സലിം കുമാർ
ചിറ്റാറ്റുകരയിൽ നിന്നും വെളളിത്തിരയിലേക്ക്
ഞാൻ കലാകാരനായത് നാലാള് ശ്രദ്ധിക്കണം എന്ന കടുത്ത ആഗ്രഹം തന്നെയാണ് എന്നെ മിമിക്രിക്കാരനും സിനിമാക്കാരനുമൊക്കെ ആക്കി മാറ്റിയത്. എവിടെ ചെന്നാലും എങ്ങിനെയെങ്കിലും ഒരാളാകണം എന്ന ചിന്ത ചെറുപ്പത്തിലേ മനസ്സിൽ ഉണ്ടായിരുന്നു. വീട്ടിലാണെങ്കിൽ സാമ്പത്തികമായി വലിയ രക്ഷയൊന്നും ഇല്ലായിരുന്നു. അതുകൊണ്ട് കാശിറക്കി ആളാകുക എന്നത് അസാധ്യം. പിന്നെ സൗന്ദര്യം. ആ വകുപ്പിലും നമുക്ക് മാർക്ക് കുറവ്. പല അടവുകളും നോക്കി. എവിടെയും പച്ച പിടിച്ചില്ല. ഒടുവിലാണ് ഞാൻ പാട്ടുകാരനാകാൻ തീരുമാനിച്ചത്. അന്ന് യേശുദാസ് ആരാ...
വിഷു-ഈസ്‌റ്റർ ആശംസകൾ
പകലും രാത്രിയും തുല്ല്യമായി വരുന്ന വർഷത്തിലെ ഒരേയൊരു ദിവസമാണ് വിഷു. നന്മയുടെ, വിളവെടുപ്പിന്റെ ഈ ദിനം എല്ലാ മലയാളികൾക്കുമെന്നപോലെ എനിക്കും ഏറെ ഇഷ്‌ടമാണ്. വിഷു ആഘോഷിക്കുന്ന എന്റെ എല്ലാ സുഹൃത്തുക്കൾക്കും ഈ കൊച്ചു കലാകാരന്റെ വിഷുദിനാശംസകൾ. ഒപ്പം ഉയരത്തെഴുന്നേല്പിന്റെ നല്ല ദിനമായ ഈസ്‌റ്റർ ആശംസകളും. Generated from archived content: essay3_vishu.html Author: salimkumar