Home Authors Posts by സക്കറിയാസ്‌ നെടുങ്കനാൽ

സക്കറിയാസ്‌ നെടുങ്കനാൽ

0 POSTS 0 COMMENTS

പ്രിയപ്പെട്ട യേശൂ….

ചെറുപ്പം മുതല്‍ നിന്നെ നാഥാ എന്ന് വിളിക്കാന്‍ ഞാന്‍ പഠിച്ചിരുന്നു. ഭക്ഷണത്തിനു മുമ്പ് ഞാന്‍ നിന്റെ ആശീര്‍വാദം യാചിച്ചിരുന്നു. ദൈവപുത്രാ എന്നഭിസംബോധന ചെയ്ത് നിന്റെ അനുഗ്രഹം പ്രാര്‍ഥിച്ചിട്ടായിരുന്നു എന്റെയുറക്കം. അപ്പോഴൊന്നും നാഥനെന്ന ഈ വിളിയുടെ ഉള്ളര്‍ത്ഥത്തെപ്പറ്റി ഞാനധികമൊന്നും ചിന്തിച്ചിരുന്നില്ല. എങ്കിലും എന്റെ മാതാപിതാക്കളും ഗുരുക്കളും വൈദികരും നിന്നെപ്പറ്റി പറഞ്ഞുതന്നിട്ടുള്ളതില്‍നിന്നും വളരെ വ്യത്യസ്തനാണ് നീയെന്ന് കാലക്രമേണ ഞാന്‍ മനസ്സിലാക്കുകയായിരുന്നു. പതിവിന്‍പടി എനിക്ക് സംബോധന ചെയ്യാ...

അറിവിന്റെയടുക്കുകള്‍

മനുഷ്യചൈതന്യത്തെ സ്പര്‍ശിക്കുന്നതെല്ലാം പ്രകാശവുമായി ബന്ധപ്പെട്ടിരിക്കുന്നു. ബാഹ്യതലത്തി ലും ആന്തരിക തലത്തിലും. ബാഹ്യതലത്തില്‍ ജീവനുത്തരവാദി സൗരോര്‍ജ്ജം അല്ലെങ്കില്‍ സൂര്യപ്രകാശമാണ്. ആന്തരിക ചൈതന്യമെന്നത് അവബോധമാണ്. അതിനുത്തരവാദി ആത്മീയ പ്രകാശമാണ്. അതാണ്‌ അറിവ് എന്ന പദംകൊണ്ട് മനസ്സിലാക്കേണ്ടത്. മനുഷ്യന്‍ ആദ്യനോട്ടത്തില്‍ കാണുന്ന ലോകം ദ്രവ്യാത്മകമാണ്. ഇതാണ് അറിവിന്റെ ഒന്നാമത്തെ തലം. അവിടെ (യഥാ) ഇന്ദ്രിയം 'കാണുന്നതിന്' അതിന്റെ ഉടമസ്ഥന്‍ 'കൊടുക്കുന്ന' അര്‍ത്ഥം - യാഥാര്‍ഥ്യം - താല്‍ക്കാലികമായ വ്യവഹാ...

അനന്തതയുടെ ചുരുളുകള്‍

കോതമംഗലംകാരന്‍ മുണ്ടക്കല്‍ ഔസേപ്പച്ചന്‍ എന്നൊരു സുഹൃത്ത്‌ ചോദ്യം ചെയ്യാത്ത വിഷയങ്ങളില്ല. ആറേഴു വര്‍ഷങ്ങള്‍ക്ക് മുമ്പൊരിക്കല്‍ അദ്ദേഹം എന്നോട് ചോദിച്ചു, ഗുരുത്വാകര്‍ഷണമാണ് താങ്ങില്ലാത്തതെല്ലാം താഴേയ്ക്ക് വീഴാന്‍ ഇടവരുത്തുന്നതെങ്കില്‍, എന്തുകൊണ്ടാണ്, വീഴുന്നതെല്ലാം ഭൂമദ്ധ്യത്തിലേയ്ക്ക് എത്താത്തത്?എങ്ങനെയാണ് ഒരു കൊമ്പനാന അതിന്റെ ഭയാനകമായ കനത്തെ അനായാസം താങ്ങിക്കൊണ്ട് നടക്കുന്നത്? പരാമൃഷ്ട വിഷയത്തെപ്പറ്റി പഠിക്കാന്‍ അദ്ദേഹത്തിന്റെ ആരായലുകള്‍ എനിക്കുത്തേജനമായിത്തീരാറുണ്ട്. electro-magnetismല്‍ ആണ് ഈ...

നിര്‍വാണവും നിര്‍വൃതിയും

ഘ്രാണിക്കപ്പെടാത്തിടത്ത് സുഗന്ധമില്ല, ശ്രവിക്കപ്പെടുന്നില്ലാത്തിടത്ത് ശബ്ദമില്ല, കാണപ്പെടുന്നില്ലാത്തിടത്ത് പ്രകാശമില്ല, ആസ്വദിക്കപ്പെടാത്തിടത്തു സംഗീതമില്ല, സ്നേഹിക്കപ്പെടാത്തിടത്തു മനുഷ്യരില്ല, എന്റെ ലോകം എന്റെ മാത്രം സൃഷിയാണ്. പ്രപഞ്ചോര്‍ജ്ജമെന്ന സമഗ്രമായ ഉണ്മയുടെ ഘനീഭാവമാണ് മണല്‍ത്തരി തൊട്ട്‌ താരങ്ങള്‍ വരെയുള്ളതെല്ലാം. ഈ ഊര്‍ജത്തിന്റെ ഒരു പ്രത്യക്ഷ രൂപമാണ് വെളിച്ചം‌. ഈ പ്രകാശത്തെ പിടിച്ചെടുക്കാനുള്ള ഉപകരണമായിട്ടാണ് ജീവികള്‍ക്ക് കണ്ണുണ്ടായത്. കണ്ണില്ലെങ്കില്‍ വെളിച്ചമില്ല. സൂര്യനില്‍ നിന്നോ ...

വിശ്വാസത്തിന്റെ സ്ത്രോതസുകള്‍

ഈ വരികള്‍ ആദ്യം കുറിച്ചിടുന്നത്, ഉദ്ദേശം അഞ്ചു കൊല്ലം മുമ്പാണ്. സെപ്തംബര്‍ 19 , 2006 അന്ന് കത്തോലിക്കാ സഭാമൂപ്പന് ബെനഡിക്റ്റ് പതിനാറാമന്‍ അദ്ദേഹത്തിന്റെ ജന്മനാടായ ജര്‍മ്മനിയില്‍ എത്തിയിരുന്നു. തങ്ങളുടെ വിശ്വാസത്തില്‍ ഉറച്ചു നില്‍ക്കാനും അതിനെ പരിശുദ്ധമായി സംരക്ഷിച്ചു പരിപോഷിപ്പിക്കാനുമ്മുള്ള കടമയെപറ്റി കൊളോണിനു സമീപമുള്ള ഫ്രെഹനില്‍ തടിച്ചു കൂടിയ ജനത്തോട് അദ്ദേഹം ആഹ്വാനം ചെയ്തു. വര്‍ണ്ണശബളമായ അങ്കികളണിഞ്ഞ് , റോമയില്‍ നിന്ന് കൂടെ കൊണ്ടു വന്ന ‘ പോപ്മൊബൈലില്‍’ ഇരുന്ന് അഭിവാദ്യങ്ങള്‍ ഏറ്റുവാങ്ങുന്നാ ...

സ്വപ്നവും നിര്‍വചനവും

സമയത്തെപറ്റി ആരെഴുതിയാലും വായിക്കുക എന്റെ താത്പര്യമാണ് ‘’ ചിത്രശലഭമെണ്ണുന്നത് മാസങ്ങളെയല്ല നിമിഷങ്ങളെയാണ് . എന്നാലുമത് ആവശ്യത്തിന് സമയമുണ്ട് അതിലധികം സൗന്ദര്യവുമുണ്ട് ‘’ എന്നു ഭാരതത്തിന്റെ അഭിമാനമായ കവി ഠാക്കൂര്‍ എഴുതി ( ഠാക്കൂറിനെ , ടാഗോര്‍ ആക്കിയത് ഇംഗ്ലണ്ടുകാരാണ് . ) ഏതാണ് അഞ്ചു കൊല്ലം മുമ്പ് അതോട് ചേര്‍ത്ത് ഇങ്ങനെയൊരു കുറിപ്പ് ഞാനെഴുതി വച്ചിരുന്നു 'നിര്‍വചിക്കേണ്ടതിനേ വിലയുള്ളു. ബാക്കിയുള്ളവയ്ക്കു വ്യാഖ്യാതാവ് കല്‍പ്പിക്കുന്ന വിലയേ ഉള്ളു. മൗലികമായതിനൊന്നും വ്യാഖ്യാനമില്ല' . ഇത് വായിക്കുന്ന...

മറിച്ച് ചിന്തിക്കാനുള്ള സ്വാതന്ത്ര്യം

"എതോ ഒരു ഭാഗംകൊണ്ട് ദൈവത്തില്‍ വിശ്വസിക്കാന്‍ ഞാന്‍ ശീലിച്ചിട്ടുണ്ട്." ഇരുപത്തെട്ടു വയസായപ്പോള്‍ മൂത്ത മകന്‍ എനിക്കെഴുതി. മതപഠനവും കൂദാശകളുമൊക്കെ പ്രാഥമികസ്കൂളിന്റെ ഭാഗമായിരുന്നതുകൊണ്ട് മതേതരത്വം (religious neutrality) അവനൊരു സ്വായത്താനുഭവമല്ലായിരുന്നു. പക്ഷേ, സ്ഥൈര്യലേപനത്തിന്റെ (confirmation) സമയമായപ്പോള്‍ (12 വയസ്സ്), അതവനെ സംബന്ധിച്ചിടത്തോളം അനാവശ്യമാണെന്ന് അവന്‍ തന്നെ തീരുമാനിച്ചു. നാട്ടിലെ രീതികള്‍ക്ക് വിപരീതമായി, അപ്പോള്‍ ഞങ്ങള്‍ താമസിച്ചിരുന്ന രാജ്യത്ത് പള്ളിക്കും അതിനോട് എതിരഭിപ്രായമില്...

വീലില്ലാത്ത വീല്‍ച്ചെയര്‍

എട്ടു മുതല്‍ പതിനഞ്ചു വയസ്സുവരെയുള്ള പതിനേഴു വിദ്യാര്‍ഥികളുമായി നടത്തിയ ഒരു പഠനയാത്രയുടെ പരിസമാപ്തിയില്‍, ഞങ്ങള്‍ രണ്ട് അദ്ധ്യാപകരും ഒരദ്ധ്യാപികയും ഡല്‍ഹിയില്‍ നിന്ന് തിരിച്ച്, രണ്ട് ദിവസം മംഗള എക്സ്പ്രെസ്സില്‍ കഴിച്ചുകൂട്ടിയശേഷം, 2011 ഏപ്രില്‍ 26ന് പതിനൊന്നു മണിയോടെ എറണാകുളം ജംഗ്ഷനില്‍ എത്തുന്നു. കുട്ടികളെല്ലാംതന്നെ വശക്കേടിലായിരുന്നു. ഒരു പയ്യന്‍ ഒന്നരദിവസമായി ശര്‍ദ്ദിമൂലം ഒന്നും കഴിക്കാനാവാതെ ആകെ പരിതാപകരമായ സ്ഥിതിയിലും. അവനെ ഉടന്‍തന്നെ റെയില്‍വ്വേ മെഡിക്കല്‍ ഓഫീസറെ കാണിക്കണം. അതിനായി ആദ്യം സ...

നമ്മുടെ ലോകം

എന്റേത് നമ്മുടേത്‌ ആകാതെ മനുഷ്യകുലത്തിനു ഭാവിയില്ല. എന്റേത് എന്ന ചിന്ത മനുഷവ്യക്തികള്‍ക്ക് മാത്രം സാധ്യമായ ഒന്നാണ്. അതിന്റെ അതിപ്രസരമാണ് ഏത്‌ സംസ്കാരത്തെയും കാപട്യത്തിലൂടെയും ധനാര്‍ത്തിയിലൂടെയും ശിഥിലമാക്കിക്കളയുന്നത്. നമ്മുടെ രാഷ്ട്രത്തെ ഇന്നഭിമുഖീകരിക്കുന്ന വിഭ്രാന്തിയും മറ്റൊന്നല്ലല്ലോ. വ്യക്തിബോധമുദിക്കാത്ത മനുഷ്യരുടെ കൂട്ടായ്മയായിരുന്നു ആദിസമൂഹങ്ങള്‍. ഇന്നും മിക്ക ആദിവാസി സമൂഹങ്ങളിലും ഈ സ്വഭാവം നിലനില്‍ക്കുന്നുണ്ട്. അതുകൊണ്ടാണ് അവരുടെയിടയില്‍ തനതുസമ്പത്ത് എന്നൊന്നില്ലാത്തത്. അവര്‍ക്ക് എല്ല...

പിറവി

"Enjoy being yourself in your beloved surroundings!" A good friend wished me in a mail. What esle do I do? രണ്ടായിരത്തി പതിനൊന്നിലെ ജൂണ്‍മാസാരംഭം. ഒളിച്ചും മടിച്ചും വീഴുന്ന മണ്‍സൂണ്‍. ഏതാണ്ട് ഇരുപതു മാസം മുമ്പ് ഞാന്‍ നട്ട പത്തു തെങ്ങുകളില്‍ ഒന്നിന് കടിഞ്ഞൂല്‍ പ്രസവം. പൊടുന്നനെയാണ് നിശയുടെ തിരശീലക്കു പിന്നില്‍, തഴച്ച ധന്യതയുടെ നാഭിയില്‍ നിന്ന്, ഒരു തൊട്ടില്‍ പോലെ പുറംതള്ളിവരുന്ന ചൊട്ട കണ്ണില്‍പ്പെട്ടത്. നാലഞ്ചു ദിനങ്ങള്‍ കഴിഞ്ഞതേ, ജീവദാഹത്തോടെ അതില്നിന്നെത്തിനോക്കുന്ന പ്രകാശത്തിന്റെ കുഞ്ഞുങ്ങള്‍...

തീർച്ചയായും വായിക്കുക