സജി മഠത്തിപ്പറമ്പിൽ
കാരുണ്യത്തിന്റെ ഉദയകിരണം
പട്ടിണിയോടും രോഗങ്ങളോടും പടവെട്ടി സർക്കാർ ആശുപത്രിയുടെ വരാന്തയിൽ കഴിയേണ്ടിവരുന്ന പാവങ്ങൾ ജീവിക്കുന്ന നമ്മുടെ നാട്ടിലെ പണക്കാർ സ്വിസ് ബാങ്കിൽ എഴുപതുലക്ഷം കോടി രൂപ പൂഴ്‌ത്തി വച്ചിട്ടുണ്ടെന്നു നമുക്കു വിശ്വസിക്കാനാകുമോ. ഇതു കലികാലമാണെന്നും മനുഷ്യരുടെ മനസ്സിന്റെ നന്മ വറ്റിക്കൊണ്ടിരിക്കുകയാണെന്നും ആളുകൾ പറയാറുണ്ട്. എന്നാൽ നരകയാതന അനുഭവിക്കുന്ന നമ്മുടെ സഹോദരങ്ങളുടെ കണ്ണീരൊപ്പാൻ ശ്രമിക്കുന്ന നല്ലയാളുകൾ പലരും നമ്മുടെയിടയിലുണ്ട്. തങ്ങൾക്കു കിട്ടുന്ന തുച്‌ച്ഛമായ ശമ്പളത്തിൽ നിന്നു മിച്ചം പിടിച്ച് ജീ...