Home Authors Posts by സജീവ്‌ മില്ലേനിയം

സജീവ്‌ മില്ലേനിയം

0 POSTS 0 COMMENTS

കരിനിഴൽക്കാഴ്‌ചകൾ

കാലത്തിൻ ഭിത്തിയിൽ കോറിയ ചിത്രത്തി- ലെന്നോ കരിനിഴൽ വീശി കാലങ്ങളോളം ഞാൻ കാത്തു തെളിച്ച കെടാവിളക്കിൻ തിരിമങ്ങി. കറയറ്റ മാനസ ശുഭ്രാംബരത്തിലോ- കാർമുകിലേറിപ്പടർന്നു. കതിരിട്ട മോഹത്തിൻ പൂക്കളിലൊക്കെയും കരിവണ്ടു താണ്‌ഡവമാടി. കരിമഷികൊണ്ടുകുറിച്ച കവിതകൾ കാമ്പറ്റു വീണു പിടഞ്ഞു കണ്ണിൽ പിടയും കനിവറ്റ കാഴ്‌ചയിൽ കരളു മുറിവേറ്റു വിങ്ങി. കാതിലടിയും കഠോരക്കൊലവിളി കാറ്റിനും ചോര തൻ ഗന്ധം കാലഘടികാരനാദത്തിൻ മേലെയും കാലൻ കോഴിയലർച്ച Generated from archived content: poem2_apr21.h...

തീർച്ചയായും വായിക്കുക