സലിംരാജ്. പി.
മഴയ്‌ക്ക് ഒരു സംഘഗീതം
മഴ മഴ മഴ മഴ മഴ മഴ....... ഓരോ തുളളിയിലും ഒരായിരം കുളിര്. ഒരായിരം കുളിരിൽ തേനൂറും പാട്ടിന്റെ ഈണം. ഇലയാടും കാറ്റല്ലോ, കൊതി തുളളും കാറ്റല്ലോ മനമാടും മദമല്ലോ എങ്ങും!! മാരിക്കാറിൻ കരിനീലക്കാടും പൂത്തു തുലാവരിഷരജനിയും വന്നു കരളുണർത്തി കൂട്ടിനു നിന്നു. ജാലകച്ചിൽ വാതിൽ ചാരി അമ്പിളിപ്പെണ്ണും നിദ്ര തൻ പൂമച്ചിൽ സ്വപ്‌നവും കണ്ടുറങ്ങി മെല്ലെ. തുയിലുണരൂ തുയിലുണരൂ പ്രഭാതകന്യേ. തിര തല്ലും തീരത്ത് മഴ വന്ന നേരത്ത് പുഴ പാടും പുളിനങ്ങൾ പുളകം കൊണ്ടേ -മഴ മഴ മഴ മഴ മഴ മഴ ആകാശം ഭൂമിയെ ഉമ്മ വെച്ചൂ ആദ്യാനുരാഗ...