Home Authors Posts by സന്തോഷ്‌ ഏച്ചിക്കാനം

സന്തോഷ്‌ ഏച്ചിക്കാനം

0 POSTS 0 COMMENTS
വിലാസം ഏച്ചിക്കാനം (പി.ഒ) കാസർകോട്‌ പിൻ - 671531 ഫോൺഃ0499 740061

തുരുമ്പ്‌

ഒരു വേശ്യാലയത്തിലേയ്‌ക്ക്‌ കയറിച്ചെല്ലുക എന്നത്‌ ഒരു മനുഷ്യമനസ്സിലേയ്‌ക്ക്‌ പ്രവേശിക്കുന്നതിനേക്കാൾ പ്രയാസകരമാണെന്ന്‌ ഈ രാത്രി അവസാനിക്കുന്നതോടെ എനിക്ക്‌ പറയാൻ സാധിക്കും. അനുഭവത്തിൽ നിന്നും കാച്ചിയെടുത്ത വടിവൊത്ത ഈ പ്രസ്താവനയ്‌ക്കും എനിക്കുമിടയിൽ ഒരു നീണ്ട യൗവ്വനത്തിന്റെ ദൈർഘ്യമുണ്ട്‌. ഒരു ശരീരത്തെപ്പോലുമറിയാതെ, ചുംബനങ്ങളുടെ പഴവർഗ്ഗങ്ങളിൽ ഒന്നുപോലും ഛേദിക്കാതെ തുരുമ്പ്‌ കഠാരപോലെ അതിന്നലെവരെ ആവേശങ്ങളുടെ പാഴ്‌വസ്‌തുക്കൾക്കിടയിലായിരുന്നു. ഇന്നുകാലത്ത്‌, നഗരം പോയ രാത്രിയിലെ അതിന്റെ സ്‌ഖലിച്ചുണങ്...

തീർച്ചയായും വായിക്കുക