Home Authors Posts by സലിം ചേനം

സലിം ചേനം

0 POSTS 0 COMMENTS
വലിയവീട്ടിൽ വീട്‌, ചേനം പി.ഒ, ചേർപ്പ്‌, തൃശൂർ. Address: Phone: 9745775053

പൂച്ചയേപ്പോലൊരു പ്രണയം

പ്രണയം പൂച്ചയേപ്പോലെയാണ്കണ്ണടച്ചു പാലുകുടിക്കും ഒളിച്ചു നോക്കിയവന്‍ കല്ലെറിയുംകരിപിടിച്ച ചുമരിന്‍ മുകളില്‍ നിന്ന് താഴോട്ടുള്ള ആഴമളക്കുംതട്ടിന്‍ പുറത്ത് കള്ളനെ കണ്ടുഞെട്ടലോടെ താഴത്തേക്ക് വീഴുമ്പോള്‍ പൂച്ചയേപ്പോലെ ..ഒന്നു തലോടിയാല്‍ ചെവിപിന്നിലേക്ക് നീട്ടി നെറ്റിചുളിച്ച്സ്നേഹതീരങ്ങളില്‍ നിലാവിനെ നോക്കി നടക്കും. മുന്നിലിഴയുന്ന ശത്രുവിനെ നോക്കിപിന്നിലെ മിത്രത്തിന് വഴി തെളിക്കുംമിത്രത്തിന്റെ വീട്ടിലെ ചട്ടിക്കരികില്‍ ചെന്നാല്‍ അമ്മ മീങ്കത്തികൊണ്ടു തലക്കുമേടും കണ്ണടച്ചു ഒന്നു ചിരിച്ച് അമ്മിപ്പുറത്ത്കയ...

മരുന്നും തേനും…

അവളെന്നോടു പറഞ്ഞു ഞാൻ നിലാവ്‌ നീ എന്നോടു പറഞ്ഞില്ല ഞാനങ്ങനെയല്ലെന്ന്‌ മഴകൊണ്ടു നടന്നു ഒറ്റയ്‌ക്ക്‌ നീർകെട്ടി മനസ്സിൽ അറിവും ഉപ്പും അലിഞ്ഞതുപോലെ ലാഭവും നാണവും വടം വലിച്ചും ഉപ്പിനു വച്ച മുപ്പതു വെള്ളി പണയം വെച്ചും കാവ്യനൂലുകെട്ടി, പട്ടം പാറി പണ്ടാറടങ്ങാൻ മരുന്നും തേനും തലയിൽ കെട്ടി മുകളിലെ മൂങ്ങക്കണ്ണുകൾ ഇരുട്ടു ചിറകുവെച്ചു സൂര്യനെ തൊടാൻ പോയി. Generated from archived content: poem2_frb14_11.html Author: salim_chenam

മുറിവ്‌ തുന്നുന്ന അയ്യപ്പൻ

തെരുവിലെ തണുത്ത പ്രതലത്തിൽ കൈകാലുകൾ കോച്ചുന്ന കാലത്തെ ഓർത്ത്‌. നീറുന്ന മുറിവുകൾ തുന്നിചേർക്കാൻ. അകനിറ തടാകം വിതുമ്പി തേട്ടി. വിരൽ അഴികളിൽ പേനയുടെ രൂപമാറ്റം. മനസ്സിൽ നിന്നൊരു കഠാര കണ്ണിനെ നോവിച്ചു. പറഞ്ഞു പറവകളെ പോലെ പറന്നുകേറാമലയും കടന്ന്‌. യാത്രയിൽ ഞാൻ ഒരുക്കിയ കടലാസ്‌ കൂനകൾ. പന്തങ്ങളായി പാതയോരത്തെത്തുമ്പോൾ. പിച്ചവെച്ചവർ തുറിച്ചു നോക്കുന്നു. ആളിക്കത്തുന്ന അകത്തളത്തിൽ ഇണയുടെ ഉടലിന്റെ അരഭാഗം കണ്ടില്ല. ചിതലരിച്ച ശിൽപ്പത്തിൽ പിളർന്ന മുഖഭാവം. മനഃപ്രളയങ്ങളിൽ അലിഞ്ഞ്‌ തീരുന്ന ഹിമക്കുന്നുകള...

നവസാരം

വിപ്ലവപ്പുക തൊട്ടുമുത്തിയുണർത്തിയ പാതയോര നിലാവുറയൊഴിച്ചതും പണയമായി വയൽപുല്ല്‌ കതിർ തൂങ്ങിയതും. പവിഴ ചെങ്കൊടി ചുമന്ന ബംഗാളിലെ കുന്നുകളിൽ നിന്നും ആളൊഴിഞ്ഞ്‌ പോകുന്നതും ഗുഹാ വിപ്ലവകാരികൾ വെടിയേറ്റു പിടയുന്നതും കേരളത്തിലെ കളരിവിളക്ക്‌ ചുമന്ന്‌ മുതു കഴച്ചവർ മൂലധനപ്പെട്ടി ചുമന്ന്‌ വഴി പോയതും, പോർക്കളങ്ങളിലെ സൂര്യതാപം തളിർത്ത തത്വചിന്തകൾക്ക്‌ മുലയൂട്ടിയതും.... മുല മുറിച്ചതും ഇവിടെ....... Generated from archived content: poem2_may6_11.html Author: salim_chenam

തീർച്ചയായും വായിക്കുക