Home Authors Posts by സജിനി പവിത്രൻ

സജിനി പവിത്രൻ

0 POSTS 0 COMMENTS

വിധി…വിധി

രണ്ടു പത്രവാർത്തകൾഃ ആദിവാസി യുവതികളെ നാട്ടിലെ ‘സംസ്‌കൃത ചിത്ത’ന്മാരായ പുരുഷന്മാർ ഉപദ്രവിച്ചു. യുവതികൾ കോടതിയിൽ പരാതിപ്പെട്ടു. രണ്ടുമൂന്നു ദിവസം മാത്രം പ്രായമുള്ള ഒരുകുഞ്ഞ്‌ ഒരു കാർഡ്‌ ബോർഡ്‌ പെട്ടിയിൽ വഴിയരികിൽ കിടക്കുന്നു. ആദ്യത്തെ സംഭവത്തിൽ യുവതികൾക്ക്‌ ശിക്ഷ ഉറപ്പായും കിട്ടും. അവർ നിഷ്‌കളങ്കരായ പുരുഷന്മാരെ പ്രലോഭിപ്പിച്ചു. അതിനു കാരണക്കാരായ സ്ര്തീകളിൽ നിന്ന്‌ നഷ്ടപരിഹാരം ഈടാക്കി ടി പുരുഷന്മാർക്ക്‌ കൊടുക്കേണ്ടതാണ്‌, എന്നാവും വിധി. കുഞ്ഞിനെ ആരും ഉപേക്ഷിച്ചതല്ലെന്നും സ്വയം പെട്ടിയിൽ കയറി വഴി...

നംഡപീ

നഗരത്തിൽ ഒരു സൂപ്പർ മാർക്കറ്റ്‌ തുടങ്ങുന്നു എന്നുകേട്ടപ്പോൾ യാമിനി സന്തോഷിച്ചു. അവിടെ ഒരു ജോലി... വീട്ടമ്മമാർ മിക്‌സി, വാഷിംഗ്‌ മെഷീൻ, തെർമോവേവ്‌, യൂറോക്ലീൻ തുടങ്ങിയ വൈദ്യുത കുണ്ടാമണ്ടികളിൽ തൂങ്ങിയതോടെ പാവപ്പെട്ട അടുക്കളപ്പണിക്കാർ തൊഴിൽരഹിതരായി. യാമിനിയുടെ കുടുംബം കൊടുംപട്ടിണിയിലാണ്‌. പത്തിലും പന്ത്രണ്ടിലും പഠിക്കുന്ന രണ്ടാൺമക്കൾ. നിത്യരോഗിയായ ഭർത്താവ്‌. പ്രതിദിനം മുപ്പത്തിയഞ്ചുരൂപയുടെ ഗുളികയിലാണ്‌ ആ ജീവൻ തടഞ്ഞുനില്‌ക്കുന്നത്‌. മൂന്നര രൂപപോലും എടുക്കാനില്ലാത്ത ദിവസങ്ങളിൽ, യാമിനി, ഭർത്ത...

ഒരു കടങ്കഥ

‘ഞങ്ങൾ’ എപ്പോഴും പാവങ്ങളോട്‌ ചേർന്ന്‌, പാവങ്ങൾക്കു വേണ്ടുന്ന എല്ലാ സാധനങ്ങളുടെയും വില വർദ്ധിപ്പിക്കുക, പാവങ്ങളുടെ അവശ്യസാധനങ്ങൾക്ക്‌ ദൗർലഭ്യം ഉണ്ടാക്കുക, പാവങ്ങൾക്ക്‌ സഞ്ചരിക്കാനുളള കുണ്ടും ചെളിയും നിറഞ്ഞ റോഡുകൾ കൂടുതൽ മോശമാക്കുക, പാവങ്ങളുടെ സ്ഥലം കൈയ്യേറി കുത്തകക്കാരെ പ്രീണിപ്പിക്കുക, പാവങ്ങളുടെ കുഞ്ഞുങ്ങൾക്ക്‌ പഠിക്കാനുളള അവസരം ഇല്ലായ്‌മ ചെയ്യുക, പാവങ്ങളുടെ തൊഴിലവസരങ്ങൾ കവർന്നും മോഷ്‌ടിച്ചും സ്വന്തമാക്കുക, പാവങ്ങൾക്ക്‌ എല്ലാ മേഖലയിലും നീതി നിഷേധിക്കുക- അങ്ങനെയങ്ങനെ ‘ഞങ്ങൾ’ എപ്പോഴും പാവങ്ങളോട്‌...

വ്യാസഭാവന

മകൾ വായിച്ചുകൊണ്ടിരുന്നു. അമ്മ കേട്ടുകൊണ്ടും. ‘ഈ ലോകത്തിലുളള സകലതും ഈ ഗ്രന്ഥത്തിലുണ്ട്‌. ഇതിലില്ലാത്തത്‌ ഒരിടത്തുമില്ല.’ എന്നത്രേ വ്യാസമഹർഷി പറഞ്ഞത്‌. ഇടയ്‌ക്ക്‌ മകൾക്കൊരു സംശയം- “അതു ശരിയാണോ? പഠിക്കാൻ കഴിവും ആഗ്രഹവും ഉളളവരെ പഠിക്കാൻ വിടുന്ന പ്രവണത മഹാഭാരതം എഴുതിയ കാലത്തുണ്ടായിരുന്നോ?” “മകളെ, മഹാഭാരതത്തിൽ നിന്നൊരു കഥ. കൗരവ, പാണ്ഡവ രാജകുമാരന്മാർ ദ്രോണാചാര്യരുടെ കീഴിൽ അസ്‌ത്രവിദ്യ അഭ്യസിക്കുന്ന കാലം. അടുത്തൊരു കാട്ടിലെ കാട്ടാളരാജാവ്‌ ഹിരണ്യധനുസ്സിന്റെ മകന്‌ ഒരു പൂതി. ദ്രോണഗുരുവിന്റെ കീഴിൽ ...

വിജയനെ കാലം വിലയിരുത്തട്ടെ

ഒ.വി. വിജയൻ കടന്നുപോയശേഷം അദ്ദേഹത്തിന്റെ കൃതികളെയും വ്യക്തിജീവിതത്തെപ്പോലും അപകീർത്തിപ്പെടുത്തുന്ന ലേഖനങ്ങൾ പല ആനുകാലികങ്ങളിലും കാണുന്നു. അതിന്റെ പിന്നിലുളള മനോവ്യാപാരം സ്‌പഷ്‌ടമായതിനാൽ അതർഹിക്കുന്ന അവഗണന കൊടുക്കുന്നതാണ്‌ നല്ലത്‌. ഒരു കൃതിയുടെ മൂല്യം തിട്ടപ്പെടുത്തുന്നത്‌ കാലമാണ്‌. വിജയൻകൃതികളുടെ മൂല്യം കാലംതന്നെ തിട്ടപ്പെടുത്തട്ടെ. ജൂൺ ലക്കം ഉൺമയിൽ രാജഗോപാൽ വാകത്താനം എഴുതിയ ലേഖനത്തിലെ അവസാനത്തെ വാക്യം ‘ബ്രാഹ്‌മണ്യം ജന്മംകൊണ്ടുമാത്രം ആർജ്ജിക്കാൻ കഴിയുന്നതാണെന്ന്‌ പഞ്ചമരെയെങ്കിലും ബോദ്ധ്യപ്പെ...

തീർച്ചയായും വായിക്കുക