സജി, അബുദാബി
മിന്നാമിനുങ്ങുകൾ
ട്രെയിനിന്റെ ചൂളം വിളി കേട്ട് സുനന്ദ ഞെട്ടി ഉണർന്നു. താനെവിടെയാണെന്നും ചുറ്റുമെന്താണെന്നും ഓർത്തെടുക്കാൻ അവൾ കണ്ണു തിരുമ്മി നാലു പുറവും നോക്കി. പാടവരമ്പത്ത് ഞണ്ടിനെ നോക്കിയിരുന്ന കുട്ടികളൊക്കെ പൊയ്‌ക്കഴിഞ്ഞിരിക്കുന്നു. ഉമ്മറപ്പടിയിൽ കാലു കൂട്ടിവെച്ച് തല ചായ്‌ച് പാടവരമ്പിലൂടെ നടക്കുന്നവരെയും, അവിടെ ഞണ്ടിനെ പിടിക്കാൻ ശബ്‌ദമുണ്ടാക്കാതെ ക്ഷമയോടെ നോക്കിയിരുന്ന കുട്ടികളേയുമൊക്കെ നോക്കി നോക്കി അവൾ മയങ്ങിപ്പോയതായിരുന്നു. ഉച്ചക്കുള്ള ഗുളിക കഴിച്ച് കഴിഞ്ഞാൽ എന്നുമുള്ളതാണീ മയക്കം. സ്‌കൂളിൽ പോക്ക...