Home Authors Posts by സക്കറിയാസ്‌ നെടുങ്കനാൽ

സക്കറിയാസ്‌ നെടുങ്കനാൽ

0 POSTS 0 COMMENTS

ത്രീത്വസങ്കല്‌പം യുക്തിയിലൂടെ

ബുദ്ധിവികാസത്തിന്റെ പടവുകളിലെവിടെയെങ്കിലും വച്ച്‌ ഓരോരുത്തരും സ്വയം ഈ ചോദ്യമെറിയേണ്ടിവരും. ഇക്കാണുന്നതൊക്കെയും അതിനിടയിൽ ഈ ഞാനും എവിടെ നിന്ന്‌? ശൂന്യതയിൽ നിന്നൊന്നും ഉണ്ടാവില്ലെന്നത്‌ യുക്തിയുടെ ആദ്യകണ്ടെത്തലുകളിലൊന്നാണ്‌. എങ്കിൽ, ഇക്കാണുന്നതൊക്കെ എന്നുമുണ്ടായിരുന്ന ഏതോ ഒന്നിൽ നിന്ന്‌ വന്നതായിരിക്കണം. എന്നുമുണ്ടായിരുന്നത്‌ ഇനിയും തുടർന്നും ഉണ്ടായിരിക്കും. ആ ശക്തി എന്താണെങ്കിലും അതിനെ അനന്തബോധമായിട്ടെ മനസ്സിലാക്കാനാവൂ. അപ്പോൾ സ്‌ഥൂലത എവിടെ നിന്നുണ്ടായി? അനന്തബോധം പരിപൂർണമായിരിക്കേണ്ടതുണ്ട്‌...

എന്തൊരു മനസ്സ്‌!

നോവലും കഥയും രസത്തോടെ വായിക്കാനുള്ള സഹൃദയത്വം വികസിപ്പിച്ചെടുക്കാൻ എനിക്കായിട്ടില്ലെങ്കിലും, വായിച്ചതുകൊണ്ട്‌ എനിക്ക്‌ നഷ്‌ടബോധം തോന്നിയിട്ടില്ലാത്ത രചനകൾ, എം.ടി. വാസുദേവൻ നായരുടേതാണ്‌. അനുഭവവും അനുകമ്പയും സ്വരുമിപ്പിക്കുന്ന അദ്ദേഹത്തിന്റെ രചനകൾ അനന്യമെന്നുതന്നെ പറയണം. ‘അയൽക്കാർ’ എന്ന കഥയിലെ സന്ദർഭങ്ങൾ ആരുടേയും മനസ്സലിയിക്കും. അഞ്ചാറു കുഞ്ഞുങ്ങളുമായി ഒരു കുടുംബം വിശപ്പിനും അത്യാവശ്യങ്ങൾക്കുമായി പേറുന്ന പ്രയാസങ്ങൾ നല്ല നിലയിൽ കഴിയുന്ന അയൽക്കാർ അറിയുന്നേയില്ല! അനുദിനജീവിതത്തിൽ ഈ വിടവ്‌, ഇന്നുമ...

കലയും വിലയും

Free Software Foundation ന്റെ നിയമവിദഗ്‌ദനായ Ebben Mogler ഒരഭിമുഖത്തിൽ പറഞ്ഞത്‌ ഏവരും അറിഞ്ഞിരിക്കേണ്ട നൂതനാശയമാണ്‌. നൂതനം ഇന്നാണ്‌, ഇതേ ആശയം പണ്ട്‌ ഭാരതത്തിൽ എല്ലാ വിജ്ഞാന ശാഖകളുടെയും പൊതു സ്വഭാവമായിരുന്നു. അതെന്തെന്നല്ലേ? അതായത്‌, ഏതറിവും cost free ആയിരിക്കണം, ആയിത്തീരണം. എല്ലാ കലകളും അവയുടെ ആസ്വാദനത്തിലേയ്‌ക്ക്‌ നയിക്കുന്ന സൃഷ്‌ടികളും വിപണിക്ക്‌ പുറത്താക്കണം. അതുകൊണ്ട്‌ ഉദ്ദേശിക്കുന്നതെന്തെന്നാൽ, marginal cost (ആദ്യനിർമ്മാണച്ചെലവും പുനർനിർമ്മാണച്ചെലവും തമ്മിലുള്ള വ്യത്യാസം) സീറോ ആയിരിക്...

കരുണ

വിശന്നു മരിക്കുന്ന ഒരു കുഞ്ഞിനു മുന്നിൽ പുസ്‌തകത്തിനൊരു വിലയുമില്ല. (സാര്‌തൃ) ദാഹിച്ചു മരിക്കുന്ന ഒരു മരത്തിനു മുന്നിൽ ഒരു സംസ്‌കാരത്തിനും ഒരു മതത്തിനും വിലയില്ല.(പി.എൻ.ദാസ്‌) മനുഷ്യരുടെ ബഹളികൾക്കും ആഘോഷങ്ങൾക്കുമിടയിൽ കുഴഞ്ഞുവീണുമരിക്കുന്ന ഒരാനയുടെ മുന്നിൽ അഹിംസാ പാരമ്പര്യത്തിന്റെ സർവ്വ പുണ്യവും അഹന്തയും കപടമായിത്തീരുന്നു. ചൂഷണം പതുക്കെപ്പതുക്കെയുള്ള കൊലയാണെന്ന്‌ പൂജ്യം എന്ന നോവലിൽ സി. രാധാകൃഷ്‌ണന്റെ തുളച്ചുകയറുന്ന ഒരു നിരീക്ഷണമുണ്ട്‌. അന്ധവിശ്വാസങ്ങളിലൂടെയുള്ള അടിമത്തം, കോഴ, അയിത്തം, അഴിമതി ...

ആത്മീയതയെ പിന്താങ്ങുന്ന തത്ത്വവിചാരങ്ങൾ

ഏതാനും അടിസ്‌ഥാന തത്ത്വങ്ങൾ അംഗീകരിക്കാതെ ഒരു വിഷയവും വിശകലനം ചെയ്യാനാവില്ലല്ലോ, അതുകൊണ്ട്‌; ദൈവത്തോട്‌ അടുക്കുക എന്നതാണ്‌ ആത്മീയത. ദൈവം എല്ലാ വിപരീതങ്ങൾക്കും അതീതനായിരിക്കണം. അഹം ആത്മാവിന്റെ ശത്രുവാണ്‌. ഈ അടിത്തറയിൽ നില ഉറയ്‌ക്കുന്നവർക്ക്‌ ഇനി മുകളിലേയ്‌ക്ക്‌ കയറാം. എന്താണ്‌ നന്മ. എന്താണ്‌ നന്മയല്ലാത്തത്‌ എന്നത്‌ വ്യക്തിപരമായ കാഴ്‌ച്ചപ്പാടനുസരിച്ചുള്ള വിലയിരുത്തലാണ്‌. രണ്ടു തരത്തിലുള്ള മനുഷ്യരുണ്ട്‌. പുറത്തേയ്‌ക്ക്‌ നോക്കുന്നവരും ഉള്ളിലേയ്‌ക്ക്‌ നോക്കുന്നവരും. ആദ്യത്തെ കൂട്ടർക്ക്‌ അംഗീ...

വെളിച്ചം വിതറുന്ന യാമം

ഉറക്കത്തിനു തൊട്ട്‌ മുമ്പോ, ഉണരാറാകുമ്പോഴോ, ഉള്ളിൽ ചിതറിക്കിടന്ന ചില ആശയകോശങ്ങൾ തമ്മിലുരുകിച്ചേർന്ന്‌ ഒന്നാകുന്നയനുഭവം ചിലർക്കെങ്കിലും ഉണ്ടാകാറുണ്ട്‌. ഇതാ അങ്ങനെ ചിലത്‌. വിളയിക്കുക (പഞ്ചാരപ്പാനിയിലിട്ടു പലഹാരത്തെ മധുരിപ്പിക്കുക) വിളയുക (ഫലങ്ങൾ സൂര്യതാപമേറ്റ്‌), വിലയിക്കുക (പ്രാണനിൽ നിന്നെല്ലാം ജനിക്കുന്നു, അതിൽത്തന്നെ വിലയിക്കുന്നു), വിളക്കുക (പൊട്ടിയ ആഭരണം), വിളക്ക്‌ (ദീപം - പ്രകാശത്തിൽ മുക്കുന്ന ഉപകരണം) എന്നീ വാക്കുകളിലെല്ലാം മൂലമൊന്നാണല്ലോ. ഒന്നല്ലെങ്കിൽ മറ്റൊരു വിധത്തിൽ ‘വില’യേറുന്ന രീതിയാ...

സ്വാതന്ത്ര്യത്തിലേയ്‌ക്കുള്ള തുറവ്‌

അല്‌പം ആത്മകഥാംശം ക്ഷമിക്കുക. 1970-ൽ ആണ്‌, ഇംഗ്ലണ്ടിൽ നിന്ന്‌ ബോംബെക്ക്‌ പറക്കവേ, ഒരു സെക്കന്റ്‌ ഹാന്റ്‌ ക്യാമറയുപയോഗിച്ച്‌ മുകളിൽ നിന്ന്‌ വെള്ളിമേഘക്കൂട്ടങ്ങളുടെ കുറേ പടങ്ങളെടുത്തു. വീട്ടിലുള്ളവരെ കാണിച്ച്‌ അത്ഭുതപ്പെടുത്തണം. പ്രിന്റെടുക്കാൻ ഫിലിം സ്‌റ്റുഡിയോവിൽ കൊണ്ടുപോയി കൊടുത്തിട്ട്‌, വലിയ പ്രതീക്ഷയോടെ പടങ്ങൾ വാങ്ങാൻ ചെന്നപ്പോൾ ഉണ്ടായത്‌ ഒരു ഞെട്ടലാണ്‌ - ഫിലിമിൽ ഒന്നും പതിഞ്ഞിരുന്നില്ലത്രേ. ക്യാമറായ്‌ക്കുള്ളിൽ അത്‌ കറങ്ങിയതേയില്ല! അന്നു തുടങ്ങിയതാണ്‌ ഫോട്ടോഗ്രാഫിയിലുള്ള വാശിയേറിയ താല്‌...

ഇരട്ടിമധുരം

എന്റെ വല്യമ്മയ്ക്കു വേണ്ടി ഇടയ്ക്കിടയ്ക്ക് എണ്ണ കാച്ചുന്നത് കുട്ടിക്കാലത്തെ ഓര്‍മ്മകളിലൊന്നാണ്. പലതരം പച്ച- അങ്ങാടിമരുന്നുകള്‍ പലയിടത്തുനിന്നും വന്നെത്തും. അതിലൊന്ന്, ഒരു തരം വേരാനെന്നാണറിവ്, അല്പം മുറിച്ചു തന്നിട്ട് വല്യമ്മ പറയും, നന്നായി ചവച്ചരച്ചുകൊണ്ട് അതിന്റെ രുചിയറിയാന്‍. ഹായ്! ചവയ്ക്കുന്തോറും, രുചി കൂടും. മധുരം തന്നെ, പക്ഷ, ഒരു പ്രത്യേക തരം. ഇരട്ടിമധുരമെന്നായിരുന്നു അതിന്റെ പേര്. ഇന്നും ജീവിതത്തില്‍ പലതുമെനിക്ക് ഇരട്ടിമധുരം പോലെയാണ്. ചവച്ചിറക്കുന്തോറും മധുരം കൂടുന്ന ചിലയനുഭവങ്ങള്‍. എന്തു...

എന്റെയെഴുത്തിന്റെ ഉറവ

വീടിനോട്‌ ചേർന്ന്‌ ഒരു കിണറുണ്ടായിരിക്കുക കേരളീയർ സർവ്വസാധാരണമായി അനുഭവിക്കുന്ന ഒരനുഗ്രഹമാണ്‌. എന്നാൽ വീടിനടുത്ത്‌ ഒരു പുഴയോ അരുവിയോ ഉണ്ടെങ്കിൽ അതെത്ര വലിയ ഒരു ദാനമാണെന്നു പറഞ്ഞറിയിക്കാൻ വയ്യാ. മീനച്ചിലാറിന്റെ ഒരു കൈവഴിയുടെ തീരത്ത്‌ തമാസിക്കുന്ന ഞാൻ, ചെറുപ്പകാലങ്ങളിലെന്നപോലെ ഇന്നും, ഇടയ്‌ക്കിടയ്‌ക്ക്‌ പുഴയുടെ ഒഴുക്കിനെതിരേ മുകളിലേയ്‌ക്ക്‌ നടന്നുകയറാറുണ്ട്‌. അവിടവിടെയായി ഉയർന്നുനില്‌ക്കുന്ന കരിംശിലകളിൽ തത്തിക്കളിക്കാൻ പാദങ്ങളെ അനുവദിച്ചുകൊണ്ട്‌ ചിരപരിചിതരെപ്പോലെ വളഞ്ഞ്‌ പുളഞ്ഞു നൃത്തമാടിയും ചാ...

എന്റെ വാക്ക്‌

“എന്റെ വാക്ക്‌ എന്റെ മനസ്സിൽ ഉറച്ചിരിക്കുന്നു. പരമചൈതന്യമേ, നീ എനിക്ക്‌ വെളിച്ചപ്പെട്ടാലും. പ്രജ്ഞാനം ഉറപ്പിച്ചു നിറുത്തുന്ന ആണികളാകട്ടെ എനിക്കു വാക്കു മനസ്സും. ഞാൻ പഠിച്ചത്‌ എന്നെ വിട്ട്‌ പോകാതിരിക്കട്ടെ. ആ പഠിപ്പിന്‌ വേണ്ടിയാണ്‌ ഞാൻ രാവും പകലും കഴിച്ചുകൂട്ടുന്നത്‌. ഞാൻ പറയുന്ന പരമാർത്ഥവും സത്യവും എന്നെ രക്ഷിക്കട്ടെ.” അതിസുന്ദരമായ ഈ പ്രാർത്ഥന ‘പ്രജ്ഞാനം ബ്രഹ്‌മ’ എന്ന മഹാവാക്യമുൾക്കൊള്ളുന്ന ഐതരെയോപനിഷത്തിലുള്ളതാണ്‌. ജീവജ്ഞാനം തന്നെയാണ്‌ ദൈവികത എന്നു പ്രഘോഷിക്കുന്ന ഋഗ്വേദമാണ്‌ മനുഷ്യമഹത്വത...

തീർച്ചയായും വായിക്കുക