സാംപ്രകാശ് തൃശിലേരി
കാഴ്‌ച
റെറ്റിനയിൽ വീഴുന്ന തലതിരിഞ്ഞ ബിംബങ്ങൾ തലതിരിഞ്ഞ ചെയ്‌തികൾ ജീവിതം, ജന്മം... തലതിരിഞ്ഞ നീയുംഞ്ഞാനും ഒടുവിൽ കാഴ്‌ചയ്‌ക്കു പാത്രീഭൂതർ. Generated from archived content: poem4_may28.html Author: samprakash_thrisilery
ബിസിനസ്
ബ്ലൂ അംബ്രല്ല ബ്ലൂ ഷൂസ് ബ്ലൂ യൂണിഫോം ബ്ലൂ ബാഗ് ബ്ലൂ വാട്ടർ ബോട്ടിൽ ടെക്‌സ്‌റ്റ് ബുക്‌സ് നോട്ടുബുക്‌സ് പെൻ, പേപ്പർ, നെയിംസ്ലിപ്പ്... എല്ലാമിനി സ്‌കൂളിനുളളിലെ വ്യാപാരശാലയിൽ കിട്ടുമ്പോൾ നെട്ടോട്ടമെന്തിന് രക്ഷിതാവേ? അഡ്‌മിഷൻഫീയും ഡൊണേഷനും ചേർത്തെന്നെ പ്രിൻസിപ്പാൾക്കുവിറ്റെന്റെ രക്ഷിതാവ്. Generated from archived content: poem3_june.html Author: samprakash_thrisilery
സത്യം
കാഴ്‌ചയ്‌ക്കപ്പുറം ഒരു സംഭവം നിങ്ങളെ വേട്ടയാടുന്നുവെങ്കിൽ വെറുതെയിരിക്കരുത് ഉളളിപൊളിക്കും പോലെ പൊളിക്കണം ഓരോ പാളികൾ അടർന്നുവീഴണം ഒടുവിൽ നിങ്ങൾ സത്യമറിയും ശൂന്യതയെന്ന മഹാസത്യം. Generated from archived content: poem13_mar9.html Author: samprakash_thrisilery
ക്രിസ്‌തുമസ്
കോൺക്രീറ്റ് സൗധങ്ങൾക്കും മണിമന്ദിരങ്ങൾക്കുമപ്പുറം അവശിഷ്‌ടങ്ങൾ കുന്നുകൂടി ദുർഗന്ധം വമിക്കുന്ന റോഡരുകിലെ വലിച്ചുകെട്ടിയ പ്ലാസ്‌റ്റിക് കൂടാരത്തിനുളളിൽ കറുത്തുമെലിഞ്ഞ തമിഴത്തിപ്പെണ്ണിന് പേറ്റുനോവ്. വിണ്ണിൽ താരമുദിച്ചില്ല മാലാഖമാർ ഗീതം പാടിയില്ല വിദ്വാന്മാർ വന്നുവണങ്ങിയില്ല എങ്കിലും അവളും പെറ്റൊരു മനുഷ്യപുത്രനെ കീറശീലചുറ്റി കൈകാലിട്ടടിച്ചു കരയുന്ന അവന് തന്തയില്ലായിരുന്നു. Generated from archived content: poem11_feb10_06.html Author: samprakash_thrisilery...