സജിതാവർമ്മ
ഒരു സന്ദർശനം
മുത്തശ്ശിക്കഥകളുടെ ലോകത്താണ് ഞാൻ വളർന്നത്. മുത്തശ്ശിയായിരുന്നില്ല, വല്യമ്മയായിരുന്നു പറഞ്ഞു തന്നിരുന്നതെന്നു മാത്രം. പരന്നു കിടക്കുന്ന നെൽ വയലുകളും, കമുങ്ങിൻ തോപ്പുകളും, കളവും, നരി മടയും, ചിറയിലെ തേവരും എല്ലാം ചേർന്നൊരു കൊച്ചുഗ്രാമത്തിൽ ഞാനും എന്റെ വല്യമ്മയും. ആ കൊച്ചുലോകത്തിൽ അമ്പോറ്റിക്കണ്ണനും തേവരും പൂതനും തിറയും ഒക്കെ എനിക്ക് കൂട്ടുകാരായി. പിന്നെ എപ്പോഴൊക്കെയോ ലോകം സ്വയം അങ്ങു വലുതാകാം എന്നു കരുതിയിരിക്കണം. ഞാൻ അതറിയുന്നതിനു മുൻപേ വല്യമ്മയും എന്റെ ഗ്രാമവും എന്റെ ബാല്യവും ഒക്കെ ആ ലോകത...