സജിത്ത് നായർ അഹമ്മദാബാദ്
ഒരമ്മയുടെ വിലാപം
അമ്മമുലപ്പാലിൻ മധുരം നുണഞ്ഞിട്ടും
എന്തെ ഉണ്ണീ നിൻ ചുണ്ടുകൾ വിതുമ്പിടുന്നു..
അമ്മതൻ മാറത്തെ ചൂടിൽ കുരുത്തിട്ടും
എന്തെ നീ വെയിലത്തു വാടിടുന്നു..
അമ്മമനസ്സിന്റെ താരാട്ട് കേട്ടിട്ടും
എന്തിനു നിന്നുള്ളം വിങ്ങിടുന്നു..
അമ്മതൻ വായ്ത്താരി കേട്ടു വളർന്നിട്ടും
എന്തെ മനസ്സിന്റെ താളം തെറ്റിടുന്നു..
അമ്മതൻ കൈത്തണ്ടയിൽ ആടി കളിച്ചിട്ടും
എന്തെ നിൻ കൈകാലുകൾ തളർന്നിടുന്നു..
സ്നേഹവാൽത്സല്യത്തിന്റെ ചുടുചുംബനങ്ങൾ ഏറെ നല്കീട്ടും
മനസ്സു നിറയാത്തതെന...
ഓർമച്ചെപ്പ്
ഒരു ഇരവും പകലും നീയ്യെനിക്ക് സമ്മാനിച്ച പ്രണയാർദ്രനിമിഷങ്ങൾ...
പൂനിലാവും പൂന്തെന്നലും നിശാഗന്ധികളും മേളിച്ച നനുത്ത രാവിൽ
ഉറക്കം കൂടുകൂട്ടിയ നിൻ രാജീവനയനങ്ങൾ എന്നെ തിരയുന്നതായി ഞാനറിഞ്ഞു...
കണ്ണുകൾ കോർത്തു കൊണ്ടങ്ങിനെ കഥകൾ കൈമാറുന്നേരം
നിൻ കവിളിണകൾ നാണത്താൽ തുടുത്തുപൊങ്ങി
ചുണ്ടുകളിൽ മൃദുമന്ദഹാസം വിരുന്നു വന്നു
രാതിങ്കൾ ആ മുഖത്ത് ഉദിച്ചുയർന്നു....
രാക്കിളികൾ തൻ മധുര സംഗീതത്തിൽ പരസ്പരം ലയിച്ചിരുന്നു..
എൻ നിനവുകൾ നിൻ നിനവുകളാണെന്നു നാമ്മറിഞ്ഞു
നേരം പുലർന്നിടുമ്പോ...
ജീവിതം…. ഒരു മിഥ്യ
ഇരുട്ടിന്റെ ആത്‌മാവിനെ തൊട്ടുണർത്തി അനന്തമാം ആകാശഗോപുരങ്ങൾ..
നിശബ്ദവീചികൾ തൻ ഭയാനകമൂകതയിൽ ആരോ കൈ പിടിച്ചെന്നോണം നടന്നകന്ന്..
ജന്മനിയോഗമാം വേഷങ്ങൾ തകർത്താടി തീർന്നൊരു ശരീരമുപേക്ഷിച്ചങ്ങിനെ കാണാലോകത്തേക്കു യാത്രയാവുന്നു നിശ്ചലം,
വെള്ളപുതച്ചൊരു മാംസപിണ്ഡത്തിൻ ചുറ്റുമിരുന്നു നിലവിളിക്കുന്നു ഉറ്റോരും ഉടയോളും...
ഒരായിരം സ്വപ്നനൈരാശ്യങ്ങൾ തൻ ഭാണ്ഡവും പേറി, ജീവിതമെന്നൊരു ദുർഘടപാതയും താണ്ടി എത്തിച്ചേരുന്നു നിൻ അന്ത്യമലക്ഷ്യത്തിൽ, സ്വയം ലയിച്ചില്ലാതാകുന്നു നിൻ ഭൗതികശരീരം...
ആണ്ടുതോറ...
ഒരുരാത്രി കൂടി….
ചെമ്പകം മണക്കുമീ ഏകാന്തയാമങ്ങളിൽ
ചെന്താമര വിടരും നിൻ മിഴികളിൽ
പ്രണയാഗ്നി പടരും ചുണ്ടിൻ മധുരം നുകരാൻ വന്നതാരോ.... പൊന്നമ്പിളിയോ... പൊൻതാരകമോ....
കിളിവാതിൽ പഴുതിലൂടെ ഒളിഞ്ഞു നോക്കുവതാരോ...ആതിരതെന്നലോ... പൂനിലാവോ...
അങ്കണ തേൻമാവിൻ വിരിമാറിൽ നിർവൃതി പൂണ്ടുകിടക്കും കുടമുല്ലപൂക്കളെ കണ്ടുനീ നാണിച്ചതെന്തേ...ഒരുമാത്ര എല്ലാംമറന്നു നിന്നതെന്തേ...
പനിനീർ പൂക്കൾക്കുമ്മ കൊടുക്കും പൂമ്പാറ്റയെ പോൽ, നിന്നുള്ളം പിടച്ചതാർക്കുവേണ്ടി... ഹൃദയം തുടി കൊട്ടിയതാർക്കു വേണ്ടി...
കാർമേഘങ്ങളാൽ കരി...
നിശാഗന്ധികൾ
പിച്ചിയും മുല്ലയും ബ്രഹ്മകമലവും പുക്കുന്നതാർക്കു വേണ്ടി, മണ്ണിൻ മനസ്സിൽ..
ലോകം ത്യജിച്ചു അംബരഗോപുരങ്ങളിൽ വസിക്കും ആത്‌മാക്കൾക്കു വേണ്ടിയോ..
അതോ.. ഗതി കിട്ടാതലയും പ്രേതാത്‌മാക്കൾക്കു വേണ്ടിയോ...
സ്വപ്നനൈരാശ്യങ്ങൾ തൻ ഭാണ്ഡവും പേറി ഈ ഭൂവിൽ ഇനിയൊരു ജന്മം കേഴും ശുദ്ധാത്‌മാക്കൾക്കു വേണ്ടിയാ...
ഇനിയതുമല്ല.. പ്രണയപരവശരായി പുണർന്നു കിടക്കും കമിതാക്കളെ ഉന്മത്തരാക്കാനോ...
ദേവലോകം വാഴും ദേവീദേവന്മാർക്കു വേണ്ടിയോ, അല്ലിത്.. ഇനി.. ശാപമോക്ഷം പേറും ദേവദാസികൾക്കു വേണ്ടിയോ...
വിരിയാന...
ഭൂമിയിലെ അതിഥികൾ…
ജീവജലമായ് അവതരിച്ചു ഞാൻ, പിന്നെ ജീവന്റെ തുടിപ്പിനെ പ്രസവിച്ചു, ആദ്യമായി...
ഭൂമി പകുത്തെടുത്തു, മണ്ണിൽ ജീവന്റെ വിത്തു പാകി....
നാമ്പായ്, കൂമ്പായ്, ചെടിയായ്, മരമായ്, സസ്യലതാദികളായ്... പിന്നെ കൂട്ടിന് ജന്തുമൃഗാദികളും, ഉരഗങ്ങളും പറവകളും.. ആഹരിക്കാൻ ദാനമേകി ഞാനെന്റെ പ്രാണവായുവും..
കുന്നും മലയും പർവതങ്ങളും നീരുറവകളും ഋതുക്കളും... പിന്നെ ചില വ്യവസ്ഥകളും... അങ്ങിനെ വേണ്ടുന്നതെല്ലാം ഒരുക്കി വെച്ചു.... മറ്റൊരു സ്വർഗം ഞാൻ പണിതുയർത്തി......
വെറുതെ….
പെയ്തൊഴിയാത്തൊരു കാർമേഘമാണെങ്കിലും മിഴികൾ..
തോരാതെയൊന്നു പെയ്തിരുന്നെങ്കിൽ എന്തൊരാശ്വാസമായിരുന്നെനെ...
വിതുമ്പുവാൻ വെമ്പുന്നൊരധരങ്ങൾ തുന്നികെട്ടാതിരുന്നെങ്കിൽ,
എന്തൊരാശ്വാസമായിരുന്നെനെ...
എരിഞ്ഞമരുമെൻ നെഞ്ചകത്തിൽ
വൃശ്ചിക കുളിർകാറ്റൊന്നു വീശിയെങ്കിൽ,
എന്തൊരാശ്വാസമായിരുന്നെനെ...
കാതോർത്തിരിക്കുമെൻ പ്രാണസഖിതൻ പദസ്വനം കേട്ടിരുന്നെങ്കിൽ,
എന്തൊരാശ്വാസമായിരുന്നെനെ...
നെഞ്ചകകൂട്ടിലെ വെള്ളരിപ്രാവിനെ പറത്തീടുവാൻ
നീയെന്നരികിൽ വന്നീടുമെങ്കിൽ,
എന്തൊരാശ്വാസമായിരുന്നെനെ...
മഴവില്ലുപോൽ...
നീ അറിയാൻ…..
സ്നേഹസല്ലാപങ്ങളിലെ അക്ഷരതെറ്റുകൾ...
ശ്രുതി പിഴച്ച രാഗങ്ങളായ്.... മനസ്സറിയാത്ത നോവുകളായി..
പാടി പതിഞ്ഞ ഈരടികളും പതറും ചില നാവുകളിൽ...
വാക്കുകൾക്ക് അർത്ഥം തേടുമ്പോൾ, അനർത്ഥങ്ങൾ രചിക്കുന്നു മനസ്സ്... അർത്ഥമില്ലാത്ത അക്ഷരങ്ങൾ കണ്ണി ചേർത്തീടുമ്പോൾ..... നിർവചനങ്ങൾ മാറീടുന്നു..
കീറിമുറിക്കുന്ന വാക്കുകൾക്കുള്ളിൽ ഒളിഞ്ഞിരിക്കും നൊമ്പരങ്ങൾ അറിയാതെ പോകുന്നു....
പ്രകാശവേഗങ്ങളിൽ മനസ്സുകൾ പായുമ്പോൾ.... ഉൾവിളികൾ കേൾക്കാതെ പോകുന്നു... നിനവുകൾ മാഞ്ഞീടുന്നു...
തെളിയാത്ത മനസ്സിൻ ചിത്രങ്ങൾ
സ്നേഹവർണങ്...
വേനൽമഴ
വിടരാതെ കൊഴിയുന്ന പൂമൊട്ടുകൾ ഏറെയുണ്ട് മണ്ണിൻ മനസ്സിൽ..
അടരാതെ പൊഴിയുന്ന പ്രണയങ്ങളുണ്ട് വിണ്ണിൻ മനസ്സിൽ...
ചിറകുള്ള മോഹങ്ങൾ പറന്നകലുമ്പോൾ തൂവലായി കൊഴിയുന്നു ഓർമ്മപീലികൾ..
ഗ്രീഷ്മത്തിൻ പൂമഴയിൽ കിളിർക്കും നാമ്പുകൾ, ഭൂമിതൻ മാനസനൊമ്പരങ്ങൾ...
മഴയിൽ കുളിരാത്ത മനസ്സുകളുണ്ടോ..
പുതുമണ്ണിൻ ഗന്ധം നുകരാത്ത പ്രണയങ്ങളുണ്ടോ.....
ഓർമകൾ മേയും നാട്ടുവഴികൾ... ആദ്യപ്രണയം കുരുത്ത നിമിഷങ്ങൾ... പുസ്തകചീന്തിലെ പ്രണയകാവ്യങ്ങൾ..
മയിൽപീലി തുണ്ടുകൾ .... പുളകത്തിൽ പൊതിഞ്ഞ മോഹങ്ങൾ ... കൗമാരത്തിൻ കുസൃതികൾ...
...