Home Authors Posts by സക്കറിയാസ്‌ നെടുങ്കനാൽ

സക്കറിയാസ്‌ നെടുങ്കനാൽ

0 POSTS 0 COMMENTS

മായയുടെ പ്രതിഭാസങ്ങൾ

ചില ഏകാന്ത നിമിഷങ്ങളിൽ, ഏതോ സത്യത്തിന്റെ ഒരു ചീള്‌പോലെ മനസ്സിലൊരു മിന്നലാട്ടം - എല്ലാം മായയല്ലേ, നമ്മെ നിരന്തരം അലട്ടിക്കൊണ്ടിരിക്കുന്ന കോപ്രായങ്ങളൊക്കെ നമ്മുടെ അല്‌പബോധത്തിന്റെ സങ്കല്‌പസൃഷ്‌ടികളല്ലേ, എന്നൊരു സംശയം. എങ്കിൽ, ബോധം നിശ്ചലമാകുന്ന നിമിഷത്തിൽ ഇതെല്ലാം കെട്ടടങ്ങില്ലേ, എന്നോടൊത്ത്‌? എന്റെ കഴിഞ്ഞ ലേഖനം, കാഴ്‌ചയുടെ പൊരുൾ (സന്ദർശിക്കുക Znperingulam.blogspot.com) അവസാനിപ്പിച്ചത്‌ ഇങ്ങനെ. ഈ വിചിന്തനങ്ങളിൽ നിന്ന്‌ മിക്കപ്പോഴും നാം ഒട്ടും ശ്രദ്ധിക്കാത്ത ചില സത്യങ്ങൾ ഉരുത്തിരിഞ്ഞുവരുന്നു. നമ്...

കം=ശരീരം & ഖം = ആകാശം ശരീരത്തിലെ ആകാശം

സംസ്‌കൃതത്തിൽ -കം = ശരിരം; ഖം = ആകാശം. മനുഷ്യശരീരം നിർമ്മിച്ചിരിക്കുന്നത്‌ എന്തെല്ലാംകൊണ്ടാണ്‌ എന്ന ചോദ്യത്തിന്‌ ജീവശാസ്‌ത്രജ്ഞന്റെ ഉത്തരമാവില്ല ആയുർവേദം തരുന്നത്‌. അധ്യാത്മിക സാധനയിലൂടെയുള്ള ആയൂർവേദ കണ്ടെത്തലുകൾ വിസ്‌മയാവഹമാണ്‌. അതനുസരിച്ച്‌, ശരീരം പഞ്ചഭൂതനിർമ്മിതിയാണ്‌. ഭൂമി, ജലം, അഗ്നി, വായു, ആകാശം എന്നിവയാണവ. ഇവയിൽ ആദ്യത്തെ നാലിന്റെയും തന്‌മാത്രകളെ കണ്ടെത്താം. എന്നാൽ ഇടം എന്നർത്ഥമുള്ള ആകാശത്തിന്റെ കാര്യത്തിൽ അങ്ങനെയൊന്നില്ല. സ്‌ഥൂലശരീരത്തിന്‌ സ്‌ഥിതിചെയ്യാൻ ഇടം വേണമെന്ന അർത്ഥത്തിലല്ല,...

സമയം ബലഹീനമാണ്‌

ഒരു ജന്മം മുഴുവൻ ശ്രമിച്ചാലും തിരിച്ചു നല്‌കാനാവാത്തത്ര പ്രേമവാത്സല്യത്തോടെ എന്റെയുച്ചിയിലവൾ ഉമ്മവച്ചു. അതിന്റെ മധുരിമയിൽ ഉണർന്ന ഞാൻ സമയം നോക്കി. ആറരയാകാൻ പോകുന്നതേയുള്ളൂ. പെട്ടെന്നൊരു ചായയുണ്ടാക്കി പതുക്കെപ്പതുക്കെ രുചിച്ചിറക്കി. പാലസ്‌തീൻ പെൺകിടാങ്ങൾ സ്‌തനങ്ങൾക്കിടയിൽ സൂക്ഷിക്കുന്ന മീറപ്പൊതിപോലെ അവളെന്നെ തലോലിച്ചയോർമകൾ എന്നെ മത്തുപിടിപ്പിച്ചു. ചിത്രഭംഗി തുന്നിപ്പിടിപ്പിച്ച വെളുത്ത വിശറികൾ പോലുള്ള ചിറകുകളടിച്ചുകൊണ്ട്‌ ഒരു നിശാശലഭം മേശപ്പുറത്തു കിടന്ന റിസ്‌റ്റ്‌വാച്ചിൽ വന്നിരുന്നു. അറിയാതെ...

ചവറ്റുകുട്ട ചുമക്കുന്നവർ

കേരളനാട്ടിലെ രാഷ്‌ട്രീയക്കളിക്കാരും മാധ്യമങ്ങളും മതത്തിന്റെ പണിയാളുകളും വിളിച്ചുകൂവുന്നതൊക്കെ ദിവസം മുഴുവൻ “വാർത്തയായും” പരസ്യമായും ഒന്നും വിടാതെ അകത്താക്കുന്നവർ വിഴുപ്പല്ലാതെ മറ്റെന്താണ്‌ അവരുടെ തലക്കുള്ളിൽ ചുമക്കുന്നത്‌? നിത്യവും, വളിച്ചുനാറുന്ന, ഒരു കഴമ്പുമില്ലാത്ത വാചാടോപങ്ങൾ ഒന്നും വിടാതെ ഏറ്റുവാങ്ങുക എന്തോ വലിയ വിജ്ഞാനപ്പണിയായി കരുതുന്നവരാണ്‌ നാട്ടിലെവിടെയും. ഇവിടുത്തെ ജനത്തിന്റെ ജനറൽനോളജ്‌ ഭയങ്കരം! കാണാനോ കേൾക്കാനോ കൊള്ളാവുന്നതെന്തെങ്കിലും ഇവിടത്തെ ടി.വി യിൽ ഉണ്ടെങ്കിൽ തന്നെ അതിനിടയിലെ...

ശുദ്ധഭാഷ = പക്വമനസ്സ്‌

ഏത്‌ സമൂഹത്തിനും അതിന്റെ സ്വന്തം ഭാഷയും കടംകൊണ്ട ഭാഷകളുമുണ്ട്‌. അന്യഭാഷകളെ സ്വായത്തമാക്കാൻ അത്രയെളുപ്പമല്ല. എന്നാൽ ശൈശവം മുതൽ ശീലിച്ച ഭാഷയെ അതിന്റെ ശുദ്ധരൂപത്തിൽ ഉപയോഗിക്കാനാറിയില്ലെന്ന്‌ വരുന്നത്‌ എഴുത്തുകാർക്കെങ്കിലും നാണക്കേടായിതോന്നേണ്ടതാണ്‌. അവതാരകരായും വിധികർത്താക്കളായും ഓരോരോ റ്റി.വി. ചാനലുകളിൽ എത്തിപ്പറ്റി ചിലർ വിളമ്പുന്ന പ്രയോഗങ്ങൾ കേട്ടാൽ ശർദ്ദിശങ്കയുണ്ടാവും. സഹികെട്ടാൽ റ്റി.വിക്കു മുമ്പിൽ നിന്നെഴുന്നേറ്റു പോകാം. പക്ഷേ, നല്ല വിലകൊടുത്തു വാങ്ങി വായിക്കുന്ന കൃതികളിൽ ഭാഷാശുദ്ധി തീരെ ...

കാഴ്‌ചയുടെ പൊരുൾ

പുറത്തുള്ളവയെപ്പറ്റി ഇന്ദ്രിയങ്ങൾ നമുക്ക്‌ തരുന്ന അറിവുകൾ ശരിയാണെന്ന ധാരണയാണ്‌ മനുഷ്യർ വച്ചുപുലർത്തുന്ന ഏറ്റവും വലിയ മിഥ്യ. നാം കാണുന്നതും കേൾക്കുന്നതും മണക്കുന്നതുമൊക്കെ അതേപടി അവിടെ വെളിയിലുള്ള യഥാർത്ഥ്യങ്ങൾ ആണെന്നു തന്നെയാണ്‌ മിക്കവരും കരുതുന്നത്‌. ഇതെത്ര വലിയ ഒരബദ്ധമാണെന്ന്‌ ഈ ലേഖനത്തിലൂടെ തെളിഞ്ഞുവരുമെന്നാണ്‌ ഞാൻ പ്രതീക്ഷിക്കുന്നത്‌. അതായത്‌, നാം ഇന്ദ്രീയങ്ങളിലൂടെ അനുഭവിക്കുന്ന ലോകം നമ്മുടെ തന്നെ സൃഷ്‌ടിയാണ്‌ എന്ന സത്യം ഒരു വലിയ തിരിച്ചറിവായിത്തീരാം. പദാർത്ഥം എന്ന വാക്കുകൊണ്ടുദ്ദേശിക്കുന്...

ദാമ്പത്യത്തിൽ സുഗന്ധം

“ആരുടെ കൂടെ ജീവിക്കണമെന്നാഗ്രഹിക്കുന്നുവോ, ആ ആളെ കെട്ടരുത്‌. ആരില്ലാതെ നിനക്ക്‌ ജീവിക്കാനാവില്ലെന്നറിയുന്നോ, അയാളെ വിവാഹം കഴിക്കുക. ഇതിലേതു ചെയ്‌താലും, അവസാനം നിന്റെയനുഭവം പരിതാപകരമാകും” എന്നൊരിടത്ത്‌ വായിച്ചു. ഭൂരിഭാഗം മനുഷ്യരും ഇത്‌ ശരിയെന്നു തന്നെ പറയും. എന്തുകൊണ്ടാണ്‌ ഇങ്ങനെ പരിതപിക്കേണ്ടിവരുന്നത്‌? ഒരേയാളെ അയാളുമായി ഒരു സ്‌ഥിരബന്ധത്തിലായ ശേഷവും അതിന്‌ മുമ്പും കാണുന്നതിൽ വ്യത്യാസമുണ്ടെന്നാണ്‌ ഇതിനർത്ഥം. വിവാഹത്തോടെ സ്വാതന്ത്ര്യം പാരതന്ത്ര്യമാകുന്നെങ്കിൽ അതിന്‌ കാരണം ഒരാളുടെ ഭാഗത്ത്‌ ...

രൂപവിന്ന്യാസങ്ങൾ

ഒരു വലിയ രഹസ്യമാണിത്‌. ജീവസന്ധാരണത്തിന്‌ ഏറ്റവും ഉതകുംവിധമാണ്‌ ഓരോ ജീവിയും അതിന്റെയാകൃതി സൂക്ഷിക്കുന്നത്‌, അചേതനവസ്‌തുക്കൾ പോലും അവയുടെ ചുറ്റുവട്ടത്താൽ നിർണ്ണയിക്കപ്പെടുന്ന ആകൃതിയിലെത്തിച്ചേരുകയാണ്‌ ചെയ്യുക. മഞ്ഞിന്റെയും ഐസിന്റെയും പരലുകൾ കാലാവസ്‌ഥവ്യതിയാനത്തിനനുസരിച്ചു വ്യത്യസ്‌തമായി രൂപമെടുക്കുക മാത്രമല്ല, ചുറ്റുമുള്ള ജീവജാലത്തിന്റെ വൈകാരികതയെപ്പോലും പ്രതിഫലിപ്പിക്കുന്നുവെന്നു കൃത്യമായ പരീക്ഷണങ്ങൾ വഴി തെളിയിച്ചിട്ടുള്ളതിന്റെ സംഗ്രഹം “ജലത്തിനു പറയാനുള്ളത്‌” എന്ന ഗ്രന്ഥത്തിൽ വായിക്കാം. (മൂലകൃ...

സംഗീതത്തിലെ മൗനം

വളരെ വലിയ സംഗീതപ്രേമികളാണ്‌ കേരളീയർ. പൊതുഗതാഗത സൗകര്യങ്ങളിൽ പോലും വണ്ടിയുണ്ടാക്കുന്ന ഗംഭീരന്‌ ‘ചെത്തത്തെ’ മൂടിക്കളയാനെന്നോണം ഉച്ചത്തിൽ പെട്ടിപ്പാട്ടുമായി കിതച്ചു പായുന്നവർ വേറെയെവിടെയുണ്ട്‌? മൈക്കുപയോഗിച്ച്‌ പരസ്യങ്ങളുമായ നാടായ നാടെല്ലാം ഊരു ചുറ്റുന്നവരും വിരാമമില്ലാത്ത പാട്ടുകച്ചേരിക്കിടക്കാണ്‌, കേട്ടാലൊന്നും മനസ്സിലാകാത്തവിധം ‘ എക്കോയും’ വിറയലും ചേർത്തു ഓരോന്ന്‌ വിളിച്ചു കൂകുന്നത്‌. നമുക്ക്‌ ഗന്ധർവസംഗീതം പോലും ഒരു വിധത്തിൽ ഒരു വലിയ ശബ്‌ദമേളമാണ്‌. ചാനലുകളിലെ സംഗീതമത്സരങ്ങളിൽ ഗായകർ സ്വരം നി...

മനുഷ്യന്‌ ഒരാമുഖം

അന്യന്റെ തന്ത്രങ്ങൾക്കനുസരിച്ച്‌ ജീവിക്കുന്നതാണ്‌ പാരതന്ത്ര്യം, അടിമത്തം മൂന്നാല്‌ പതിറ്റാണ്ടുകളായി നമ്മുടെ നാടിനെ ഭരിക്കുന്നവർ അവരുടെ നാറുന്ന സ്വാർത്ഥതന്ത്രങ്ങൾകൊണ്ട്‌ ജനത്തെ വഞ്ചിക്കുന്ന ദുഷ്‌കൃത്യം നിർലജ്ജം തുടരുകയാണ്‌. അത്‌ ജനദ്രോഹമാണ്‌. ജനദ്രോഹത്തിനുള്ള ശിക്ഷ തൂക്കുകയറാണ്‌. നിഷ്‌ക്രിയത്വത്തിന്റെയും വഞ്ചനയുടെയും അടുത്തയൂഴം കൊതിച്ച്‌ വളരെയേറെ കോമാളികൾ രംഗത്തിറങ്ങിയിരിക്കുന്ന ഈയവസരത്തിൽ ഇങ്ങനെയെഴുതിത്തുടങ്ങാൻ പ്രേരിപ്പിച്ചത്‌ ഇതുവരെ ഞാൻ വായിച്ച ആധുനിക കൃതികളിൽ ഏറ്റവും മെച്ചമെന്ന്‌ തോന്നിയ ഒ...

തീർച്ചയായും വായിക്കുക