സജീവൻ വൈക്കത്ത്
വാര്‍ദ്ധക്യം
കത്തിയമര്‍ന്നു പോം കാത്തിരിപ്പിന്‍പകല്‍മുറ്റങ്ങളില്‍ വന്നുസന്ധ്യമയങ്ങവേ; ആര്‍ദ്രമേതോ കരലാളത്തിനാ-ദ്യത്തെ ഓര്‍മ്മയില്‍ ഞാന്‍ വെന്തുരുകവേ,അകലെയേതോ ഒരദൃശ്യസാദൃശ്യം പോലല്‍പ്പല്പ്പമായി,നീയെന്നില്‍ നിറയവേ.....ഏതു വിധിയെ പഴിക്കണം ഞാനി-ന്നേതേതു സത്യത്തെ വിശ്വസിച്ചീടണം. ഓര്‍മ്മയില്ലെത്രെ ജീവിതം ഞാന്‍ നിന്റെ ഓര്‍മ്മയില്‍ മാത്രം....ഉള്‍വലിഞ്ഞേതോ നിഗൂഢ വനാന്തര ജീര്‍ണ്ണജന്മമൊരശ്വധാമായി; പുഴുവും പഴുതാരയും ചേര്‍ന്ന മനസില്‍ പഴുത്തതൊക്കെ അരിച്ചെടുത്തെങ്കിലുംകനവായി, കനലായെരിഞ്ഞു തീരാത്തയീ-പ്പഴങ്കുടിലിന്നും പ്രണ...
പ്രണയിക്കുമ്പോൾ
മരം ചുറ്റാൻ സമയമില്ലാത്തതല്ല സർ മരങ്ങളില്ല എന്നതാണ് സത്യം! പാടവരമ്പിലൂടെ പിറകെ നടക്കാൻ കൊതിയില്ലാഞ്ഞിട്ടുമല്ല സർ, പാടങ്ങളില്ലാത്തതുകൊണ്ടാണ്!! അതുകൊണ്ടു തന്നെ പാർക്കുകളാണ് സേഫ്, പരിഭവക്കടലുകളുമായെത്തുന്ന എസ്.എം.എസ്.കളും ഒരു ജന്മത്തിന്റെ മുഴുവൻ വായാടിത്തങ്ങളുമായെത്തുന്ന മിസ്‌ഡ് കോളുകളുമാണ് നല്ലതെന്ന് ഞങ്ങൾ തീരുമാനിച്ചതും........ പ്രണയത്തിന് പ്രായമില്ലെന്ന് നിങ്ങൾ പറയാറുള്ളതുപോലെ, അഞ്ചെണ്ണമെങ്കിലും പൊട്ടിയില്ലെങ്കിൽ മനസ്സിനു കട്ടി വരില്ലെന്ന് ഞങ്ങളും...... ചെറുതിൽ നിന്ന് വലുതിലേക്...
യാത്ര
വെന്തെരിഞ്ഞേക്കാവുന്ന അരക്കില്ലമെങ്കിലും ബാക്കിയുണ്ടായിരുന്നെങ്കിൽ ഒരു രാത്രി നീ ഉറങ്ങുമായിരുന്നു അതുകൊണ്ടു തന്നെ നീ തിരികെ ചെല്ലുകയാണ് കാടുകളിലേക്ക്“!! ഉയരുന്ന കറുത്ത പുകച്ചുരുളുകൾ പ്രാണണു നൽകുന്ന പുരോഗതിയുടെ വേദനക്കൊടുവിൽ ഒരു ജലകണികക്കായ് ഒറ്റക്കാൽ തപം ചെയ്‌കെ നന്മയുടെ, മറവിയെടുക്കാറായ കുളങ്ങളിൽ നിന്നും ജലമാവാഹിച്ച് ഒളിച്ചിരുപ്പാവും മേഘങ്ങളും !!! പെയ്യാതെ പ്രസവിക്കാനാകാത്ത ഗർഭിണിയെപ്പോലെ ഒരു നാളവയും മരിക്കും വയർപിളർന്ന് കുഞ്ഞിനെ എടുക്കാനുള്ള *”തന്ത്രം“ അന്നു നീയും മറക്കും. കാട്ടിലെത്തും ...
നീയറിയാതെ
നീയറിയാതെയാണ് ഞാൻ നിന്നെ കവർന്നെടുത്തതും പുണർന്നതും നീയറിയാതെയാണ് എന്റെ കിനാച്ചില്ലകളിൽ പ്രണയം ചത്തുമലച്ചതും; പ്രണയം പൂത്ത ചില്ലകളിൽ വിരഹ വിഹംഗങ്ങൾ ചേക്കേറിയതും!!! നീയറിയാതെയാണ് പ്രണയത്തിന്റെ വിദ്യുത് പ്രഹരത്തിൽ വവ്വാൽ സമം ഞാൻ തലകീഴെ ജഡമായതും! എങ്കിലും, നീയറിയാതെ ഞാനെന്റെ കമ്പികളിലിന്നും ശ്രുതിപകരുന്നു രസതന്ത്രികളിൽ സ്വരം തേടുന്നു. ഒടുവിൽ നീയറിയാതെ ഉപേക്ഷിക്കുവാൻ നിന്നെപ്പോലെ തന്നെ നീയിനിയും ഉപേക്ഷിക്കപ്പെടുവാനായ്........ Generated from archived content...
ഹ്രസ്വചക്രം
രാവൊടുങ്ങും മുൻപേ ഇരുളകലും മുൻപേ സൂര്യനുദിക്കുകയാവും പ്രതീക്ഷയുടെ പർവ്വതമുകളിൽ ഉദിച്ചുയരും മുൻപേ അണയുകയുമാവും വേദനയുടെ ചക്രവാളങ്ങളിൽ; ഇരുൾ പരക്കുകയാവും നഷ്ടത്തിന്റെ വനാന്തരങ്ങളിൽ. ഇരുൾ പരക്കും മുൻപേ ഒരുതാര ജ്വലിച്ചുയരുകയാവും പ്രണയത്തിന്റെ ആകാശവീഥിയിൽ. ഒളിവിതറും മുൻപേ അത് പൊലിയുകയുമാവും വിരഹത്തിന്റെ കയങ്ങളിലേക്ക് പൊലിഞ്ഞു പതിക്കും മുൻപേ നിലാവരിച്ചിറങ്ങുകയാവും സ്നേഹത്തിന്റെ- സ്വാന്ത്വനത്തിന്റെ സമതലങ്ങളിൽ നിലാവുറയ്‌ക്കും മുൻപേ മഞ്ഞുവീഴുകയാവും ഭയത്തിന്റെ കിടുകിടുപ്പിലേക്ക്. രാവൊടുങ്ങും മുൻപേ...
ഉഗ്രഭയങ്ങൾ
വിശക്കുമ്പോഴാണ് നീയും കവിയായത് ‘വിശക്കുന്നവരുടെ’ കൂടെച്ചേർന്നതും വിൽക്കാവുന്ന വികാരമാണെന്നറിഞ്ഞതും തിരിച്ചറിവിനുള്ള രുധിരവസ്ര്തത്തി- ന്നസ്വസ്ഥതയിലും രക്തപിപാസുക്കളെയോ മാംസഭിഭുക്ഷുക്കളെയോ തിരിച്ചറിയാതിരിക്കാനുള്ള ഒരഹല്യാശാപത്തിൻ ഇരുൾക്കയങ്ങളിലായിരുന്നു നീ. അബോധസമുദ്രസഞ്ചാരത്തിനൊടുവിൽ ഒരു നിദ്രാവിഹീന രാവിൽ ബോധങ്ങളുടെയാകാശങ്ങളിൽ നിനക്കും ചിറകുമുളച്ചു. ചിറകരിഞ്ഞ്, വിവസ്ര്തനാക്കി താഴെയീത്തെരുവിൽ പിളർന്നെറിഞ്ഞാലും ജരാസന്ധനായ് തിരികെയെത്തണം. നഗ്നനായ്‌ത്തന്നെ നടക്കണം “അനാവൃതദേഹം ജീവിതത്തിന്റെ ...
വാക്ക്
ചിലപ്പോൾ വാക്ക് തലയില്ലാത്ത ഉടലാണ്, ഉടലില്ലാത്ത തലയും ഉടലും തലയും ചേർന്നാലും ചിലപ്പോളവ ഉയിരറ്റ വിലാപമാകാറുണ്ട് വാക്ക് കേവലം സ്വരങ്ങളുടെ ചേർച്ചയാകാം അർത്ഥങ്ങളുടെ മൂർച്ചയും. എങ്കിലും, ചിലപ്പോൾ വന്ന വഴിയേ തിരിച്ച് കണ്‌ഠനാളത്തിലെത്താൻ വൃഥാ വ്യസനിക്കുന്നു. വാക്ക് വേദനയാകാം വേദനാ സംഹാരിയും വ്രണമായി നീറുമ്പോഴും ചിലപ്പോളത് തൃഷ്ണാലുവിന്റെ ശമനവും പിപാസുവിന്റെ കുടിനീരുമാകാനും മതി. ചിലപ്പോളവ മുളന്തണ്ടിന്റെ സംഗീതം പോലെ മൃദുവാണ്. മറ്റു ചിലപ്പോൾ ഉൽക്കപോലെ, ലാവപോലെ ജ്വലിതവും ഒരുവാക്കിൽ നാം കുരുങ്ങി...
പറയാൻ മറന്ന വാക്കുകൾ
പറയാൻ മറന്നെത്ര വാക്കുകൾ, പ്രിയേ മറവിയാൽ മിഴിനീർത്തടങ്കലിൽ പൊറുതി മുട്ടുന്നവ ഹൃദയം കനത്തുകൊണ്ടെവിടെയെന്നറിയാതെ വിജന നഗരങ്ങളിൽ വ്യതിതനായി, മൂകാന്തകാരത്തിൽ വ്രണിതനായ്, സർവദിക്കുമ്മറന്നന്ധനായ് തെരുവിന്റെ പേയുള്ള സഹസ്രജന്മങ്ങളിലൊരുവനായ്, തിരയുന്നു ഞാൻ നിന്റെ മോഹരൂപം സഖീ. എന്റെ മിഴിനീർത്തടാകങ്ങളെല്ലാം വലിച്ചെടുത്തൊരു വർഷമായെന്നിൽ നീ പെയ്യുന്നതും കാത്ത്........ പറയാൻ മറന്നെത്ര വാക്കുകൾ പ്രണയത്തിന്നംലം ചുരത്തുന്ന ഗീതികൾ. പ്രിയതരമോർമച്ചിരാതുകൾ വെയിലിന്റെ നിറമുള്ള, മഴയുടെ മണമുള്ള, വശ്യ ഗന്ധികൾ. മിഴ...