ഞിടവേപലരുമോമനിച്ചേകാന്ത പ്രണയമാംകവിത നെഞ്ചിലായി കൂടുകൂട്ടീടുന്നു.പുലരി മെല്ലെയൊരുങ്ങട്ടെ ഈ ഓണമലരുകൾ കൺ തുറക്കട്ടെ പിന്നെയും പുടവ നെയ്യട്ടെ ഓണ നിലാവത്ത് നിളയിൽ ഓളങ്ങൾ ഏകാന്തരായിന്ന് പഴയ ഓണത്തിൻ ഓർമ്മതൻ ശീലുകൾഇവിടെ ഞാനിന്നിരുന്നിരുന്നോർക്കട്ടെ.
മറവിയാകരുതെന്നെന്റെ ബാല്യവുംമറവി ആവ...
സ്വാതന്ത്ര്യം
പതിവുപോൽ പാദങ്ങൾ സ്പർശിച്ചു എന്നുടെ കരുണാർദ്രയായ ഈ ജന്മഭൂവിൽഇന്നു നിൻ സ്പർശത്തിൽഞാനറിഞ്ഞീടുന്നുസ്വാതന്ത്ര്യലബ്ധിതൻപുണ്യ സ്പർശം.അഭിമാനതാരമാണെന്റെ രാജ്യംഅതിലായ് ജനിച്ചതും എന്റെ ഭാഗ്യം.അതിലൂടെ ഒരുപാട്കാലമായ് യാത്രകൾ അതിലഭിമാനം കൊള്ളുന്നു ഞാൻ ഇന്നു അതിലഭിമാനം കൊള്ളുന്നു ഞാൻ.ഒരു കാട്ടുചോലയുടെ തീരത്തു നിൽപ്പു ഞാൻഅതിലൊന്നു മെല്ലെ തൊട്ടിടുമ്പോൾആ സ്പർശം എന്നിലായ്കോൾമയിർ കൊള്ളിച്ചുആ കുളിർ എന്നുടെ സ്വാതന്ത്ര്യമാ.ആ അനുഭൂതിയാ പടർന്നുനിൽപ്പൂ എന്നിൽആ അനുഭൂതിയാ പടർന്നുനിൽപ്പൂ.ഒരു മഞ്ഞുതുള്ളി പൊഴിക്ക...
മാതൃസ്നേഹം
ചൂടുള്ളയുറവയിൽനീരാട്ടിനിറങ്ങിയോർകാനനസീമയെമാറ്റിമറിക്കുന്നോർകാടിന്റെ സംഗീതംകേൾക്കാൻ മടിക്കുന്നോർകാടിന്റെ ഛായയിൽകാനനം കൊയ്യുവോർഅമ്മതന്നമ്മിഞ്ഞഊറ്റി കുടിക്കുമ്പോൾചൂടുള്ള നെഞ്ചിലായ്കത്തിയിറക്കുന്നോർ.നല്ല പച്ചില കാടിന്റെയുള്ളിൽവെന്തമാംസം രുചിച്ചു നോക്കുന്നോർസ്വന്തം അമ്മതൻ മക്കളെയെല്ലാംകൊന്നെടുത്തിട്ട് തോലുരിഞ്ഞിട്ട്മാതൃഭൂഷണം ചൂഷണം ചെയ്തുകോൺക്രീറ്റ് സൗധങ്ങൾ കെട്ടി ഉയർത്തി.എന്തേ ഇന്നെന്റെ ലോകത്തിൻ പച്ചമഞ്ഞളിച്ച് വിളറിയ പോലെമാറാരോഗം പിടിപെട്ട പോലെനീറി നീറി പുക...