Home Authors Posts by സലോമി ജോണ്‍ വത്സന്‍

സലോമി ജോണ്‍ വത്സന്‍

25 POSTS 0 COMMENTS
Address: Phone: 9020655755

മരം

              മരം എല്ലാമറിയുന്നു മുകുളങ്ങൾ ഉറക്കം വിട്ടുണർന്നതും ഇലകൾ പൊടിച്ചതും വേരുകൾ ഭൂമിയുടെ നെഞ്ച് കീറി മുറിച്ചതും പാറക്കൂട്ടങ്ങൾ വേരുകളെ വിണ്ടു കീറി കൊന്നതും മരം അറിഞ്ഞിരുന്നു... വെയിലിൽ വാടിതളർന്നതും ആകാശം കുടപൂട്ടി മഴപെയ്ത്തിനാൽ ദാഹജലം ഒഴുക്കിയതും ചില്ലകൾ പൂത്തുലഞ്ഞു കായ്ച്ചു വിനയം ചുമന്നു തല കുനിച്ചു ഭൂമിയോളം താഴ്ന്നതും ഇടതൂർന്ന പച്ചിലക്കൂട്ടിൽ കിളികൾ ഇണസുഖം തേടിയതും തലമുറകൾക്കായ് കൂടൊരുക്കി അമ്മക്കിള...

ഏകാന്തത ഒരു ഒറ്റമുറി വീടാണ്

  ഏകാന്തത ഒരു ഒറ്റമുറി വീടാണ്. മുറിക്കുള്ളിൽ ഒരേ ഒരാൾ മാത്രം, അതു നിങ്ങളാണ്. നിങ്ങൾ കൊട്ടിയടച്ചു സാക്ഷയിട്ട് നിങ്ങളെ കുടിയിരുത്തി. അടഞ്ഞ വാതിലിന് പുറം ചാരി തട്ടിൻമുകളിലെ ചില്ലോടിലേക്ക് നോക്കി ആളനക്കം ഇല്ലാത്ത ആകാശത്തിൽ അനനവനെ തിരയുന്നു. കൂട്ടുകൂടാൻ കെൽപ്പില്ലാത്ത മനസ്സിന്റെ ബലം നഷ്ടപ്പെട്ട് ഇരുളടഞ്ഞ അടിത്തറയിൽ കൊഴിഞ്ഞൊഴിഞ്ഞ കാലങ്ങളെ അഴിച്ചുകെട്ടുന്നു. ഏകാകിയുടെ സ്വപ്നം ഏകാന്തതയിൽ പുഷ്‌കലമാകുമ്പോൾ മങ്ങിപ്പഴകിയ ചില്ലു വിതയ്ക്കുന്ന വിളറിയ വെട്ടത്തെ ...

ജനിമൃതികൾ

ജനി-മൃതികളുടെ മുനമ്പുകൾക്കിടയിൽ ആരോ ചേർത്തുവെച്ച ജീവിതം ആദിമധ്യാന്തങ്ങൾ അനിശ്ചയമായ അജ്ഞാത ദുരന്തം.. കാലം കൈത്തലത്തിലൊതുക്കി പ്രാണനെ എവിടേക്കോ വലിച്ചിഴയ്ക്കുന്നു... ജീവൻ പിടഞ്ഞു പിടഞ്ഞു കർമ കാണ്ഡങ്ങളുടെ കല്പടവുകളിൽ തലതല്ലി പൊട്ടിക്കരഞ്ഞുകൊണ്ടേയിരുന്നു. എന്നിട്ടും, തീരാകദനങ്ങളുടെ തോരാ പെയ്ത്തിൽ ഉള്ളുലഞ്ഞൊഴുകിയ ഉഷ്ണപ്രവാഹം, ജീവിതത്തിന്റെ അടിവേരുകൾ ഇളക്കിക്കൊണ്ടേയിരുന്നു. വിഭ്രാന്തകല്പനയിൽ ജന്മം, ജൽപ്പനങ്ങളിൽ ഉഴറി.... ജീവിതം അപ്പോഴും രണ്ട...

ശരീരങ്ങൾ

മരണമൊളിപ്പിച്ച ദേഹം ചുമന്നു മനുഷ്യൻ തലങ്ങും വിലങ്ങുമോടുമ്പോൾ ഒളിയിടത്തിരുന്നു മരണം ഊറിയൂറിച്ചിരിച്ചു.... ദേഹമിതൊന്നുമറിഞ്ഞതേയില്ല. ലാഭ നഷ്ടക്കണക്കിൽ ജീവിതം ചുമന്നു ദേഹങ്ങൾ എവിടേക്കോ പാഞ്ഞുകൊണ്ടേയിരുന്നു. ഇരുട്ടിന്റെ ഇരുട്ടില്ലാത്ത ഇടം മുങ്ങിത്തപ്പി ഇരകളുടെ  ജീവൻ കോർത്തു കുരുക്കി ശരീരങ്ങളിൽ നിന്നു ശരീരങ്ങളിലേക്കു മരണം ഒഴുകിനടന്നു. ബോധാ ബോധങ്ങളുടെ നനഞ്ഞ നിലവറയിൽ മരണം രാപ്പകൽ ദേഹങ്ങൾ തിരഞ്ഞുകൊണ്ടേയിരുന്നു. എന്തെന്നാൽ, മരണത്തിനു  ആവാഹിക്കാൻ വേണ്ടത് ദേഹങ...

സരയൂ തേങ്ങികരഞ്ഞു

              രാമാ ദശരഥ പുത്രാ മാറോടണച്ച് പുൽകട്ടെ നിന്നെ ഞാൻ എൻ നെഞ്ചിലെ നനവാർന്ന സ്നേഹത്തിട്ടയിൽ നിദ്രാ തൽപ്പമൊരുക്കട്ടെ ഞാൻ. എന്നാഴങ്ങളിൽ നീയഴലായലിഞ്ഞ മാത്രയിൽ തകർന്നുവെൻ നെഞ്ചകം രാജ പുത്രാ, ആരറിഞ്ഞു പെയ്തൊടുങ്ങാത്ത നിൻ കണ്ണീർക്കടൽ... ആരറിഞ്ഞു നിന്നഗാധവിരഹം..... കാടകമറിഞ്ഞില്ല കാലനറിഞ്ഞില്ല കാലമോ കൺപൊത്തി പിന്തിരിഞ്ഞു.. പുത്രതാപത്താൽ നീറിയ താതനും ഭർതൃ ദുഖത്താലുരുകിയ പത്നിയും സോദരനാശത്തിൽ ...

അഭിമന്യു….. . തീവ്ര സ്വപ്നമേ…..

അഭിമന്യു , ഭൂപതി പുത്രാ പാതിവഴിയിൽ ആസുര ജന്മങ്ങൾ പിഴുതെറിഞ്ഞ തീവ്ര സ്വപ്നമേ പ്രണാമം,  നിണമണിഞ്ഞ കണ്ണീരാലെൻ പ്രണാമം നീ നടന്ന രാജ വീഥിയിൽ ഒഴുകിപ്പടർന്ന നിൻ ജീവ രക്തത്തിൽ ഒലിച്ചുപോയ ഇരുപതാണ്ടുകൾ അഭിമന്യു നിന്റെ മരണത്തിന്റെ കത്തിമുനയിൽ എന്റെ ബോധസിരകൾ കീറി മുറിഞ്ഞല്ലോ നിന്റെ വേദനപൂണ്ട വിലാപങ്ങൾ എന്റെ രാവുകളെ കൊന്നൊടുക്കുന്നു പാതിരാക്കാറ്റിലൊഴുകിയെത്തുന്ന നിന്റെ മരണ മണി മുഴക്കങ്ങൾ എന്റെ നെഞ്ചിലെ സങ്കടപ്പാറയിൽ നോവ് പെയ്തതായ് തട്ടിത്തകരവെ അഭിമന്യു ...

കാലം വെറുതെ

എന്റെയും നിന്റെയും പൂമുഖത്ത് വീണ്ടുമൊരു പുതുവര്‍ഷം. നാമിവിടെ ജീവിക്കുകയായിരുന്നു....എന്തിനോ.. ജന്മം എന്ന സമസ്യാപൂരണത്തിന്...? ഇനിയെന്തിനു ഖേദിക്കുന്നു , നേരമ്പോക്കില്‍ തുടങ്ങി നേരായിത്തീര്‍ന്ന ജീവിതമെന്ന മഹാമേരുവിനെ ജീവന്റെ ഉള്‍പ്രേരണയില്‍ ബന്ധിപ്പിച്ചു നാമെവിടെയൊക്കെയോ പായുന്നു . എന്‍റെയും നിന്റെയും നിശ്വാസത്തില്‍ ഉരുകിയൊലിച്ചുപോയ കാലം .. എന്നിട്ടും എന്തോ , അറിയാത്തതെന്തോ ഈണം നഷ്ടപ്പെട്ട ഈണത്തില്‍ നാമറിഞ്ഞു. അര്‍ത്ഥമില്ലാത്ത സ്നേഹ ഗാഥയുടെ ഈരടികള്‍. മുജ്ജന്മങ്ങള്‍ ശവതാളം ആട...

നൂലിഴ പോലെ ജീവിതം

ഊടും പാവും തെറ്റിയനൂലിഴ പോലെ ജീവിതംതറിയിൽ ഇഴയടുപ്പംതകർന്നു സ്തബ്ധമാകുന്നു പര്യായങ്ങളുടെ പദസമ്പത്തിൽജീവിതം ഞെരുങ്ങുന്നു….ഉള്ളിലേക്കാവാഹിച്ചുപുറം തള്ളുന്ന നിശ്വാസത്തിന്റെനെറുകയിൽ തീപ്പന്തമാളിച്ചുഒരുപറ്റം ജന്മങ്ങൾ ...മരണമുള്ളവൻമർത്ത്യനായി ...പക്ഷെമനുവല്ലാതായി.മനസ്സ് മരവുരിയിൽ പൊതിഞ്ഞുമഹാ വിസ്ഫോടനം ഭയന്ന്കാലത്തിന്റെ കാടകങ്ങളിൽഊന്നു വേരുകൾ തേടുന്നു.മൃതമാകാതെ മുങ്ങാൻപായലഴുകിയജീവിത തീർത്ഥത്തിൽപഴുതുകൾ തേടിയലയുന്നു.പടവുകളിൽ കദനമിറക്കിസ്നേഹത്തണലിനായ്പ്പരതിതേങ്ങുന്നു. സ്നേഹം....അസ്ഥിത്തറയിലെ പടുതിരികരിഞ്ഞ...

ജീവിതം

ജീവിതം വെറുമൊരു പാഴ് വാക്ക്അപരന്മാർ കാത്തിരിക്കുന്ന കാവൽമാടം...അവരുടെ നാവിൻതുമ്പിൽ നമ്മുടെജീവിതത്തിനു ബലി മൃഗത്തിന്റെ ആയുസ്സ്.... കാലം കോറിയിട്ട നിഴൽദിക്കുകളിലേക്ക് ചാഞ്ഞും ചരിഞ്ഞുംമനുഷ്യനോടൊപ്പം പായുന്നു.നിരാലംബതയിലേക്ക്. ആരൊക്കെയോ ആടാൻ വേഷം കെട്ടിതിരശീലയ്ക്ക് പിന്നിൽ മറഞ്ഞു നിൽക്കുന്നു.നാന്ദി ഗാനാലാപത്തിന്റെ ഈണത്തിൽജീവിതം താളമില്ലാതെ തുള്ളുന്നു. ശ്വാസത്തിന്റെ ശരണം വിളികൾനിശ്വാസത്തിന്റെ വാതിൽ താഴിട്ടുപൂട്ടുമ്പോൾ ജീവിതം മരിക്കുന്നുശവദാഹം ആഘോഷമാക്കി ''സ്വന്തങ്ങൾ''സപ്താഹം ചൊല്ലി ജീവിതത്തെ പുണ...

ബാറിലേക്കുള്ള വഴി

എന്റെ കൂടാരത്തിലെ മനം കനത്ത മടുപ്പില്‍നിന്ന് ഊര്‍ന്നു വീണ വിഷാദം പേറിഅകലങ്ങളിലെ മദ്യശാല തേടി''മഹാവൈരാഗി '' ഞാന്‍ നടന്നു.മദ്യമാണെന്റെ വിശപ്പും ആര്‍ത്തിയും.ഈറ്റില്ലത്തില്‍ പൊക്കിള്‍ കൊടി മുറിക്കപ്പെട്ടകുഞ്ഞിന്റെ ആദ്യനിലവിളിയുടെപ്രതിധ്വനിയില്‍ വേദന ഇളം താരാട്ടായ്മാറും പെണ്ണിന്റെ മഹാമന്ത്രം പോലെമദ്യ കൂടാരത്തിലെക്കോടുന്നമദ്യാസക്തനായവന്റെ നെഞ്ചിലെ നീറ്റല്‍.ആസക്തിയുടെ അരം രാകിയ വേദനയെമറു പിള്ളയായി ഹൃദയത്തില്‍ ഒതുക്കുന്നു.പകലറുതിയിലെ വിഷമ വൃത്തം പേറിഓടുന്നു ഞാനെന്റെ ജീവ കൂടാരത്തില്‍അന്തിയൊതുക്കത്തില്‍ ...

തീർച്ചയായും വായിക്കുക