Home Authors Posts by ശംഭു നമ്പൂതിരി

ശംഭു നമ്പൂതിരി

0 POSTS 0 COMMENTS
P.O.Box 4490, Curnish Street, Hodeidah Yeman. Address: Phone: 967-3-207816,967-711811058

ആകാശദൂത്‌

എന്റെയൊ നിന്റെയൊ സ്വന്തമാകുന്നില്ല വിസ്‌മയം തീർക്കുമീ നീലയാകാശം എന്നാകിലും മാനം നോക്കിയിരുന്നിടാം പ്രണയം നമ്മളിൽ പങ്കുവച്ചീടുവാൻ....... പൂനിലാവും പൂന്തെന്നലും ചേർന്ന്‌ ഈ രാത്രി നമ്മളിൽ പ്രേമം വിളമ്പുന്നു പുഞ്ചിരിതൂകുന്ന നക്ഷത്രത്തിൽ നിന്റെ സുന്ദരലാവണ്യം ദർശ്ശിപ്പു ഓമലേ...... വർണങ്ങൾ ചാരുത ചാലിച്ചുചേർക്കുമീ വീഥിയിൽ പൂക്കാല ഓർമ്മകൾതൂകിനീ ഗന്ധംവിതച്ചെന്റെ നെഞ്ചിൽക്കുളിർവീശി തേൻമഴയായിരുന്നു പെയ്‌തിറങ്ങീ സഖീ...... തൂവെള്ളമേഘങ്ങൾ ഹംസങ്ങളെപ്പോലെ ഹൃദയത്തുടിപ്പിന്റെ സന്ദേശവാഹകർ എന്റെയും നിന്റെയും മനസ്...

വികൃതമാക്കപ്പെട്ട ഒരു ചിത്രം

ചിന്താവിഷ്‌ടയായി അവൾ ക്യാൻവാസിൽ നിറഞ്ഞു കിടന്നു. മോഹിപ്പിക്കുന്ന ശരീരവടിവുകളും, അരക്കെട്ടിൽ മുത്തിക്കിടക്കുന്ന അരഞ്ഞാണവും നേർത്ത നിശാവസ്‌ത്രങ്ങൾക്കിടയിലൂടെ ഞാൻ നോക്കിനിന്നു. മുറിയുടെ പലകോണുകളിൽ നിന്നു നോക്കുമ്പോൾ ചിത്രത്തിനുണ്ടാകുന്ന ഭാവ വ്യതിയാനങ്ങൾ സൂക്ഷ്‌മ നിരീക്ഷണത്തിനു വിധേയമാക്കി. ചെറിയൊരു വരക്കു പോലും ചിത്രത്തിന്റെ ഭാവത്തെ മാറ്റിമറിക്കാൻ കഴിയും പ്രതീക്ഷക്കൊത്ത്‌ ഉയരാൻ സൃഷ്‌ടിക്കു കഴിഞ്ഞിട്ടുണ്ടോ എന്ന സംശയം മനസ്സിൽ ഏറിവന്നു. രൂപഭംഗിയിലും, ദൃശ്യസൗന്ദര്യത്തിലും മികവ്‌ പുലർത്തുന്നുണ്ടാകാ...

സ്വന്തമായി ഒരു ഭവനം

എല്ലാവരേയുംപോലെ കയറിക്കിടക്കാനൊരു വീട്‌ എന്റെയും ഒരു സ്വപ്‌നമാണ്‌. വീട്ടുടമസ്‌ഥന്റെ കണ്ണുരുട്ടിനെ ഭയക്കാതെ, അയാൾ ഇറക്കിവിടുമോ എന്ന ചിന്തകളില്ലാതെ, ശാന്തമായി ജീവിക്കുക എന്ന ഒരു മിനിമം ആവശ്യകതയിലാണ്‌ എന്റെ സ്വപ്‌നത്തിന്റെ അടിസ്‌ഥാനം. മറ്റുള്ളവരെ ഭയപ്പെട്ടുള്ള ഒരു ജീവിതത്തിൽ ഭാര്യയേയും, മകനേയും വേണ്ടരീതിയിൽ സ്‌നേഹിക്കാനും, അവരുടെ ആഗ്രഹങ്ങൾ കൃത്യമായി നിറവേറ്റിക്കൊടുക്കാനും തരപ്പെടില്ല. വീട്ടുടമസ്‌ഥർ വരക്കുന്ന ലക്ഷ്‌മണരേഖയിലൂടെ ജീവിതം തുടങ്ങിയിട്ട്‌ കാലങ്ങൾ കുറേയായി. ഇതിൽ നിന്നൊരു മോചനം തേടിയാണ്...

തീർച്ചയായും വായിക്കുക