സന്ധ്യാ.എം.
അറിയുക നീ
നീയന്നു പിരിഞ്ഞൊരായുഗ- സന്ധ്യതൻ വഴിത്താര- യിന്നുമിരുൾ മൂടി- യതിശൂന്യമനാരവം. തന്നകിനാവിന്റെ പച്ചിലയെല്ലാ- മെന്നേ വാടിക്കൊഴിഞ്ഞു കരിഞ്ഞുപോയി. ഓർത്തു ഞാനേറെ നെടുവീർപ്പോടെ വ്യർത്ഥമായലിഞ്ഞ നഷ്‌ടസ്വപ്‌നങ്ങളെ. വർണ്ണങ്ങൾ മാഞ്ഞു, കാലം വെളളിവരകൾ തീർത്തു, വിദൂരമായ്. ചാരുചിരാതിൻ തെളിനാള- മുമ്മറവാതിൽക്കലെത്തുന്നതും നോക്കി, കണ്ണുകനത്തു കരിയില- യെണ്ണിയകന്നു പാഴ്‌രാത്രികളെത്രയോ അറിഞ്ഞുവോ നീ എന്നെങ്കിലും? ഒന്നുമോതാതെയെങ്ങു നീ യാത്രയായ് നിനക്ക് ഞാനക്ഷരത്തെറ്റായതെപ്പോൾ? അകക്കണ്ണിൽ നിന്നടർന്ന കണ്ണീരു കവിളിൽ നീ...