സാനന്ദരാജ്
വായന
‘ഇമിറ്റേഷൻ ഓഫ് ക്രൈസ്‌റ്റ്’ എന്ന ഹൃദയസ്‌പർശിയായ ആത്മീയ ഗ്രന്ഥത്തിന്റെ രചയിതാവ്, തോമസ് കെംപിസ് പറയുന്നു. “പലേടങ്ങളിലും ഞാൻ വിശ്രമം തേടിയിരുന്നു. എന്നാൽ, എന്റെ മുറിയുടെ ഏകാന്തതയിൽ ഒരു പുസ്‌തകവുമായി കഴിഞ്ഞിരുന്നപ്പോൾ മാത്രമാണ്, ഞാൻ ആശിച്ച വിശ്രമം ലഭിച്ചിരുന്നത്.” ധ്യാനവും വായനയും സമാന സ്വഭാവമുള്ള രണ്ടുപ്രക്രിയകളാണ്. ധ്യാനത്തിനു വിരുദ്ധമാണു വായന, എന്നു തോന്നുന്ന നിമിഷം, വായന മതിയാക്കുകയാണ് ഉത്തമം. എല്ലാവിധത്തിലുമുള്ള വായനയും ഒറ്റയടിക്ക് ഉപേക്ഷിക്കുക. എന്നാൽ ആദ്യകാലത്ത്, അതായത്, ച...