ശകുന്തള
പരാജിതൻ
നാലു ഭാഗത്തും ഇരുൾ മൂടിക്കിടക്കുക കാരണം മണ്ണെണ്ണ ചിമ്മിണിയുടെ വെളിച്ചത്തിൽ ദൂരെനിന്നു തന്നെയാ കാഴ്‌ച കണ്ടുകൊണ്ടാണ് കുട്ടൻ വരുന്നത്. മണ്ണെണ്ണ ചിമ്മിനി ഒരു വെട്ടുകല്ലിൽ ഉയർത്തിവച്ച് കുട്ടിയെ വാഴയുടെ ചുവട്ടിൽ മറ്റൊരു കല്ലിൽ നിർത്തി ചൂടുവെള്ളവും സോപ്പും കൊണ്ട് വൃത്തിയായി കുളിപ്പിക്കുന്നു. കുട്ടിയുടെ കാലിൽ മുട്ടിനുതാഴെ ചേന ചെത്തിയിറക്കിയ മാതിരി കരപ്പനാണ്. ആ കാലൊക്കെ തേച്ചു കഴുകുമ്പോൾ കുട്ടി വല്ലാതെ അലറിക്കരയുന്നുമുണ്ട്. കുട്ടനു കലശലായ ദേഷ്യം വന്നു. മീശയുടെ അഗ്രം താനറിയാതെ തന്നെ തിരിച്ചു...
മറുക്
വാതിൽ മൃദുവായി മുട്ടുന്ന ശബ്‌ദം കേട്ട് അച്ചനുണർന്നു. ചെവിയോർത്തു കിടന്നു വീണ്ടും വീണ്ടും മുട്ടുന്നശബ്‌ദം... അച്ചന്റെ നാവു വരണ്ടു... കൈകാലുകളിൽ നിന്നും ശക്തിചോർന്നുപോയി. അടുത്ത മുറിയിൽ കിടന്നുറങ്ങുന്ന കപ്യാരെ ഒന്നുവിളിക്കാൻ പോലും ശക്തിയില്ലാതെ പരുങ്ങുമ്പോൾ പത്തിരുപതു വർഷങ്ങൾക്കുമുമ്പുണ്ടായ ഒരു അനുഭവമായിരുന്നു അച്ചന്റെ മനസ്സിൽ. അന്ന് ഇതുപോലെ ഒരു രാത്രിയിൽ ഇതുപോലെതന്നെ കതകിൽ മൃദുവായി മുട്ടുന്ന ശബ്‌ദം കേട്ടുണർന്നു. അടുത്ത മുറിയിലുറങ്ങുന്ന കപ്യാരെ ഉണർത്താതെ പതുങ്ങി ചെന്നു കതകു തുറന്നു. കതകു തു...