സാംസി കൊടുമൺ
ഡിപ്ലൊമാറ്റ്‌സ്
ഔപചാരികതയുടെ ആദ്യപാദം കഴിഞ്ഞപ്പോൾ, അവർ വൈൻ ഗ്ലാസ്സുകൾ കൂട്ടിമുട്ടിച്ച് ‘ചിയേഴ്‌സ്’ പറഞ്ഞു. “സാമ്രാജ്യം നീണാൾ വാഴട്ടെ”, വിലയേറിയ വൈൻ മൊത്തിക്കുടിക്കുന്നതിനിടയിൽ അവർ ജല്‌പിച്ചുകൊണ്ടിരുന്നു. സാമ്രാജ്യം ഇടയ്‌ക്കിടെ ഓർമ്മിപ്പിച്ചുകൊണ്ടേയിരുന്നു, “മൂന്നാം ലോകത്തിലെ സകല തെണ്ടിപ്പരിഷകളേ, എൻ ‘ജോയ് യുവേഴ്‌സെൽഫ്.” യുദ്ധത്തിനുശേഷമുളള സമാധാനം ലോകത്തെ അറിയിക്കുവാൻ എല്ലാ മൂന്നാം രാഷ്‌ട്രങ്ങളിലെയും പ്രതിനിധികൾ പങ്കെടുക്കുന്ന വിരുന്നായിരുന്നു അത്. ഡിപ്ലൊമാറ്റുകളുടെ സേവനത്തിനായി ’എസ്‌ക്കോർട്ട് സർവീസ്‘കള...
വീണ്ടും ജനിച്ചവൻ
വെള്ള ഒറ്റമുണ്ട് നെരിയാണിയോളം താഴ്‌ത്തിയുടുത്ത്, കൈയുള്ള ബനിയനിട്ട്, കറുത്ത ചരടിലെ വെന്തിങ്ങ പുറത്തുകാട്ടി, കാടുകയറിയ റോഡിന്റെ കാനയോടു ചേർന്ന് തോമസ് മൂപ്പൻ നടന്നു. അയാളുടെ നീരുവന്ന കാലുകള് വേച്ചുവേച്ചു നീങ്ങുമ്പോൾ, തല തെറിച്ചവന്മാര് പുറകില് നിന്ന് അയാളെ “ചങ്കരാ” എന്നു വിളിക്കും. ഓരോ വിളിയേയും അയാള് ആകാവുന്നത്ര ഉച്ചത്തില് തിരുത്തും. “ഞാന് ചങ്കരനല്ല, തോമസ്സാ”. ആളുകള് ചിരിക്കും. ആ ചിരി അയാളെ ഉന്മത്തനാക്കുന്നു. മറക്കാനിഷ്ടപ്പെടുന്ന ഓർമ്മകൾ അയാളിലേക്കു കോരിച്ചൊരിയുന്നു. ഒരുപിടി അരിയോ...