Home Authors Posts by ശകുന്തള. സി.

ശകുന്തള. സി.

3 POSTS 0 COMMENTS

“അത്യന്താധുനികം”

രണ്ടു സെറ്റ് അച്ഛനമ്മമാര്‍ പ്രൊഫസര്‍ ‍വിവേകിന്‍റെ വീട്ടില്‍ ഓടിക്കൂടി. അവരുടെ സൗന്ദര്യപിണക്കം ഒന്ന് ‍ഒതുക്കി തീര്‍ക്കാന്‍. അച്ഛന്മാരും അമ്മമാരും ഒരേ സ്വരത്തില്‍ ചോദിച്ചു. “എന്താ...എന്താ നിങ്ങളുടെ ഇടയിലെ പ്രശ്നം.....?”ഡോക്ടര്‍ സൗമ്യ ഒട്ടും സൗമ്യമല്ലാത്ത സ്വരത്തില്‍ പറഞ്ഞു. “പ്രശ്നം ഈഗോ....ഈഗോയാ..” “അതെന്തു പ്രശ്നം? '' അവള്‍ പറഞ്ഞു “ഞാനോ....വലുത്, നീയോ വലുത് എന്ന പ്രശ്നം “ ”ഭാര്യാ ഭര്‍ത്താക്കന്മാര്‍ക്കിടയില്‍ എന്തു വലിപ്പ ചെറുപ്പം ഞാന്‍ പത്മനാഭന്‍ ‍തമ്പിയുടെ ഭാര്യ....ഇവര്‍ ‍ഗോപാ...

നിത്യഹരിതസ്മരണകള്‍

താഴേക്കുനോക്കുമ്പോള്‍ കാണുന്നത് അഷ്ടമുടിക്കായല്‍......എട്ടുമുടികളുള്ള കായല്‍ ..നീലനിറത്തില്‍ ....ചുറ്റും കടുത്ത പച്ചപ്പ്‌ ..ഇടയ്ക്കിടെ ഇളം നിറത്തിലും ...ഈ കായല്‍ തീരത്തിലാണ്എന്‍റെ വീട്. എട്ടുകെട്ടും പടിപ്പുരയും ഉള്ള എന്‍റെ വീട് . ഈ കായല്‍തീരത്തിലൊക്കെ എന്നെ അമ്മ ഞാന്‍ അമ്മയെന്നു വിളിക്കുന്ന എന്‍റെ അമ്മുമ്മ ....വൈകുന്നേരങ്ങളില്‍ കാറ്റ് കൊള്ളാന്‍ കൊണ്ട് വന്നിരുന്നു. കൂടെ ..എന്‍റെ കൂ ടെ കളിക്കാനായി മാത്രം അമ്മ നിയോഗിച്ച മാധവനും . അന്ന് മാധവന് ഒരു പത്തുപന്ത്രണ്ട് വയസ്സു പ്രായം വരും. എന്‍റെ ഓര്‍മ്മക...

രാഷ്‌ട്രീയം

“ നേതാവേ, നേതാവേ, ധീരതയോടെ നയിച്ചോളൂ ലക്ഷം ലക്ഷം പിന്നാലെ” മുദ്രാവാക്യം കേട്ട്‌ അയാൾ പുളകം കൊണ്ടു. ആവേശഭരിതനായി ജാഥ നയിച്ചു. ഇടയ്‌ക്കെപ്പോഴോ തിരിഞ്ഞു നോക്കുമ്പോൾ പിറകിലാരുമില്ല! ‘ലക്ഷങ്ങളുടെ പിന്നാലെ പൊയ്‌ക്കഴിഞ്ഞിരുന്നു എല്ലാവരും. Generated from archived content: story6_jan6_07.html Author: sakunthala_c

തീർച്ചയായും വായിക്കുക