Home Authors Posts by സജി ആർ

സജി ആർ

23 POSTS 0 COMMENTS
സജി ആര്‍ ഖത്തറില്‍ ജോലി ചെയ്യുന്നു കോട്ടയം മുണ്ടക്കയം സ്വദേശി. ഭാര്യ - ഷീല മക്കള്‍ - ആനന്ദ്, അരവിന്ദ്

ഒരു മൊന്ത വെള്ളവും ചെറുപ്പക്കാരും

  'ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമെന്നു ' തിരഞ്ഞെടുപ്പുകളിൽ നാം സ്ഥിരമായി കേൾക്കാറുണ്ട്. ലോകത്ത് ഏറ്റവും കൂടുതൽ ജനസംഖ്യയുള്ള രാജ്യത്തെ തിരഞ്ഞെടുപ്പ് പ്രക്രിയ എന്നതാണോ അങ്ങനെ പരസ്യം പറയുന്നവർ ഉദ്ദേശിക്കുന്നത് ? തീർച്ചയായും അല്ല. ഇന്ത്യയെന്ന രാജ്യം മികവാർന്ന ജനാധിപത്യ ഭരണക്രമത്തിലൂടെ മുന്നേറി രാജ്യത്തെ ജനങ്ങൾക്ക് ക്ഷേമവും ഐശ്വര്യവും നിറഞ്ഞൊരു ജീവിതം ഒരുക്കിയിരിക്കുന്നു എന്നാണ്. ഇനി നമുക്ക് രണ്ടു കാഴ്ചകൾ കാണാം. ഒന്നാമത്തെ കാഴ്ച്ച : അല്പകാലമെങ്കിലും മറ്റു സംസ്ഥാനങ്ങളിൽ താമ...

‘ആടുജീവിതം’: ഒരു ചർച്ച

      പ്രമേയവും അതിന്റെ പശ്ചാത്തലവും പുതുമയുള്ളതാണ്. ഒരു പ്രവാസിയുടെ ദുരിതജീവിതം സെന്റിമെന്റ്സ് ഒട്ടും കുറയാതെ പറഞ്ഞു. 'ആടുജീവിതം' : ഒരു ചർച്ച ' എന്ന വിഷയത്തിൽ സംസാരിക്കുകയായിരുന്നു ശശി. രചനരീതി പഴയത്. റിയലിസ്റ്റിക് ആണ്. ഒപ്പം സെന്റിമെന്റ്സും നിറച്ചുണ്ട്. പണ്ട് 'ബാല്യകാലസഖി'യിൽ ബഷീർ ഉപയോഗിച്ചതിലും 'ഒരു കുടയും കുഞ്ഞിപ്പെങ്ങളും '. എന്ന കഥയിൽ മുട്ടത്തു വർക്കി ഉപയോഗിച്ചതിലും കവിഞ്ഞ രചനയുടെ പുതുമകൾ ഞാനിതിൽ കണ്ടില്ല. അന്ന് അതു സ്വീകാര്യമായിരുന്നു. നമ്മൾ അതു ആസ്വദിച്ചു...

ഇ. എം എസ്

            ഇ. എം.എസി നെ അത്ഭുതത്തോടെയെ ഓർക്കാനാവൂ. 'ചിന്ത ' വായിക്കുന്ന കാലം. അദ്ദേഹത്തിന്റെ ഒരു എഡിറ്റോറിയലും ഒരു ദീർഘലേഖനവും പതിവാണ്. കൂടാതെ ചോദ്യോത്തരവും. (സ്വന്തമായി ചോദ്യങ്ങൾ ഉണ്ടാക്കി മറുപടി എഴുതുകയല്ല.) അദ്ദേഹത്തെ ഉത്തരം മുട്ടിച്ച ചോദ്യങ്ങളൊന്നും വായിച്ച കാലത്തോളം കണ്ടില്ല! മാർക്സിസം ലെനിനിസം എന്ന ആശയത്തിന്റെ സൈദ്ധാന്തിക അടിത്തറ; ലളിതവും ഒഴുക്കുള്ളതുമായ ഭാഷ;തത്വവും വിശകലനവും നിറഞ്ഞ ഉള്ളടക്കം. അദ്ദേഹത്തെ വായിച്ചപ്പോൾ വിപ്ലവം തൊട്ടപ്പു...

കലങ്ങിയ പുഴകളും തെളിഞ്ഞ പുഴകളും

          സങ്കല്പിക്കാനും കഥ പറയാനുമുള്ള കഴിവാണ് മനുഷ്യനെ ഇന്നത്തെ നിലയിൽ എത്തിച്ചതെന്നു യുവൽ നോവ ഹരാരി. പരസ്പരം കണ്ടിട്ടും കേട്ടിട്ടും അറിഞ്ഞിട്ടുമില്ലാത്ത കോടാനുകോടി മനുഷ്യരെ കഥകൾ പറഞ്ഞു വിശ്വസിപ്പിച്ചു കൂട്ടിക്കെട്ടുന്ന വലിയൊരു ജാലവിദ്യയാണ് മതവും രാഷ്ട്രസങ്കല്പമുൾപ്പെടെയുള്ള എല്ലാ കൂട്ടായ്മകളുമെന്നാണ് അദ്ദേഹത്തിന്റെ പക്ഷം. അങ്ങനെ ജയിക്കാനായി മാത്രം ജനിച്ചവരുടെയും ആര്യരക്തമുള്ളവരുടെയും വെളുത്ത നിറമുള്ളവരുടെയും വെട്ടിപ്പിടിക്കാൻ നിയോഗപ്പെടുത്തി...

മഹാമൗനികളുടെ സംഘഗാനം

കഥയുടെ തമ്പുരാനെന്നു വിളിക്കാവുന്ന മുതിര്‍ന്നയൊരു എഴുത്തുകാരൻ ഇക്കഴിഞ്ഞയിടെ തന്റെയൊരു കഥയെ ചൊല്ലി വലിയ വിലപേശൽ നടത്തിയതും ഒരു പ്രമുഖ രാഷ്ട്രീയ പാർട്ടിയുടെ സ്ഥാപക നേതാവ് പാർട്ടിയിലെ ചില സ്ഥാനമാനങ്ങളെ ചൊല്ലി മറ്റു ചിലരുമായി ഘോരഘോരം വഴക്കിട്ടതിന്റെ തൊട്ടടുത്ത ദിവസം തന്നെ മരണപ്പെട്ടതും നമ്മിൽ കൗതുകമുണ്ടാക്കി. സമ്പാദ്യവ്യഗ്രരാണിന്നു നമ്മൾ. നാടോടി സമ്പാദിച്ചില്ല. സമൂഹ ജീവിതമല്ലേ സമ്പാദ്യത്തെക്കുറിച്ചുള്ള ചിന്തകളും കൊണ്ടുവന്നത്?. നാളേക്കും ക്ഷാമകാലത്തേക്കും വാർധക്യത്തിലേക്ക...

മമ്മൂട്ടിയും മോഹൻലാലും പിന്നെ മാർക്സും

    മമ്മൂട്ടിയെയും മോഹൻലാലിനെയും നമ്മൾ അത്ഭുതത്തോടെയാണ് കാണുന്നത്. എത്രയോ കാലമായി നമ്മെ മടുപ്പിക്കാതെ അവർ മുന്നിൽ നിൽക്കുന്നു. നമ്മെ നടക്കാനുമുടുക്കാനും ചിരിക്കാനും കരയാനും നല്ലതു പറയാനും നന്നായി പെരുമാറാനും നല്ല മക്കളും നല്ല അച്ഛനും നല്ല ഭർത്താവും നല്ല കാമുകനുമാകാൻ അവർ പഠിപ്പിച്ചു. അവർ ദേഷ്യപ്പെടുന്നപോലെ നമ്മൾ ദേഷ്യപ്പെട്ടു; അവർ തല്ലുകൂടിയ പോലെ നമ്മളും തല്ലുകൂടി; അവർ കിടപ്പറയിൽ പെരുമാറിയ പോലെ  നമ്മളും ചെയ്തു. വേറെങ്ങും നമുക്ക് നോക്കേണ്ടി വന്നില്ല. എന്തിനുമേതിനും അവർ നമുക...

തിമിംഗലങ്ങളുടെ ലോകം

കാറ്റിനൊത്തു തൂറ്റാനും ഒഴുക്കിനൊത്തു നീന്താനുമറിയുന്ന പ്രായോഗികബുദ്ധികളാണ് മനുഷ്യർ. മരവും മരംകേറിയും മനുഷ്യരുമൊക്കെ അതിജീവനത്തിന്റെ സ്വാർത്ഥതമുറ്റിയ ഘോരസമരങ്ങളിൽ ഏറ്റുമുട്ടുന്നതിന്റെ അനുനിമിഷ സാക്ഷ്യമാണ് പ്രകൃതിജീവിതം. കേമനായ ശത്രുവിനെതിരെ ഒന്നിച്ചുനിന്നു പോരാടാൻ സമൂഹജീവിതം തിരഞ്ഞെടുത്തതും ഒരു സ്വാർത്ഥത തന്നെയല്ലേ? മഹാമാരിയോടു മല്ലിടാൻ മാഹേശ്വരനും പോരെന്നു തോന്നുമ്പോൾ മഹാക്ഷേത്രങ്ങളും അടച്ചിടുന്ന പ്രായോഗികബുദ്ധി. 'നമുക്ക് കോവിഡിനൊപ്പം ജീവിക്കാം.' എന്നൊരു മുദ്രാവാക്യം ഉയർന്നു വരുന്നതും അത്തരമ...

ദുര്യോധനൻ

ഉമ്പർകോനൊത്തവനായിരുന്നു ദുര്യോധനൻ. ഗംഭീരൻ. കടുത്ത യുദ്ധക്കൊതിയൻ. പാണ്ഡവരോട് കടുത്ത അസഹിഷ്ണുതയായിരുന്നു അദ്ദേഹത്തിന്. അവരെ ഉന്മൂലനം ചെയ്യുന്നതിനെക്കുറിച്ചു അദ്ദേഹം സദാ ചിന്തിച്ചു. ഖജനാവിലെ പണം മുഴുവൻ ആയുധം വാങ്ങാനും യുദ്ധസന്നാഹങ്ങൾക്കുമായി ധൂർത്തടിച്ചു. അദ്ദേഹം രാജ്യക്ഷേമിയും പ്രജാതല്പരനുമായിരുന്നു എന്നു കേട്ടറിവില്ല. കുരുക്ഷേത്രയുദ്ധാന്ത്യം അനേകായിരം ജഡങ്ങൾക്കിടയിൽ ഒരു ജഡം മാത്രമായി കിടക്കുന്ന ദുര്യോധനിലേക്കു മഹാകവി കൈചൂണ്ടുന്നു. യുദ്ധം വ്യർത്ഥമാണെന്നും വിനാശമാണെന്നും അതുകൊണ്ടു ആരും ഒന്നും ...

മനുഷ്യരും ദൈവവും കുറെ കഥയെഴുത്തുകാരും

മുഖവുര ശ്രീ സുഭാഷ് ചന്ദ്രന്റെ 'സമുദ്രശില'യെന്ന രചനയെക്കുറിച്ചൊരു സര്‍ഗാത്മക പഠനമാണിത്. സമുദ്രശില തീര്‍ച്ചയായും വായനയും പഠനവും അര്‍ഹിക്കുന്ന ഒരു രചനയാണ്. 'കാലത്തെ കശക്കി' കഥ പറയുന്നു എന്നും അങ്ങനെ പറയുന്നതിലൂടെ അനശ്വരപദവിയിലേക്കും ദൈവതുല്യതയിലേക്കും കലാകാരന്‍ എത്തിച്ചേരുന്നുണ്ടെന്നും സുഭാഷ് ചന്ദ്രന്‍ അവകാശപ്പെടുന്നു. പഠനവിധേയമായ രചനയെപ്പോലെ 'കാലത്തെ കശക്കി'യെന്നോ, കാലത്തെ നിശ്ചലമാക്കിയെന്നോ, ത്രികാലസ്പര്‍ശിയെന്നോ ഒക്കെ പറയാവുന്ന ഒരു കഥനരീതിയിലൂടെ , പഠനവിധേയമാക്കുന്ന രചനയിലെ നായികയെ കൂടു...

വാമനന്‍

കൊല്ലപ്പെടുമ്പോള്‍ അഭയയ്ക്കു ഇരുപത്തി രണ്ടു വയസ് . കൊല്ലപ്പെട്ടിട്ട് ഇരുപത്തിയാറ് വര്‍ഷവും .താന്‍ ജീവിച്ചിരുന്നതിലുമേറെക്കാലം തന്റെ കൊലക്കേസിട്ടു പൂച്ച തട്ടിക്കളിക്കുന്ന ഒരു നീതിനിര്‍വഹണ വ്യവസ്ഥ കണ്ടു കുഴിമാടത്തില്‍ കിടന്നവര്‍ കരയുകയും പ്രതിഷേധിക്കുകയും ചെയ്യുന്നുണ്ടാവില്ലേ ?നാമൊക്കെ മുന്‍വിധിയോടെ കാത്തിരിക്കുന്നയാ ദുര്‍വിധി കേള്‍ക്കാനായി അവളുടെ അച്ഛനുമമ്മയും ജീവിച്ചിരിപ്പുണ്ടാവുമോ ? ഉണ്ടെങ്കില്‍ തന്നെ അവര്‍ക്ക് കാഴ്ചയും കേള്‍വിയും ഉണ്ടാകുമോ ,കറുപ്പും വെളുപ്പും തിരിച്ചറിയനാകുമോ ?അതിന്റെ വിധി...

തീർച്ചയായും വായിക്കുക