സന്ദീപ് പാലക്കല്‍
ജൈവലോകം
"മച്ചാ, ബിയര്‍ അടിച്ചു വണ്ടി ഓടിച്ചാ പോലീസ് പിടിക്കുമോ?” “അറിയില്ല.” “അല്ല, അവരുടെ കൈയിലുള്ള ആ സാധനത്തില്‍ ഊതിച്ചാല്‍ അതില്‍ അറിയുമോ? ബിയറിനെ അതു പിടിക്കുമോ?” “എനിക്കറിഞ്ഞുകൂട മച്ചാ.” “ഏതായാലും ഈ പാതിരാത്രിക്ക് റിസ്ക് വേണ്ടടേയ്. നീ വണ്ടി ഓടിക്കണ്ട. വണ്ടി ഇവന്‍ ഓടിക്കട്ടെ.” “ശരി. ഇതാ, കീ പിടി മച്ചാ.” “ഓകെ, മച്ചാ. റൈറ്റ്. കേറ്.” അങ്ങനെയാണ് ആദ്യമായി ഞാന്‍ ചെന്നൈയില്‍ ബൈക്ക് ഓടിക്കുന്നത്. മദ്യം നിമിത്തം! ബൈക്ക് ഓടിക്കാനറിഞ്ഞുകൂടാഞ്ഞിട്ടല്ല. എങ്കിലും ചെന്നൈയിലെ വിശാലമായ റോഡുകളിലൂടെ കണ്ണും മൂക്കും നോ...