സംഗീത കിരോഷ്
മഴയോളം
തണുത്ത കാറ്റെൻ വഴി
നീളെ കൂട്ട് വന്നപോൽ...
പനിനീർ പൂവൊന്നിൽ
ഭൂമിയാകെ ചിരിച്ചപോൽ...
മരുഭൂവിലെങ്ങോ നീർപൊയ്ക
താനേ തെളിഞ്ഞ പോൽ...
ഒരു മരച്ചില്ലയിലൊരുമിച്ചു പാടാൻ
കുയിലിണ തിരികെ പറന്ന പോൽ..
പരിഭവം കേൾക്കാൻ
നീയടുത്തുള്ള പോൽ...
മറനീക്കി സ്നേഹം
കടലോളം നിറഞ്ഞ പോൽ...
ഒരു കിനാവെന്നോട്
പതിയെ പറയുന്നോ,
"സഖീ...നീയേ
മഴയോളം പ്രിയമുള്ളൂ...."
ഒറ്റക്ക്
ഒറ്റക്ക്
ഒറ്റക്ക് തന്നെ നടക്കണം, ദൂര-
മത്രയും താണ്ടുവാ,നിനി
കൂടെയില്ലാരും നിലാവും
സ്നേഹം പുരട്ടിയ
കൂരമ്പു കൊണ്ടെന്റെ നെഞ്ചം പിളർന്നു പോയ്
വല്ലാണ്ട് മോഹചോര വാർന്നെന്റെ പ്രാണൻ വിളർത്തു പോയ്
കണ്ണാടിയൊന്നുടഞ്ഞു വീണെ,ന്റെ
ചേലു കാണാഞ്ഞവൻ പോയനേരം...
മൗന തിരമാല ചീറിയടിച്ചതി,
ലാടിയുലഞ്ഞു മുറിഞ്ഞു കിനാവും
കാതമിനിയെത്ര
കാലമിനിയെത്ര
കഥ പറയാതെ ഉപ്പു കാറ്റു കൊള്ളാതെ
ഒറ്റക്ക്
ഒറ്റക്ക് തന്നെ നടക്കണം
കാലിലൊറ്റ മുള്ളൊന്നു പിറു...
അവളിടം
ഭംഗിയുള്ള
കിളിക്കൂടാണ്
നാലു ഭാഗവും അഴിയുള്ളത്
കാഴ്ചകൾ കാണാൻ തുറസ്സുള്ളത്
മുകളിൽ മറയുള്ളത്
പറന്നിരിക്കാൻ
വെട്ടിയെടുത്ത് മിനുക്കിയ മരക്കൊമ്പ്
കൂടിന്റെ ഒരറ്റത്ത് ചെറുനാരങ്ങ വലിപ്പത്തിൽ ദ്വാരമിട്ടൊരു
മൺകുടം ചെരിച്ചു വെച്ചിട്ടുണ്ട്,
കൊക്കുരുമ്മി ചേർന്നിരിക്കാൻ
ചിറക് കൂട്ടി അടയിരിക്കാൻ
ചിലപ്പോഴൊക്കെ ഒളിച്ചിരിക്കാനും.
ഇഷ്ടത്തിന് തീറ്റ
വൃത്തിയുള്ള വെള്ളം
ഇരുന്നാടാനൊരു വട്ട ഊഞ്ഞാൽ
നീട്ടി ചിലച്ചാൽ വന്നെത്തി നോക്കാൻ ആളുകൾ
എന്നിട്ടുമൊരു നട്ടുച്ചക്ക്
അടഞ്ഞ വാതിൽ ശബ്ദമില...
എങ്കിലും സ്വപ്നമേ
പുഴയിൽ പുല്ലിൽ തഴുകി തലോടി
പഴയ പാട്ടൊ,ന്നീണത്തിൽ പാടി
മറയുകയായി സൂര്യൻ, പകലിന്റെ
ചുമട് താങ്ങി തളർന്നു നമ്മളും
വഴിയതാ മുന്നിൽ നീണ്ട് നിവർന്ന്
പടി വരെ ചെല്ലോളം പലതായ് പിരിഞ്ഞും
തിരികെയെപ്പോഴോ വന്നൊന്നായ് വളർന്നും
അതിരിൽ കുഞ്ഞു മഞ്ഞ കമ്മലിട്ട്
പടർന്ന ചെടിയെ പിന്തുടർന്ന് പതിഞ്ഞ ചുവടുമായ്
പഴങ്കഥ പോലെ നമ്മളും
പരക്കുമിരുട്ടിൽ സ്വയം മറഞ്ഞും
പൊടിഞ്ഞ നൊമ്പരം ചിരിയാൽ പൊതിഞ്ഞും
കരവിരുതിനാൽ ഉലച്ച വെള്ളി-
വര വീണ നനുത്ത മുടിയിൽ
ഒരു തുളസി കതിർ മണം തിരഞ്ഞു മടുത്തു പോയ കാറ്റിനൊപ്പം
വ...
തോറ്റവൻ
തോറ്റവൻ ഒന്നും മിണ്ടാതെ ഇറങ്ങി നടന്നു
അവനെ തിരികെ വിളിക്കാൻ ആരുമില്ലെന്ന്
അവനോളം അറിയുന്നവർ ആരുമില്ലെന്ന പോലെ
പാമ്പിൻ കാവും പുൽപ്പാടവും
മഞ്ഞമുളകളും പച്ചില കാട്ടിൽ ഒളിഞ്ഞിരിക്കുന്ന കുറുക്കൻമാരും വെയിൽ പൊട്ടിട്ട് തിളങ്ങുന്ന പൂച്ചുട്ടി മീനുകളും
ഇളകി തുള്ളുന്ന വെള്ളിലം താളിയും
ഇരുട്ടിലൊരു ഇരുട്ടായ് അവൻ അലിഞ്ഞു തീരുന്നത് നോക്കി നിന്നു
ഇടവഴി താണ്ടും വരെ മരങ്ങൾ
വേരുകൾ നീട്ടി അവനെ പിന്തുടർന്നു
അവനോ
ആകാശത്തും ഭൂമിയിലുമായി
തന്നെ കൂട്ടി കെട്ടിയിരുന്ന
ചരടുകളെല്ലാം അറുത്തു മാറ്റി
ദിക്കു...
അദൃശ്യൻ
എനിക്കറിയാം
നീ ഇവിടെ എവിടെയോ ഉണ്ട്
എന്റെ കണ്ണുകൾക്ക് എത്താനാവാത്ത ഏതോ കോണിൽ ഇരുന്ന് നീ എന്നെ കണ്ടുകൊണ്ടിരിക്കുന്നുണ്ട്
എനിക്ക് വേണ്ടതെല്ലാം ഒരുക്കി..
ചന്ദനത്തിൽ പൊതിഞ്ഞ നീലതുളസിയുടെ നേർത്ത മണം
ഏത് പുകമറക്കുള്ളിലും തിളങ്ങുന്ന നിന്റെ സ്വർണ വെളിച്ചം
നീ ചിരിക്കുമ്പോൾ വിടരുന്ന പനിനീർ പൂക്കൾ
നിന്റെ ശബ്ദം കേട്ടു രസിക്കുന്ന പുള്ളിക്കുയിൽ
നീ വരക്കുമ്പോൾ വിരിയുന്ന മഴവില്ല്
നിന്നെ പിരിയാത്ത മഴമുകിൽ
നിന്നെയുറക്കുന്ന നറുനിലാവ്
സങ്കടങ്ങളുടെ ഓലക്കീറു നീക്കി
ഇന്നെന്റെ കുടിലിൽ...
എന്നത്ത...
ഓണം
ഓർമകളോളം തിളക്കമി-
ല്ലോണത്തിനിത്തവണ...
ഓരിതൾ തുമ്പപ്പൂ പൂക്കളമില്ലാതെ
ഓണതുമ്പികൾ പാറിപറക്കാതെ
ഓമൽ മുഖങ്ങളെൻ കൂടെയില്ലാതെ
ഓണമെ,ന്തോണമെന്നുള്ളിലാരോ....
പൂവട നേദിച്ച് പൂവിളിച്ച്
പുത്തൻ പുടവയുടുത്ത പുലരി തൻ
പത്തര മാറ്റുള്ള പൊന്നോണം
ഉപ്പേരി പപ്പടം പാലട പായസം
തൂശനിലയിൽ സദ്യവട്ടം
എത്ര ചമച്ചാലും മതി വരാ വീട്ടിലോ
ഉറ്റവർക്കൊക്കെ സ്നേഹമോണം
ആയത്തിലാടി ആകാശം തൊട്ടന്റെ
ഊഞ്ഞാൽ പാട്ടുകളേറ്റു പാടാൻ
കൂട്ടുകാരേ നിങ്ങൾ കൂടെയുള്ളോണം
കൂട്ടികിഴിക്കാത്ത കോടി പുണ്യം
തുള്ളി കളിച്ചുകൊണ്ടെൻ വരവ്
കാത്...
ഭയം
വിഷക്കണ്ണുകൾ തീണ്ടുമ്പോൾ
നീലനിറമാകുന്നു ഇപ്പോഴും ഉടൽ
ചോര വറ്റി
തണുത്തുറഞ്ഞ മുഖത്ത്
കോറിവരച്ചാലും മാഞ്ഞു പോകുന്നു ചിരി
മേലാകെ പൊന്തിയ കൂർത്ത മുള്ളുകൾ
പൊട്ടിയൊലിച്ചു പഴുത്ത വ്രണങ്ങൾ
അലങ്കാരങ്ങൾ വലിച്ചൂരി
പൂവുടുപ്പിന്റെ ഞൊറികൾ
മെലിഞ്ഞ കൈകളിൽ കൂട്ടി പിടിച്ച്
ചത്തു മലച്ച കണ്ണുകൾ കൂർപ്പിച്ച്
പാദസ്വരമണികൾ കിലുക്കാതെ കാൽവിരലൂന്നി
ഇരുട്ട് പാർക്കുന്ന പത്തായമുറിയിൽ ചെന്നൊളിച്ചിരിക്കും ഓർമ്മകൾ
കട്ട പിടിച്ച കറുപ്പ് മേലാകെ വാരിചുറ്റി, നിശബ്ദം...
അപ്പോൾ ഉടൽ ഇല്ലാതാകും, ഭയവും...
പതിയെ, മുള്...
തനിയെ
ഇലയറ്റ്
ഇതളറ്റ്
ഒരു മരം തനിയെ....
ഇരുളിലലിയാതെ
വെയിലിലുരുകാതെ
ഒരുപിടിയോർമ്മ തൻ വേരിളകാതെ...
വരുമൊരാളീ,വഴി,
യെന്നോർത്തു നോവിന്റെ
ഉരുൾപൊട്ടിയൊഴുകിലും
കടപുഴകാതെ...
കല്ലായ കനവുകൾ കൂട്ടിയുരച്ചു തീ കൂട്ടുന്ന കാറ്റിനോടൊന്നും
പറയാതെ
പ്രാകാതെ
ഒരു മരം തനിയെ....
ഇണയറ്റ്...
ഇനമറ്റ്....
പെരുമഴക്കാലം താണ്ടി സ്നേഹത്തിന്റെ സൂര്യനുദിച്ചുയുരുന്നതും കാത്ത്
ഒഴിഞ്ഞ ചില്ലകൾ ചിറകുകളാക്കി
ഒരു മരം തനിയെ
ധ്യാനമായ്!
നീലക്കടമ്പ്
മേഘങ്ങളിലൂടെ കടന്നു വരുന്ന മഞ്ഞ വെളിച്ചം
എന്റെ വേരുകളിൽ തലോടി
ഇലകളിൽ, ചില്ലകളിൽ മിന്നി
ഉള്ളിലെ കനൽ ജ്വലിപ്പിച്ചു
ചുറ്റും സ്വർണം പൂശുമ്പോൾ
നീ എന്നെ നോക്കുന്ന പോലെ...
നിന്റെ കണ്ണിലേ ഇത്ര പ്രകാശമുള്ളൂ
തീരത്തെ പനിനീർ പൂവിനോട് ഞാൻ നിന്റെ പേര് പറയുമ്പോൾ
ഇതളുകൾ തഴുകി
ഓളങ്ങൾ ഉലച്ച്
മിന്നായം പോലെ കടന്ന് പോയ കാറ്റിന് നിന്റെ വേഗം...
നിന്റെ കൈകൾക്കേ ഇത്ര കുസൃതിയുള്ളൂ
മാരിക്കാർ മൂടിയ പാതിരാത്രിയിൽ
മഴക്ക് തൊടാൻ തലപ്പ്...