Home Authors Posts by സക്കറിയാസ്‌ നെടുങ്കനാൽ

സക്കറിയാസ്‌ നെടുങ്കനാൽ

0 POSTS 0 COMMENTS

ഹിരണ്മയം സത്യം

സത്യബോധം ശാന്തമായ നിസ്സംഗതയിലേയ്ക്കു കൊണ്ടെത്തിക്കും എന്ന എന്റെ ഒരു കുറിപ്പ് വായിച്ച ഒരു സുഹൃത്ത് എഴുതിച്ചോദിച്ചു: "നമ്മുടെ ജീവിത സാഹചര്യങ്ങള്‍ക്കനുസരിച്ച്, സത്യത്തിന്റെ മുഖവും മാറുകയില്ലേ? എപ്പോഴും ആയിരിക്കുന്നത് തന്നെയാണ് സത്യം എന്നു പറയുമ്പോള്‍, അത് മുഴുവന്‍ സത്യമാണോ?" ഇതിനെങ്ങനെ ഒരുത്തരം പറയാം എന്നാലോചിച്ചിരിക്കേ, ഒരു വീഡിയോഫിലിം കാണാനിടയായി. വാനനിരീക്ഷണത്തില്‍ അല്പം താത്പര്യമുള്ളതുകൊണ്ട്, ഇത്തരം കാര്യങ്ങള്‍ ഇടയ്ക്ക് അയച്ചു തരുന്ന ഒരു ലിങ്ക് (One-minute Astromoner) ഉണ്ട്. പരാമൃഷ്ട ഫില്മിന്...

അഴകും ആഴവും

എന്തെന്നില്ലാത്ത ഒരു ചൈതന്യമായി എന്‍റെ കൊച്ചു മനസ്സില്‍ തെളിഞ്ഞു നില്‍ക്കുന്ന ഒരു ഐറണിയിലെ ഭംഗി പങ്കു വയ്ക്കാന്‍ മോഹം. വെളിപാടിന്റെ പുസ്തകത്തില്‍ നിന്നുള്ള "സൂര്യനെ വസ്ത്രമാക്കിയ സ്ത്രീ" എന്നൊരു പ്രയോഗമാണ് അതിനു നിദാനം. ഈ ക്ളാസിക് വചനം സങ്കല്‍പ്പിക്കുമ്പോള്‍തന്നെ ഉള്ളില്‍ ഒരു നിറവു തോന്നും എന്ന് ഫാ. ബോബി കപ്പൂച്ചിൻ തന്‍റെ ഒരു കൃതിയില്‍ (മൂന്നാംപക്കം) പറയുന്നത് എത്ര സത്യമാണെന്ന് അത് വായിച്ച നാള്‍ മുതല്‍ എന്‍റെ മനസ്സിലുറച്ചു. പ്രകാശത്തെ വസ്ത്രമാക്കുക! ഇതിലും ആഴത്തില്‍ ഒരു കാര്യം ഭാഷയിലൂടെ എങ്ങനെ ...

ശ്വാസോഛ്വാസം പോലെ

അറിവുനടിച്ചിരുന്നവര്‍ ഉരുവിട്ടുനടന്ന-യല്പാര്‍ത്ഥങ്ങളും അര്‍ത്ഥമില്ലായ്മയുംകേട്ടാണ് ഞാന്‍ വളര്‍ന്നത്‌ -ദൈവത്തോട് മിണ്ടാന്‍ വാക്കുകള്‍ വേണ്ടന്നുവച്ചു. അതിരില്ലാതെ സ്നേഹിച്ചയമ്മയാകട്ടെഒന്നുംതന്നെ മിണ്ടിയിരുന്നില്ല.കിട്ടാത്തതിനെപ്പറ്റിയും കിട്ടിയിട്ട് കൈവിട്ടു-പോയതിനെപ്പറ്റിയും ഇത്രയും പറഞ്ഞു:ആര്‍ക്കും ഒന്നും നഷ്ടപ്പെടുന്നില്ല,കിട്ടിക്കൊണ്ടിരിക്കുന്നതേയുള്ളൂ. "അന്യരെ നടുക്കാനല്ല നട്ടെല്ല്സ്വയം നിവര്‍ന്നുനടക്കാനാണ്",അച്ഛന്‍ പറഞ്ഞു; നടന്നുകാണിച്ചു.ഞാന്‍ സ്വാതന്ത്ര്യമെടുക്കുകയുംആരോടുമൊന്നും മിണ്ടാതെകൂ...

വിശ്വരൂപ ദര്‍ശനം

ജീവന്റെ വൈവിദ്ധ്യമേറിയ വളര്‍ച്ചയെപ്പറ്റി വളരെയധികം അറിയാമെന്നു ഭാവിക്കുന്ന നാം വളരെ നീണ്ട സമയത്തിലൂടെയുള്ള അതിന്റെ പരിണാമദശയിലേയ്ക്ക് തിരിഞ്ഞുനോക്കുമ്പോള്‍, ഒരു വലിയ ചോദ്യം മുമ്പില്‍ കാണും: തന്റെ ദിവ്യത്വത്തിനു മുമ്പില്‍ കുമ്പിട്ടുനില്‍ക്കാന്‍ പോരുന്ന നമ്രതയും ഭാവനയുമുള്ള ഒരു ജീവസമൂഹത്തെ വാര്‍ത്തെടുക്കാന്‍ ദൈവമെന്തേ ഇത്രയും വൈകിയത്? എത്രയോ തവണ ഈ ഭൂമിയില്‍ വംശനാശങ്ങള്‍ ഉണ്ടായി. 440 ദശലക്ഷം വര്ഷം മുമ്പ്, ഒര്‍ഡോവിഷന്‍ കാലഘട്ടത്തില്‍, അതിശൈത്യം മൂലം 25% സമുദ്രജീവികള്‍ ചത്തൊടുങ്ങി. 370 ദശലക്ഷം വര്ഷം...

ശ്വാസോഛ്വാസം പോലെ

അറിവുനടിച്ചിരുന്നവര്‍ ഉരുവിട്ടുനടന്നയല്പാര്‍ത്ഥങ്ങളും അര്‍ത്ഥമില്ലായ്മയുംകേട്ടാണ് ഞാന്‍ വളര്‍ന്നത്ദൈവത്തോട് മിണ്ടാന്‍ വാക്കുകള്‍ വേണ്ടന്നുവച്ചു.അതിരില്ലാതെ സ്‌നേഹിച്ചയമ്മയാകട്ടെഒന്നുംതന്നെ മിണ്ടിയിരുന്നില്ല.കിട്ടാത്തതിനെപ്പറ്റിയും കിട്ടിയിട്ട് കൈവിട്ടുപോയതിനെപ്പറ്റിയും ഇത്രയും പറഞ്ഞു:ആര്‍ക്കും ഒന്നും നഷ്ടപ്പെടുന്നില്ല,കിട്ടിക്കൊണ്ടിരിക്കുന്നതേയുള്ളൂ.'അന്യരെ നടുക്കാനല്ല നട്ടെല്ല്സ്വയം നിവര്‍ന്നുനടക്കാനാണ്',അച്ഛന്‍ പറഞ്ഞു; നടന്നുകാണിച്ചു.ഞാന്‍ സ്വാതന്ത്ര്യമെടുക്കുകയുംആരോടുമൊന്നും മിണ്ടാതെകൂട് നെ...

ഒരിളങ്കാറ്റുപോലെ പോയവള്‍

ആരോരുമറിയാതെ വന്നങ്ങുപോകുമൊരാരോമല്‍ തെന്നല്‍ പോലെയത്രേയവള്‍എന്‍ പ്രിയതമ,യിന്നു പറന്നുപോയിഅതു,മെന്നരികത്തു ചേര്‍ന്നുകിടക്കവേ. അസുഖത്തിലൊരുനാളുമിരിക്കാതെയുമാര്‍ക്കുമേ ബുദ്ധിമുട്ടാകാതെയുംഒര്‍ക്കാപ്പുറത്തങ്ങു പോകേണമെന്നേയാകെയവളെന്നുമാഗ്രഹിച്ചൂ. മെല്ലെയെന്‍ ദേഹത്തു ചുറ്റിയ വലതുകൈതെല്ലു വഴങ്ങാതാണറിയുക ഞാന്‍പാവമോമലാളിന്‍ പ്രാണശ്വാസമെപ്പോഴോ ശാന്തമായ് നിലച്ചുപോയി! ക്‌ളിനിക്കില്‍നിന്നോടിയണഞ്ഞു വൈദ്യര്‍ നിശ്ചലം ദേഹമെന്നുറപ്പുതരാന്‍.വേണ്ടായിനി ഹാ, കോലാഹലങ്ങള്‍വേണ്ടാ തടസ്സമോയിളങ്കാറ്റിനൊട്ടും. നിത്യമെന്‍ പണ...

ഒരിളങ്കാറ്റുപോലെ പോയവള്‍

ആരോരുമറിയാതെ വന്നങ്ങുപോകുമൊരാരോമല്‍ തെന്നല്‍ പോലെയത്രേയവള്‍എന്‍ പ്രിയതമ,യിന്നു പറന്നുപോയിഅതു,മെന്നരികത്തു ചേര്‍ന്നുകിടക്കവേ.അസുഖത്തിലൊരുനാളുമിരിക്കാതെയുമാര്‍ക്കുമേ ബുദ്ധിമുട്ടാകാതെയുംഒര്‍ക്കാപ്പുറത്തങ്ങു പോകേണമെന്നേയാകെയവളെന്നുമാഗ്രഹിച്ചൂ.മെല്ലെയെന്‍ ദേഹത്തു ചുറ്റിയ വലതുകൈതെല്ലു വഴങ്ങാതാണറിയുക ഞാന്‍പാവമോമലാളിന്‍ പ്രാണശ്വാസമെപ്പോഴോ ശാന്തമായ് നിലച്ചുപോയി!ക്‌ളിനിക്കില്‍നിന്നോടിയണഞ്ഞു വൈദ്യര്‍നിശ്ചലം ദേഹമെന്നുറപ്പുതരാന്‍.വേണ്ടായിനി ഹാ, കോലാഹലങ്ങള്‍വേണ്ടാ തടസ്സമോയിളങ്കാറ്റിനൊട്ടും.നിത്യമെന്‍ പണികളില...

ആദിയില്‍ വചനമുണ്ടായിരുന്നു.

"ആദിയില്‍ വചനമുണ്ടായിരുന്നു. വചനം ദൈവത്തൊടൊപ്പമായിരുന്നു. സമസ്തവും അവനിലൂടെയുണ്ടായി. അവനിലെ ജീവന്‍ വെളിച്ചമായിരുന്നു. വചനം മാംസമായി നമ്മുടെയിടയില്‍ വസിച്ചു. അവനില്‍ സ്വര്‍ഗീയസത്യവും സൗന്ദര്യവും നിറഞ്ഞുനിന്നു." (യോഹന്നാന്‍ എഴുതിയ സുവിശേഷം, ഒന്നാമദ്ധ്യായം) യോഹന്നാന്റെ സുവിശേഷത്തിലെ ഈ ആദ്യവാക്യത്തിലെ മര്‍മ്മശബ്ദമാണ് വചനം. ദൈവം, അനന്തത, വെളിച്ചം, ജീവന്‍, സൃഷ്ടി, സൗന്ദര്യം എന്നിവയെയെല്ലാം വചനം എന്ന ഒറ്റ വാക്കിലൂടെ സംശ്ളേഷിക്കാനുള്ള ഒരു ശ്രമമാണ് യോഹന്നാന്‍ നടത്തുന്നത്. ഈ ശബ്ദങ്ങള്‍ തമ്മിലുള്ള വെറും ബ...

എന്താണ് ധ്യാനം?

അഹംബോധത്തില്‍ നിന്ന് ആത്മബോധത്തിലേയ്ക്ക് എത്തിച്ചേരാനുള്ള ഏക മാര്‍ഗ്ഗം ധ്യാനമാണ്. മാനസാന്തരം എന്ന് ക്രിസ്തു പേരിട്ട ഈ അനുഭവമാണ് നമുക്കില്ലാത്തത് - ഒരു പക്ഷേ, അന്ധവിശ്വാസിയായ ഒരു ക്രിസ്ത്യാനിക്കും ഇല്ലാത്തത്. അതുകൊണ്ടാണ് നമ്മള്‍ ക്രിസ്ത്യാനികള്‍ മാത്രമല്ല, എല്ലാ വിശ്വാസികളും മതത്തിന് അടിമപ്പണി ചെയ്തുകൊണ്ടിരിക്കുന്നത്. അടിമപ്പണി ഒരുവിധത്തില്‍ സുഖവും സ്ഥിരതയും തരുന്നതിനാല്‍ സ്വന്തം അസ്തിത്വത്തിന്റെ ഉത്തരവാദിത്തം ഉള്‍ക്കൊള്ളുന്ന സ്വാതന്ത്ര്യത്തെ സാധാരണ വിശ്വാസി ഒരിക്കലും ആഗ്രഹിക്കുന്നില്ല. വാസ്തവത്...

ധ്യാനത്തിന് ഒരു തുടക്കം

നിങ്ങള്‍ക്ക് എന്തു പ്രായമുണ്ട്? ഈ പ്രായത്തിനിടക്ക് എത്ര തവണ നിങ്ങള്‍ വെറുതേ ഒരു നല്ല മഴയത്ത് ഇറങ്ങി നടന്നിട്ടുണ്ട്? കേരളപ്രകൃതിയുടെ ധാരാളിത്തമാണ് മഴ. എന്നിട്ടും അതില്‍ ശരീരവും മനസ്സുമായി പങ്കുപറ്റാന്‍ ഒരിക്കല്‍പോലും നിങ്ങള്‍ ശ്രമിച്ചിട്ടില്ലെങ്കില്‍ നിങ്ങള്‍ക്ക് കിട്ടാത്തതിനെപ്പറ്റി ആവലാതിയരുത്. നിങ്ങളെ ഭൂമിയോടും പ്രിയമുള്ള എല്ലാറ്റിനോടും ബന്ധിപ്പിച്ചു നിറുത്തുന്നത് നിങ്ങളുടെ ശ്വാസമാണ്. ദിവസത്തില്‍ എത്ര പ്രാവശ്യം ഉള്ളിലേയ്ക്ക് വരുന്ന പ്രാണനെ നിങ്ങള്‍ അറിഞ്ഞുകൊണ്ട് സ്വാഗതം ചെയ്യാറുണ്ട്? ഒരിക്കലു...

തീർച്ചയായും വായിക്കുക