സജിത ചുളളിമടയിൽ
കർക്കിടകം
പണ്ടെൻറെ കർക്കിടകത്തിന്
മൈലാഞ്ചി ചന്തമായിരുന്നു
പരേതരുടെ വരവിന്
കാക്കക്കരച്ചിലും
പെയ്തുതീരാത്ത ഇടവപ്പാതിയും
കറുകപ്പുല്ലു തിരയുന്ന
ഇടവഴികളിലൊക്കെയും
ഇന്നും മൈലാഞ്ചിപ്പച്ചകളുണ്ട്
ചില ഓർമ്മകളയവിറക്കി
ഇടമുറിഞ്ഞൊരു ഇടവപ്പാതിയും