Home Authors Posts by സജി വൈക്കം

സജി വൈക്കം

5 POSTS 0 COMMENTS
പുഷ്‌പാഞ്ജലി, കൊല്ലേറിൽ ജംഗ്‌ഷൻ, ഉദയനാപുരം. പി.ഒ, വൈക്കം. Address: Phone: 9400284856

ലേലം

ലോകത്തിലെ മുഴുവന്‍ കാളകളെയും വാങ്ങുകയോ വില്‍ക്കുകയോ ചെയ്യുന്നത് ആ ചന്തയിലാണെന്ന് എന്നു പറഞ്ഞാല്‍ അത് അതിശയോക്തിയാണെന്നു തോന്നാം. എന്നാല്‍ അതങ്ങനെയല്ല അതിവിശാലമായ ആ ചന്തയിലേക്ക് നയിക്കപ്പെട്ട കാളകള്‍ എണ്ണി തിട്ടപ്പെടുത്താവുന്നതിനേക്കാള്‍ എത്രയോ അധികമായിരുന്നു . ചന്തയുടെ നടത്തിപ്പുകാര്‍ക്കുപോലും അതിനെക്കുറിച്ച് വ്യക്തമായൊരു ധാരണയുണ്ടായിരുന്നില്ല. പ്രവേശനകവാടത്തില്‍ കാളകളെ ആട്ടിത്തെളിച്ചുകൊണ്ടു വന്നവര്‍ വിളിച്ചു പറഞ്ഞ എണ്ണം രേഖപ്പെടുത്തുകയല്ലാതെ മുഴുവന്‍ കാളകളേയും എണ്ണി നോക്കുവാനുള്ള സാദ്ധ്യതകള്‍ ...

കാക്ക

''കൂത്തിച്ചി കഴുവേര്‍ടമോളെ... പറ, ഏത് മഹാപാപിയാടി നെന്നെ പെഴപ്പിച്ചത്..?'' ചെല്ലമ്മ തിളച്ചു മറിയുകയായിരുന്നു. അവള്‍ ശാലിനിയുടെ കവിളത്തടിക്കുകയും മുടിയില്‍ കുത്തിപ്പിടിച്ച് അവളെ കട്ടിലിലേക്ക് വലിച്ചെറിയുകയും ചെയ്തു. ആലില പോലെ വിറയ്ക്കുകയായിരുന്നു അപ്പോള്‍ ശാലിനി. അവളുട മുഖത്തു നിന്ന് ചോര വാര്‍ന്നു പോയിരുന്നു. കണ്ണുകളില്‍ ഭയവും നിസഹായതയും കലര്‍ന്ന് നിറയുകയും കവിളുകളിലേക്കത് കവിഞ്ഞൊഴുകകയും ചെയ്തു. '' നാക്കെറങ്ങിപ്പോയോടി അവനാരാന്ന് പറഞ്ഞില്ലേ കൊല്ലും ഞാന്‍ നെന്നെ' പൊട്ടിത്തെറിച്ച ചെല്ലമ്മയുടെ വാക്ക...

വിശുദ്ധ യൂദാസ്‌ സ്‌കറിയോത്ത

‘ഇതാ ഇവിടെ വരെ എല്ലാം നിശ്ചയിച്ചപ്രകാരം തന്നെ സംഭവിച്ചിരിക്കുന്നു. പ്രവചനങ്ങളെല്ലാം പിതാവായ ദൈവത്തിന്റെ വിധി തീർപ്പാക്കുന്നു. പ്രവാചകൻമാരുടെ നാവിലൂടെ അത്‌ പുറപ്പെടുന്നുവെന്നു മാത്രം. പെസഹ ഒരുക്കേണ്ട ഈ മാളിക മുറിയെക്കുറിച്ചു പോലും അവൻ പറഞ്ഞുവച്ചിരുന്നു. പട്ടണവഴിയിലൂടെ വെള്ളം കുടവുമായി പോകുന്ന ഒരുവൻ, അവൻ പ്രവേശിക്കുന്ന ഭവനം.... പത്രോസിനും യോഹന്നാനും ഗൃഹനാഥനോട്‌ ആവശ്യപ്പെടുകയേ വേണ്ടിയിരുന്നുള്ളു. സജീകൃതമായ ഈ മുറി......ഇതു പോലും മുൻകൂട്ടി ഒരുക്കപ്പെട്ടിരുന്നു.’ മറ്റ്‌ പതിനൊന്നു പേരോടുമൊപ്പം യ...

ദിഗംബര

  പാഞ്ചാലരാജ്യത്തു നിന്നും ഏകചക്രയിലേയ്‌ക്ക്‌ മടങ്ങുമ്പോൾ വിശ്വം ജയിച്ച സന്തോഷമായിരുന്നു അർജ്ജുനന്‌ ‘കുട്ടിക്കാലം മുതൽ കേട്ടിരുന്ന ദ്രുപന്റെ പുത്രിയായ കൃഷ്‌ണയെക്കുറിച്ച്‌. അന്നുമുതൽ നെയ്‌തു കൂട്ടിയ സ്വപ്‌നങ്ങൾ, ഇന്നത്‌ യാഥാർത്ഥ്യമായിരിക്കുന്നു. കൃഷ്‌ണയുടെയും മനോഗതം മറ്റൊന്നായിരുന്നില്ല. സ്വപ്‌നസാഫല്യം ആ തരുണിയെ ആഹ്ലാദത്തിന്റെ ഉന്നംഗതയിലെത്തിച്ചിരിക്കുന്നു. വരാൻ പോകുന്ന നിമിഷങ്ങളെക്കുറിച്ചോർത്ത്‌ അവളുടെ മുഖം ലജ്ജാവിവശയായിരുന്നു. ’ഓർമ്മവച്ചനാൾ മുതൽ കേട്ടിരുന്നു വില്ലാളിവീരനായ അർജ...

സാലഭഞ്ജിക

വൈക്കം മഹാദേവക്ഷേത്രത്തിലെ വലിയ കുളത്തിന്റെ കല്‌പ്പടവിൽ ഞാനിരുന്നു. പച്ച നിറമുള്ള വെള്ളത്തിൽ കറുത്ത പൊട്ടുകൾ പോലെ സിലോപ്പിയാ മത്സ്യങ്ങൾ കൂട്ടമായ്‌ നിൽക്കുന്നു. കുളിക്കടവുകൾ ശൂന്യമാണ്‌. ഒരു കാലത്ത്‌ പുലർച്ചെ മുതൽ സന്ധ്യ മയങ്ങുംവരെ സജീവമായിരുന്നു ഇവിടം. മാറിടത്തിനു മുകളിൽ നിന്നും മുട്ടോളമെത്തുന്ന ഒറ്റ മുണ്ടുടുത്ത്‌, ഈറനണിഞ്ഞു നിൽക്കുന്ന സുന്ദരികൾ. വെള്ളത്തുള്ളികൾ സ്‌ത്രീശരീരത്തെയാണോ സുന്ദരമാക്കുക, അതോ സ്‌ത്രീശരീരത്തോടുചേരുമ്പോൾ വെള്ളത്തുള്ളികൾ സുന്ദരമാകുന്നതാണോ എന്നറിയില്ല. എന്തായാലും ഈറനണിഞ...

തീർച്ചയായും വായിക്കുക