സാജന്‍ എന്‍ ആര്‍
അമ്മമാര്‍
ചിലപ്പോഴെങ്കിലും പ്രകൃതി നമ്മുടെ മനസ്സ് പോലെയാവും. ഉള്ളില്‍ ദുഖം കെട്ടിക്കിടക്കുമ്പോള്‍ പ്രകൃതി മഴയായി ചോര്‍ന്നൊലിയ്ക്കും. മനസ്സിലെ മൂടല്‍ പോലെ ഇരണ്ടടച്ചു വെളിച്ചം മറച്ചും, ഇടയ്ക്കു പ്രതീക്ഷകളെ
താലോലിക്കുമ്പോള്‍, കാര്‍മേഘങ്ങള്‍ക്കിടയില്‍ നിന്നും ഒളി വിതറി ചിരിക്കുന്ന സൂര്യനും. മനസ്സിന്റെ വിചാരങ്ങളെ, വികാരങ്ങളെ പിന്തുടരുന്ന കാലാവസ്ഥ വ്യതിയാനങ്ങള്‍.
അന്ന് കോരിച്ചൊരിയുന്ന മഴയായിരുന്നു. രാവിലെ തൊട്ട് മൂടി കെട്ടി, ഉച്ച തിരിഞ്ഞു ഇടിവെട്ടോടെ മഴ. ആദ്യമൊക്കെ നിന്നു പെയ്തു, പിന്നെ കനത്...