സാജു പുല്ലൻ
തലയിലല്ലല്ലോ തലമുടിയിലല്ലേ……..
ബസിൽ നിന്നിറങ്ങിയതാണ് പടിതെറ്റി വീണുപോയ് നിലത്തേക്ക് കിളി മണി അടിച്ചതിനാലാണ് പക്ഷെ- നിറുത്തിയ ബസിൽ നിന്നവൾ ഇറങ്ങേണ്ടതായിരുന്നു ശരവേഗത്തിൽ തലയിലൂടെ കയറി- അല്ല തലമുടിയിലൂടെ നീണ്ട തലമുടിയിലൂടെ കയറിയിറങ്ങി വണ്ടി ചക്രങ്ങൾ നോക്കിയിറങ്ങേണ്ടേ കൊച്ചേ -യെന്ന് കിളി തലയിലൂടെ അല്ലല്ലോ തലമുടിയിലൂടെ അല്ലേ- യെന്നെരാശ്വാസവുമായി ഡ്രൈവർ കിളി മണി അടിച്ചതസമയത്തെന്നൊരു യാത്രക്കാരൻ ആശുപത്രീ....യെന്നവൾ മുതലാളി വന്നിട്ടാവാം എന്ന് കണ്ടക്ടർ മുതലാളി പാഞ്ഞെത്തി കാറിൽ കണ്ടു, മുഖം...., മൂടി..... പിന്നെ അവൾക്കരികിലേക്ക്...
പരിണാമ സിദ്ധാന്തം
ബെല്ല സുന്ദരിയാണ്. വെളുത്തനിറം. നീണ്ട മുഖം. നീളൻ മൂക്ക്. മയിൽ കണ്ണ്. നിതംബം മറയ്ക്കുന്ന കോലൻ മുടി. എം.എസ്.സി. ഒന്നാം ക്ലാസിൽ ജയിച്ചതിന്റെ സന്തോഷത്തിലാണ്. ഇറാനിമോസിന്റെ വിശദീകരണങ്ങൾ നീണ്ടു. തോമസ് അത് കേട്ട് മയങ്ങിയിരുന്നു. സുന്ദരികളെ കുറിച്ചുള്ള സ്വപ്നങ്ങൾ പോലും നിഷേധിക്കപ്പെട്ടതാണ് തോമസിന്റെ യൗവ്വനം. ഈ ലോകത്തിലെ വിരൂപനായ ഒരു മനുഷ്യന് അങ്ങിനെയാവാനേ തരമുള്ളൂ. ഉന്തിയ നെഞ്ചും പരന്ന നെറ്റിയും പതിഞ്ഞ മൂക്കും മുമ്പോട്ടുവളഞ്ഞ ശരീരവുമുള്ള തോമസിനെ കണ്ടാൽ പുരാതന മനുഷ്യന്റെ രൂപമാണ്....
വിനോദ വ്യവസായം
വിനോദ സഞ്ചാരത്തിനെത്തിയ അർണോൾഡ് സായിപ്പ് കൗതുക കാഴ്ചകൾ കാണാനും നാടൻ വസ്തുക്കൾ വാങ്ങാനുമാണ് ടൂറിസം ഗ്രാമത്തിലെ ഇടവഴിയിലൂടെ നടക്കാനിറങ്ങിയത്. വഴിക്ക് ഇരുവശവും കൊച്ചു വീടുകളും പറമ്പുകളിലെ പച്ചപ്പുകളും കണ്ട് സായിപ്പ് നടന്നു. വഴി തീരുന്നിടത്ത് കായൽകരയിലെ വീട്ടിലെ കാഴ്ചകൾ കണ്ട് സായിപ്പ് അത്ഭുതംകൊണ്ടു. അടിച്ചുതളിച്ച മുറ്റം, മുറ്റത്തിനിരുവശവും ഭംഗിയുള്ള പൂന്തോട്ടം. തോട്ടത്തിൽ മൊട്ടിട്ടതും പുഷ്പിച്ചതുമായ റോസാചെടികൾ. അതിന്റെ പരിമളം അവിടമാകെ പരന്നൊഴുകുന്നു. ആകർഷണത്തിൽപ്പെട്ടെന്നപോലെ സായ...