സൽമ
നമ്മുടെ വീട്
വിവഃ ഡോ.ടി.എം.രഘുറാം വർഷങ്ങളോളം ആസൂത്രണം ചെയ്‌ത് നമ്മുടെ സ്വപ്‌നങ്ങളെ കൂട്ടിക്കുഴച്ചു മിനുക്കിത്തേച്ചു; വെളളം തളിച്ചു ശക്തിയാർജ്ജിച്ച ചുമരുകൾക്ക് നമ്മുടെ ബാല്യകൗമാരങ്ങളുടെ നിറങ്ങൾ ചാലിച്ചു; കൊച്ചു കൊച്ചു ചെടികൾ ചുറ്റിലും നട്ടുവച്ചു നമ്മൾ; സ്വീകരണമുറിയിൽ തൂകി നിറയ്‌ക്കാനായി കാത്തിരിപ്പൂ കുഞ്ഞുങ്ങളുടെ സ്വരങ്ങൾ; അസ്‌തിവാരത്തിൽ തുടങ്ങിവച്ച പ്രാർത്ഥനകൾ ഒരിക്കലും തീരുന്നുമില്ല ഇത്രയൊക്കെയായിട്ടുമെന്തേ ഒരുദ്യാനമായി മാറിയില്ല നമ്മുടെ വീട്? Generated from archived...
പക
എങ്ങും വഞ്ചന വ്യാപിച്ചിരിക്കുന്ന നഗരത്തിന്റെ തെരുവുകളിൽ ഉഷ്‌ണിച്ചു കറങ്ങുന്ന ബസ്സിൽ വിയർത്തൊഴുകുന്ന ശരീരങ്ങൾക്കിടയിലൂടെ എവിടെ നിന്നോ തളിരിട്ടു വളർന്ന പകയായ് എന്റെ മേൽ നീണ്ടുവരുന്നു ഒരു പുരുഷ ജനനേന്ദ്രിയം. Generated from archived content: poem9_sept23_05.html Author: salma
ഈ രാവിൽ
ഈ രാവിൽ വിരലുകളിൽ തട്ടിയ കത്തിയിൽ നിന്ന് പെരുകുന്ന രക്തത്തിന്റെ ഗന്ധം തിരഞ്ഞുകൊണ്ടിരിക്കുന്നു- ഓർമ്മകളിൽ വേദനയോടെ ഒളിച്ചിരിക്കുന്ന താൽപര്യപ്പെടാത്ത വേഴ്‌ചയുടെ ദുർഗ്ഗന്ധത്തെ. Generated from archived content: poem2_june7.html Author: salma