സാജു സോമൻ
അനുഗ്രഹം
രാത്രിയുറക്കത്തിന്റെ ആലസ്യത്തിൽ നിന്നും രാധ എന്നെ കുലുക്കിയുണർത്തുകയായിരുന്നു. ഞെട്ടി കണ്ണുതുറന്ന ഞാൻ ഇരുട്ടിലേയ്‌ക്ക് പകച്ചു നോക്കി. പനമ്പുവാതിൽ ശക്തിയായി ഇളകുന്നുണ്ട്. പുറത്ത് കാറ്റുവീശുന്നതോ അതോ ആരെങ്കിലും തട്ടിവിളിക്കുന്നതോ? ഇരുളിൽനിന്നും രാധയുടെ പരിഭ്രമിച്ച ശബ്‌ദം. “ഒന്ന് എഴുന്നേൽക്കുന്നോ, ആരോ വാതിലിൽ മുട്ടുന്നു.” ഇരുളിൽ ഒരു പൂമൊട്ടുപോലെ ഒരു നാളം തെളിഞ്ഞു. രാധയുടെ ഉറക്കച്ചടവാർന്ന മുഖം വ്യക്തമായി. ഞാൻ പായിൽ എഴുന്നേറ്റിരുന്നു. വാതിലിൽ അപ്പോഴും ശക്തിയായി മുട്ടുന്നുണ്ട്. ആരായിരിക്കു...
സ്വപ്‌നങ്ങളുടെ ബാക്കി
പ്രിയപ്പെട്ടവളേ, ആസക്തിയുടെ നക്ഷത്രങ്ങൾ കോർത്ത ഈ മാല അണിയിപ്പതെന്തിന്. അറിയൂ, ചിതലെടുത്ത ഈ ഉടലിൽ ഒരു മുഖമോ- ചിരിയുടെ ഇലകൊഴിഞ്ഞ ചില്ലകളോ ഇല്ലെന്ന് നോക്കൂ, കുന്നുകളുടെ കണ്ണീർ വറ്റുകയാണ് വയൽ ഗ്രീഷ്‌മത്തിന്റെ വിഷപാത്രത്തിൽ ചത്തു മലക്കുകയാണ് നാട്ടുമാവും ഗൃഹാതുരത്വത്തിന്റെ വരണ്ട ഓർമ്മകളും ദേശാടനത്തിന് പോവുകയാണ് നീ ഇപ്പോഴും എന്തിനാണ് പുഞ്ചിരിക്കുന്നത്, ചിറകൊടിഞ്ഞ- എന്റെ ഓർമ്മയുടെ കൂട് നമ്മുടെ സ്വപ്‌നങ്ങളെ വിരിയിക്കാതെ എന്നേ മരിച്ചിരിക്കുന്നു. ഇരുളിൽ നിന്ന്- അനന്തതയിലേക്കൊഴുകുന്ന ഈ ജീവിത ...
ഗ്രീഷ്‌മം
ഗ്രീഷ്‌മം; എരിയുന്ന ചിതയ്‌ക്കു മുകളിൽ വിറയ്‌ക്കുന്ന ചുണ്ടിണകളുമായ് ഒരു മേഘക്കീറു തേടിയലഞ്ഞു. സൂര്യമണ്ഡലത്തിനുമപ്പുറം നീണ്ടു പോകുന്ന പിൻകാലുകളുടെ നിറം മങ്ങിപ്പതിയുന്ന രേഖാചിത്രങ്ങൾ. കൊത്തി വലിച്ചെടുത്ത മാംസപിണ്ഡത്തിൽ നിന്ന് പുറത്തെറിയപ്പെട്ട ഭ്രൂണത്തിൽ നിന്നൊരു തിരിച്ചറിവിന്റെ തേങ്ങൽ മൃത്യുവിന്റെ കാലടികളിൽ നിമിഷങ്ങളുടെ ചാപല്യങ്ങളായമർന്നു. പാനപാത്രങ്ങളുടെ സ്വയം നിറഞ്ഞൊഴുകലിൽ ഹൃദയകഷ്‌ണങ്ങൾ ജീവസ്‌പർശത്തിനായ് കൊതിച്ചു. അടച്ചൊളിപ്പിച്ച കണ്ണീരുറവകൾ തേടി ശവംതീനിപക്ഷികളുടെ നിലയ്‌ക്കാത്ത കലമ്പൽ. പ...
മഴ
പ്രണയമാണത് മണ്ണിനോടുള്ള വിണ്ണിന്റെ പ്രണയം മഴഃ കണ്ണീരാണത് തൂവി തീരാതെ പോയ് മറഞ്ഞ പരേതാത്‌മാവിന്റെ കണ്ണീര് മഴഃ സാന്ത്വനമാണത് വിങ്ങുന്ന കരളിന് നറുനിലാവിന്റെ സാന്ത്വനം. എന്നാകിലും നഷ്‌ടസന്ധ്യയിൽ കരഞ്ഞ പെണ്ണിന്റെ നീരുണങ്ങാത്ത മുഖമാണ് മഴയ്‌ക്ക്. Generated from archived content: poem2_aug14_09.html Author: saju_soman
അവകാശം
ഒരു രാഷ്‌ട്രത്തിന്റെ കരുത്ത് ചോരപ്പുഴയുടെ ആഴമളന്ന് നിർണ്ണയിക്കുന്നു അതിർവരമ്പുകൾക്ക്- ഭാഷയും വർണ്ണവും മതധർമ്മവും കൽപ്പിച്ച് രാഷ്‌ട്രം കെട്ടിപ്പടുത്തപ്പോൾ ഭൂമിയുടെ അവകാശം മനുഷ്യന് നഷ്‌ടമായി ചോരയും നീരും പകരം വച്ച് അതിരുകളിളകുമ്പോൾ വിധവകളുടെ കണ്ണീരിൽ ചവിട്ടി കാലം കടന്നുപോകുന്നത് കാണേണ്ടി വരുന്നു. ആദ്യം ഒരു വെടിയൊച്ച കേട്ടു പിന്നെ വെടിയൊച്ചകൾ ഭൂമിയുടെ അവകാശം ആയുധപ്പുരയ്‌ക്ക് കൈമാറിയ കരാർ ഭദ്രമായി സൂക്ഷിച്ചിട്ടുണ്ട്. കണ്ണീര് കൊണ്ട് കവിതയും ചോരകൊണ്ട് ചരിത്രവും എഴുതുന്നതാണ് പതിവ് പതിവ്...
പ്രണയം, ഇരുട്ട്, പിന്നെ…..
ഒന്ന് പ്രണയം പ്രതിധ്വനിയില്ലാത്ത ശബ്‌ദമാണ്. അത്- നിന്റെ മനസ്സിൽ തുടങ്ങി എന്റെ മനസ്സിലേക്ക് ഒഴുകുമ്പോൾ ആ ശബ്‌ദം എനിക്ക് കേൾക്കാം. പക്ഷേ ഞാനാരോടും പറഞ്ഞില്ല. അതാകാം ശബ്‌ദം നിലച്ചപ്പോൾ ഞാനാരോടും പരാതി പറയാത്തത്. രണ്ട് ഞാനും- നീയും ഇരുളിന്റെ പ്രതിബിംബങ്ങളാണ്. ഞാൻ നിന്നിലും നീ എന്നിലും പ്രതിഫലിച്ചില്ല. അതാകാം ഞാൻ ഇരുളിലമർന്നപ്പോൾ ആരും അറിയാതെ പോയത്. Generated from archived content: aug13_poem1.html Author: saju_soman
അവകാശം
ഒരു രാഷ്‌ട്രത്തിന്റെ കരുത്ത് ചോരപ്പുഴയുടെ ആഴമളന്ന് നിർണ്ണയിക്കുന്നു. അതിർവരമ്പുകൾക്ക്- ഭാഷയും വർണ്ണവും മതധർമ്മവും കൽപ്പിച്ച് രാഷ്‌ട്രം കെട്ടിപ്പടുത്തപ്പോൾ ഭൂമിയുടെ അവകാശം മനുഷ്യന് നഷ്‌ടമായി. ചോരയും നീരും പകരംവച്ച് അതിരുകളിളകുമ്പോൾ വിധവകളുടെ കണ്ണീരിൽ ചവിട്ടി കാലം കടന്നുപോകുന്നത് കാണേണ്ടി വരുന്നു. ആദ്യം ഒരു വെടിയൊച്ച കേട്ടു; പിന്നെ വെടിയൊച്ചകൾ ഭൂമിയുടെ അവകാശം- ആയുധപ്പുരയ്‌ക്ക് കൈമാറിയ കരാർ ഭദ്രമായി സൂക്ഷിച്ചിട്ടുണ്ട്. കണ്ണീരുകൊണ്ട് കവിതയും ചോര കൊണ്ട് ചരിത്രവും എഴുതുന്നതാണ് പതിവ് പതിവ...