Home Authors Posts by സലോമി ജോണ്‍ വത്സന്‍

സലോമി ജോണ്‍ വത്സന്‍

20 POSTS 0 COMMENTS
Address: Phone: 9020655755

കുടുംബം ഒരു സാമൂഹിക സ്ഥാപനം

ഒരു സാമൂഹിക സ്ഥാപനമെന്ന നിലയില്‍ കുടുംബത്തില്‍ നിരവധി കര്‍ത്തവ്യങ്ങള്‍ നിക്ഷിപ്തമാണ്. കുടുംബത്തിന് ആറ് പ്രധാന ഫംങ്ഷനുകള്‍ ഉണ്ടെന്നു ഒഗ്‌ബേണ്‍, നിംകോഫ് എന്നീ സാമൂഹിക ശാസ്ത്രജ്ഞര്‍ പറയുന്നു. 1. സ്‌നേഹത്തില്‍ അധിഷ്ഠിതം 2. സാമ്പത്തികം 3. ഉല്ലാസപ്രദം 4. സംരക്ഷണം 5. മതപരം 6. വിദ്യാഭ്യാസപരം. മാക് ലെവര്‍ എന്ന സാമൂഹിക ശാസ്ത്രജ്ഞനും കുടുംബത്തിന്റെ കര്‍ത്തവ്യങ്ങളെക്കുറിച്ചു പറയുന്നുണ്ട്. ഇതില്‍ ഒന്നാമത്തേത് ലൈംഗിക സംതൃപ്തിയും സ്ഥിരതയുമാണ്. ലൈംഗിക തൃഷ്ണ മനുഷ്യനില്‍ ശക്തമാണെന്നും ജീവിതത്തിലുടനീളം ഇത് നിരന്ത...

കുടുംബം- ഉല്‍പത്തി

കുടുംബത്തിന്റെ ഉല്‍പത്തിയെക്കുറിച്ചു സാമൂഹിക നരവംശ ശാസ്ത്രജ്ഞര്‍ക്കിടയില്‍ നിരവധി സിദ്ധാന്തങ്ങള്‍ നിലനില്‍ക്കുന്നു. കാടുകളില്‍ നിന്നാരംഭിച്ച നമ്മുടെ മുന്‍ഗാമികളുടെ കാല്‍പാടുകളില്‍ നിന്നു സമ്പൂര്‍ണ സാങ്കേതിക യുഗത്തില്‍ നാം എത്തിപ്പെട്ടതുവരെ കുടുംബം എന്ന സാമൂഹിക സ്ഥാപനം മനുഷ്യന്‍ യുഗാന്തരങ്ങളിലൂടെയുള്ള സഞ്ചാര പഥങ്ങളില്‍ നിന്നും ഉള്‍ക്കൊണ്ട ചില അനുഭവ സിദ്ധാന്തങ്ങളില്‍ നിന്നും ജന്മമെടുത്തതാവണം. കാടുകളില്‍ നിന്ന് തുടങ്ങി പ്രകൃതിയോടൊത്തും പ്രകൃതി ക്ഷോഭങ്ങളെ ചെറുത്തും മനുഷ്യരാശി മുന്നേറി. മറ്റെല്ലാ ജീ...

ബലിതര്‍പ്പണം

കര്‍ക്കിടകത്തിന്റെ കറുത്ത്വെടിച്ചു കീറിയ ചുണ്ടും പേറികാര്‍മേഘം നീര്‍നിറപൊട്ടാത്തമിഴിയോടലഞ്ഞു നീങ്ങുന്നുകാലവര്‍ഷക്കണ്ണീര്‍കാതങ്ങള്‍ താണ്ടികാവേരിയുടെ നെഞ്ചില്‍പെയ്തൊഴിയുന്നു.നീരൊഴുക്കിന്റെ നരച്ചവെള്ളിയിഴകള്‍‍നനുത്ത ഒരോര്‍മ്മയായ്നെഞ്ചിലേറ്റുന്നു പിന്നെനിഗൂഢമായി നെഞ്ചറയിലെപെട്ടകത്തില്‍ ഒളിപ്പിച്ച്അമൂല്യമായ ഒരു ' മിത്താ'ക്കാന്‍ആ വേഗങ്ങളുടെ ഭ്രാന്തില്‍ഞാന്‍ മോഹിക്കുന്നു... ഇപ്പോള്‍‍ പെയ്ത് തീര്‍ന്ന മഴയുടെമരിച്ചിട്ടും വറ്റാത്ത ദു:ഖത്തില്‍ഞാന്‍ തപിക്കുന്നുകാവേരിയുടെ രൗദ്രഗീതംആര്‍ദ്രതയുടെ താരാട്ടായിഎന്ന...

വിവിധ തരത്തിലുള്ള വിവാഹങ്ങള്‍

ആര്‍ഷ ഭാരതത്തില്‍ വിവിധ രീതിയിലാണ് വിവാഹങ്ങള്‍ നടന്നിരുന്നത്. 1. ബ്രഹ്മ- പിതാവ് വിലകൂടിയ ആഭരണങ്ങളും വസ്ത്രങ്ങളും മറ്റും നല്‍കിക്കൊണ്ട് പുത്രിയെ വേദം പഠിപ്പിച്ചവന് വിവാഹം ചെയ്തു കൊടുക്കുന്നു. 2. ദൈവ- ഇത്തരം വിവാഹങ്ങള്‍ അപൂര്‍വമായി നടക്കുന്നതാണ്. പുത്രിയെ പുരോഹിതന്, ബ്രാഹ്മണന് വിവാഹം ചെയ്തു കൊടുക്കുന്നു. 3. ആര്‍ഷ- കറവയുള്ള പശു, വിത്തു കാള എന്നിവ വധുവിന്റെ പിതാവിന് നല്‍കുന്നു. ഇതു സ്ത്രീധനമായല്ല ബഹുമാനാര്‍ഥമാണ് നല്‍കുന്നത്. 4. പ്രജാപത്യ- പിതാവ് മകളെ അനുഗ്രഹിക്കുന്നു. പുരുഷനോപ്പം സ്വന്തം കടമകളും ക...

വിവാഹിതര്‍ വേര്‍പിരിയുമ്പോള്‍

ദാമ്പത്യം! ഒത്തിരി സ്വപ്‌നങ്ങളുമായി(?) ഒരുമിച്ചു ജീവിക്കാന്‍ അവരവരുടെ മത കര്‍മങ്ങളാല്‍ ബന്ധിക്കപ്പെട്ടവര്‍ പഴയ കഥയായി മാറിക്കൊണ്ടിരിക്കുകയാണ്. ഇന്ന് എങ്ങനെ ഈ ബന്ധം ബന്ധനമായിത്തീര്‍ന്നിരിക്കുന്നു എന്ന് സാമൂഹ്യ ശാസ്ത്രജ്ഞന്‍മാര്‍ ഗവേഷണ വിഷയമാക്കിയ ഒരു കാലഘട്ടത്തില്‍ സമൂഹം എത്തിനില്‍ക്കുന്നു. ആര്‍ഭാടങ്ങളും സദ്യകളും ആദ്യരാത്രിയുമൊക്കെ മുറപോലെ!. ഇത് ആധുനിക കുടുംബത്തിന്റെ അടിത്തറയ്ക്ക് കല്ലിടുന്ന ദിനം! ഇല്ലാത്തവന്‍ കടക്കെണിയില്‍പ്പെട്ടു കൊണ്ടുതന്നെ. എന്തിന്, വിവാഹത്തിന്റെ കടം വീട്ടിത്തുടങ്ങും മുന്‍പു...

ത്രിവേണിസംഗമത്തിലേക്ക്

നിനക്ക് നിന്നെഅതോ എന്നെ ഭയമാകുന്നുവോ? ജന്മാന്തര തിരകളിലെവിടെയോഏതോ കടലിടുക്കില്‍കൈവിട്ടു പോയ നമ്മുടെജന്മങ്ങളുടെ പുനര്‍ജനിയില്‍ജീര്‍ണ്ണിച്ച കാലത്തിരകളില്‍മൗനത്തിന്റെ മഹായാനങ്ങളില്‍ഊടാടി, അനന്തമായ തിരയിടുക്കുകളില്‍നീ എന്നെ തേടുകയായിരുന്നോ? നീ എന്നെയോ അതോ ഞാന്‍ നിന്നെയോ...തേടിയലഞ്ഞത്? ഈ കടലാഴങ്ങളില്‍എവിടെയാണ് നിനക്കെന്നെ നഷ്ടമായത്? ഇവിടെ ഈ നിഗൂഢമായ മുനമ്പില്‍ഈ സങ്കടപ്പാറയില്‍ത്രിവേണി സംഗമത്തില്‍ ഞാന്‍ കണ്ണുനട്ടു നില്‍ക്കെകടലലകളുടെ വിരഹാര്‍ത്തമായ തേങ്ങല്‍കദനമുറങ്ങാത്ത കാറ്റിന്റെ ഗദ്ഗദംഏതോ മഞ്ഞു പാറയ...

നിത്യ ചൈതന്യം ഈ ജീവിതം

(ദാര്‍ശനികനും ചിന്തകനുമായ ഗുരു നിത്യ ചൈതന്യ യതി സമാധിയായിട്ട് 14-05-2013ന് 15 വര്‍ഷം തികയുന്നു) 1998 ഫെബ്രുവരി 3, ഫേണ്‍ ഹില്‍ നാരായണ ഗുരുകുലം. നിത്യചൈതന്യ യതിയുടെ ആശ്രമം. മരപ്പടി മലര്‍ക്കെ തുറന്നു കിടന്നിരുന്നു. കിളിയൊച്ചകള്‍ക്കപ്പുറം നിശബ്ദത മാത്രം. തലേന്നു നിശ്ചയിച്ചുറപ്പിച്ച കൂടിക്കാഴ്ച. ഗുരുവിനെ കാണുവാന്‍ മാത്രം ഒരുക്കിയ യാത്ര. രാവിലെ പത്തുമണിക്ക് കാണാമെന്നു ഫോണിലൂടെ അനുമതി. നിറയെ ചില്ലുജാലകങ്ങളുള്ള ആശ്രമത്തിലെ സ്വീകരണ മുറിയിലേക്കു സെക്രട്ടറി സ്വാഗതം ചെയ്തു. 'ഗുരു കുളിക്കുകയാണ് അല്‍പനേരം കാ...

സുരക്ഷിതത്വം അന്യം നില്‍ക്കുന്ന രാജ്യം

ഒടുവില്‍ അവള്‍ യാത്രയായി. മരണത്തിന്റെ തണുത്തുറഞ്ഞ താഴ്വരയിലേക്ക് നിഷാദന്മാരുടെ കഴുകന്‍ കണ്ണുകള്‍ ചെന്നെത്താത്ത അനന്തതയുടെ മടിത്തട്ടില്‍ അവള്‍ ശാന്തമായുറങ്ങുന്നു. അവളുടെ പേര്‍ നമുക്കറിയില്ല. ജ്യോതി, ദാമിനി, അമ്മാനത്ത് അങ്ങനെ അച്ചടി മഷി പുരണ്ട കുറെ നാമങ്ങള്‍. ഒന്നു മാത്രം വ്യക്തം 120 കോടി ഭാരതീയര്‍ അവളുടെ ദുരന്തം കേട്ട് നടുങ്ങി ഓരോ മാതാപിതാക്കളുടെയും നെഞ്ചില്‍ തങ്ങളുടെ പെണ്‍കുഞ്ഞുങ്ങളുടെ മുഖം ഭയം പുരണ്ട വേദനയായി. നിത്യേനെയുള്ള പത്ര വാര്‍ത്തകള്‍ അവരെ നടുക്കിക്കൊണ്ടിരിക്കുന്നു. ഈ ദുരന്തം ഡല്‍ഹിയി...

സുരക്ഷിതത്വം അന്യം നില്‍ക്കുന്ന രാജ്യം – (ഭാ...

സ്ത്രീകള്‍ക്കെതിരെയുള്ള അക്രമങ്ങള്‍ ഇന്ത്യയിലെ ഒട്ടെല്ലാ സംസ്ഥാനങ്ങളും ഒരു ക്രമസമാധാന പ്രശ്നമായി കണ്ടില്ല എന്നതാണ് ഭരണാധികാരികളുടെ ഭാഗത്തു നിന്നുണ്ടായ ആദ്യ വീഴ്ച. പൊതുസ്ഥലത്തും പൊതുവാഹനങ്ങളിലും എന്തിന് സ്വന്തം വീട്ടില്‍ പോലും സുരക്ഷിതയല്ലാതായിത്തീര്‍ന്നിരിക്കുന്ന അവളുടെ ജീവന്‍ ആരും എന്തേ വില കല്‍പ്പിക്കുന്നില്ല? ഡല്‍ഹിയില്‍ നടന്ന സംഭവം രാജ്യത്ത് ആദ്യമായി സംഭവിച്ചതല്ല. ഡിസംബര്‍ 16 നു നടന്ന ദാരുണമായ ഈ സംഭവത്തിനു ശേഷം ഈ ജനുവരി രണ്ടിനുള്ളില്‍ ഡല്‍ഹിയില്‍ മാത്രം 61 സ്ത്രീകളേയും കുട്ടികളേയും കാണാതായ...

അരുന്ധതി

വാതില്‍ താഴിട്ടു പൂട്ടുന്നതിനു മുന്‍പ് ഒരിക്കല്‍ കൂടി അപ്പുവിന്റെ മുറിയിലേക്ക് കയറി അവന്റെ കൊച്ചു കട്ടിലിലേക്കും മേശപ്പുറത്തേക്കും കണ്ണുകള്‍ പരതി. എന്തെങ്കിലും അവന്റെതായ , മറന്നുവെക്കാന്‍ പാടില്ലാത്ത എന്തെങ്കിലും അവിടെ ഉപേക്ഷിച്ചിട്ടുണ്ടോ? ഒരു നിമിഷം മനസ്സ് ആടിയുലഞ്ഞു. നിലത്തുറച്ചു നിന്ന കാലുകള്‍ കുഴയുന്നതുപോലെ. അവന്റെ കുഞ്ഞു മേശപ്പുറത്ത് അവശേഷിച്ചിരുന്നത് ഒന്നു മാത്രം. ആറ് വര്‍ഷങ്ങള്‍ക്കു മുമ്പ് ജീവിതം ഒരു ഉത്സവം പോലെ ജീവിച്ചിരുന്ന നാളുകളിലെപ്പോഴോ എടുത്ത അപ്പുവിന്റെ കുസൃതിച്ചിരി നിറഞ്ഞ ഒരു ചി...

തീർച്ചയായും വായിക്കുക