സജിനി മേനോൻ
കമൽ – കഥകളുമായി…..
1986-ൽ ആദ്യമായി മിഴിനീർപ്പൂവുകൾ എന്ന സിനിമ സംവിധാനം ചെയ്യുകയും തുടർന്ന് മലയാളികൾക്ക് മുപ്പതോളം സിനിമകളിലായി ഹിറ്റുകളും സൂപ്പർഹിറ്റുകളും സമ്മാനിക്കുകയും ചെയ്‌ത കമൽ മലയാള സിനിമയുടെ മുഖ്യധാരയിലെത്തിയതിന്റെ രഹസ്യം പങ്കുവയ്‌ക്കുന്നു ഇവിടെ. ചോഃ കഥ തിരഞ്ഞെടുക്കുന്ന രീതി? അതിന് പ്രത്യേക മാനദണ്ഡമൊന്നുമില്ല. എങ്കിലും അടുത്തിടെ ഇറങ്ങിയ സിനിമകളോട് താരതമ്യം പാടില്ല എന്നുണ്ടാവാറുണ്ട്. ഒരു കഥ, ഒരു സിനിമ എങ്ങനെയാവാം എന്നുളളത് അതിനു വലിയ വില കൊടുക്കുന്ന നിർമ്മാതാവ് തീരുമാനിക്കേണ്ടതാണ്. അതിനുപുറമെ ഞ...