സജിത് കെ.കൊടക്കാട്ട്
ഉത്സവശവം
ഉത്സവം ഗംഭീരമായി ആനയൊന്നുഷാറായി ആളുകൾ ശവമായി ഉത്സവം ശവം Generated from archived content: poem7_june1_07.html Author: sajith_k_kodakkattu
പാലപ്പൂക്കളുമായി ഗന്ധർവ്വനെത്തുമ്പോൾ….
ലോകം നിറച്ചും വേദനകളാണ്. തൊണ്ടയിൽ ഞെരിഞ്ഞമരുന്ന നിലവിളികൾക്ക് കാതോർക്കുക. അങ്ങനെ കാതോർത്ത് കാതോർത്ത് ലോകത്തിന്റെ മുഴുവൻ വേദനകളേയും തന്നിലേയ്‌ക്ക് സ്വയം അർപ്പിച്ച് മരണമെന്ന മൂന്നക്ഷരത്തെ നെഞ്ചിലൊളിപ്പിച്ചുവെച്ച് കണ്ണുകളിൽ നക്ഷത്രങ്ങളെയും വളർത്തി നടന്നിരുന്ന ഒരു ഗന്ധർവ്വനുണ്ടായിരുന്നു, നമുക്ക്. മനസ്സുനിറഞ്ഞ സ്‌നേഹം മുഖത്തുമുഴുവനും പരത്തി, നിഷ്‌കളങ്ക ഭാവത്തിൽ നടന്നുപോവുകയും നിമിഷാർദ്ദം കൊണ്ട് മാനമാകാനും മേഘമാവാനും ശലഭമാവാനും പച്ചമനുഷ്യനാവാനും കഴിയുമായിരുന്ന ഒരു ഗന്ധർവ്വൻ! പത്മരാജനെക്കുറി...
മണ്ണ്
പപ്പേട്ടൻ പറഞ്ഞു അതുപിന്നെ ദേവമ്മേ, തുറന്നു പറയാലോ, അവർക്ക് കുട്ട്യേ പിടിച്ചിട്ടില്ല്യ. കറുത്ത് മെല്ലിച്ചിട്ടാണ്. പല്ല് പുറത്തേയ്‌ക്കുന്തിട്ടാണ്, തലമുടിക്ക് നീളംല്ല്യ; ഉയരം ത്തിരി കമ്മ്യാണ്....... “നൂറ് പവനും ലക്ഷം ഉറുപ്പ്യേം കൊടുക്കാംന്ന് താൻ പറഞ്ഞില്ലേ- ടോ ചൊപ്പാ? ”പറഞ്ഞതാ. ഒന്നും വേണ്ടാത്രേ“, ”പിന്നെന്താണോ വേണ്ടത്“ ”.......അതു ദേവമ്മേ, പെണ്ണിന്റെ പേരിൽ ഒരഞ്ചുസെന്റ് സ്‌ഥലാ അവർ ചോദിക്ക്യണേ....‘ “ഭൂമ്യോ.....! ദേവമ്മ തലകറങ്ങി. പപ്പേട്ടൻ വെറ്റ ഒരെണ്ണമെടുത്ത് നൂറ് തേച്ചു. ...
ബാർ
കയറിച്ചെല്ലുമ്പോൾ
വിനീതവിധേയനായി
പുഞ്ചിരിയിട്ട്
സല്യൂട്ടടിച്ചുനില്‌ക്കും
സ്‌നേഹം കൊണ്ട് കെട്ടിപ്പിടിക്കും.
വീർപ്പുമുട്ടിക്കും
സാറേന്ന് വിളിച്ച്
മുട്ടിയുരുമ്മി
വെള്ളമൊഴിച്ച് ഐസിട്ടു നില്‌ക്കും
പിറ്റേന്നും
കയറിച്ചെല്ലാൻ തോന്നും!
Generated from archived content: poem2_jan21_11.html Author: sajith_k_kodakkattu