സജി ജോസ്
തിരിച്ചറിവ്
ഇതൊരു തിരിച്ചറിവാണ് .
ഈ യാത്ര എന്തിനു വേണ്ടി എന്ന ചോദ്യത്തിനുള്ള ഉത്തരം.
ഈ ചങ്ങലയിൽ ഒരു കണ്ണിയാവുക എന്നത് മാത്രമായിരുന്നു എന്ടെ ആഗമന ഉദ്ദേശം എന്നതും, ബാക്കി ഇവിടെ ചെയ്തതും, ചെയ്തുകൊണ്ടിരിക്കുന്നതും, ഇനി ചെയ്യേണ്ടി വരുന്നതും നിലനിൽപ്പിനു വേണ്ടിയുള്ള സമരം മാത്രമായിരുന്നു എന്നതാണു സത്യം, എന്ന തിരിച്ചറിവ്.
തിരിച്ചറിവിനപ്പുറം, ഇനിപറയുന്നതു എന്റെ അപ്പനിൽനിന്നുള്ള കേട്ടറിവും, ഞാൻ കണ്ടറിഞ്ഞതുമാണ്.
ഈ ചരിത്രം പറച്ചിലിനിടെ കഥാകാരൻ ഇടയ്ക്കൊക്കെ തന്ടെ തോന്നലുകളും ഊഹങ്ങളും ചേർത്...
ഉണ്ണീടെ നായ
എന്തൊരു തണുപ്പാണിത്.
ഇതു വരെ അമ്മയുടെ ചുടു ഏറ്റു കിടക്കുമ്പോളൊന്നും തണുപ്പ് അറിഞ്ഞിരുന്നതേ ഇല്ല.
ചുറ്റുമുള്ളതെല്ലാം പുറകിലേക്ക് പോകുന്നത് നോക്കി അവൻ കിടന്നു.
കാർ ഓടിക്കുന്നതിനിടെ, ഉണ്ണി പുറകിൽ ടവൽ വിരിച്ചു കിടത്തിയിരുന്ന പട്ടിക്കുട്ടിയുടെ തലയിൽ ഇടതു കൈ നീട്ടി തലോടി വിളിച്ചു, “ബോബീ....”
അത് തന്നെയാണ് വിളിക്കുന്നതെന്ന് മനസിലായില്ലെങ്കിലും, ആ വിളിയിലും തലോടലിലും അവനൊരു സുഖം തോന്നി. അവൻ അമ്മയെ ഓർത്തു കണ്ണടച്ച് കിടന്നു.
കാര് ഗേറ്റ് കടന്നു പോർച്ചിൽ നിന്നു. ഉണ്ണി കാറിൽ നിന്നും ഇറങ്ങി പുറകിലെ ...
അവൾ
നല്ല വിശപ്പ്.
അമ്പലത്തിൽ നിന്ന് തൊഴുതു ഇറങ്ങിയത് മുതൽ തുടങ്ങിയതാണ്.
വേഗം വീട്ടിലെത്തി എന്തെങ്കിലും കാര്യമായി കഴിക്കണം
ഞാൻ നടത്തത്തിനു വേഗത കുട്ടി.
“എടാ ഒന്ന് നിൽക്കെടാ..” പുറകിൽ നിന്നുള്ള വിളി തിരിച്ചറിഞ്ഞു ഞാൻ തിരിഞ്ഞു.
“ഓ ശശിയോ. നീ എന്നെത്തി ?”
“രണ്ടു ദിവസമായി.”
“പിന്നെ സുഖം ? ഫാമിലി ?” ഞാൻ നടന്നു കൊണ്ട് ചോദിച്ചു.
“എന്ത് സുഖം. എല്ലാവരും അങ്ങനെ കഴിഞ്ഞു പോകുന്നു.” അവൻ തിടുക്കത്തിൽ എന്റെ ഒപ്പം എത്താനായി ശ്രമിച്ചു കൊണ്ട് പറഞ്ഞു.
അറബി നാട്ടിലെ ജീവിതം അവന്ടെ ശരീരത്തിൽ വരുത്തിയ കൊ...
മാസ്‌ക്
“നിനക്കൊരു മാസ്ക്ക് വയ്ക്കാമായിരുന്നില്ലേ? അല്ലെങ്കിൽ ആ കൈയ്യൊന്ന് കഴുകാമായിരുന്നില്ലേ?”
“എന്തുട്ടാ ദൈവമീ പറേണത്? മാസ്ക്ക് ഉണ്ടാരുന്നു. കൈയ്യും ഓരോ ട്രിപ്പു കഴിയുമ്പോഴും കഴുകായിരുന്നു”.
“പിന്നെ നിനക്കെങ്ങനെ കൊറോണ കിട്ടി?” ദൈവം തല ചൊറിഞ്ഞു.
“എന്റെ ദൈവമേ വണ്ടിയിൽ 60 പേരുണ്ടാര്ന്ന് . അടുത്തു നിന്ന ഒരുത്തൻ തുമ്മിയത് എന്റെ മുഖത്തേക്കാ ദൈവമേ . ട്രിപ്പ് കഴിഞ്ഞ് ഓടി ചെന്ന് കഴുകിയപോഴേക്കും അരമണിക്കൂർ ആയിരുന്നു അതാ".
“ഒരു വണ്ടിയിൽ 60 പേരോ? അതും ഇപ്പോ? അല്ല .... എന്ത...
എന്റെ കഥ
ഞാൻ സജി.
ഇതു എന്റെ കഥയാണ്. എന്റെ ഹൈസ്കൂൾ കാലം…..
അന്നന്നുള്ള പാഠങ്ങൾ അന്നന്ന് പഠിക്കണമെന്ന് ആഗ്രഹിക്കുകയും നാളേക്ക് മാറ്റിവക്കുകയും ചെയ്യുന്ന ഒരു പാവം ആൺകുട്ടി.
പരീക്ഷ അടുക്കാറാവുമ്പോൾ മനസമാധാനം നഷ്ട്ടപെട്ടു ഒരെത്തും പിടിയും കിട്ടാതെ കണ്ടതൊക്കെ വായിച്ചു ഒന്നും മനസിലാകാതെ പരീക്ഷ എഴുതിയിരുന്നവൻ.
മുതിർന്നവരുടെ വീരകഥകൾ കേട്ട്, അതുപോലൊക്കെ ചെയ്യണമെന്ന് ആഗ്രഹിക്കുകയും ജന്മനാ ഉള്ള ഭയം കാരണം ഒന്നും ചെയ്യാതിരിക്കുകയും വലുതായപ്പോൾ അന്നാഗ...