ശക്തിധരൻ കൊല്ലാമ്പി
അഭയാർഥി
അഭയാർഥി അലയുന്ന അഭാവമാം മനുഷ്യത്വം!! അവശരായ് തളരുന്നു അവരവർ വിധിയോർത്ത്!! നീളുന്നു പഥികർ നാടുനീളെ നീളുന്ന യാത്രകൾ ദൂരെ ദൂരെ നാടില്ല വീടില്ല ദുർഘടങ്ങൾ വിടചൊല്ലും നാടിന്റെ ദുരവസ്ഥയിൽ രണഭൂമി ചിതറിയ ശവപറമ്പായ് രണമായ പടയണി കാഹളവും അണപൊട്ടും ദുഃഖത്തിൻ പദചലനം അണയാത്ത വിളക്കിൻ രശ്‌മിപോലെ നിസ്സഹായ മനുഷ്യർ തൻ പലായനം നിസ്സംഗരായ് കുതിക്കുന്നു സ്വപ്രാണനുമായ് നെരിപ്പോടിൻ ചുരങ്ങളിൽ തളർന്നു വീണും നീറിനീറി പുകയുന്ന മനസ്സുമായി വഴികളിൽ വിലങ്ങുകൾ വഴിയില്ലാ മറുകര വഴിമുട്ടും പലായനം വഴിനീളെ കുഴി ബോംബും!! തലചായ്...