സജദ് മഞ്ചേരി
പരിണീത
ഞാന്‍ അവന്റെ ആരായിരുന്നു. അവന്റെ മനസ്സില്‍ എനിക്കുള്ള സ്ഥാനമെന്തായിരുന്നു. ഒരിക്കല്‍ അവനെ നഷ്ടപ്പെടും എന്നറിയാമായിരുന്നെങ്കിലും അതിത്രയും പെട്ടെന്ന്... ഞാന്‍ ഏറെ ഭയപ്പെട്ടിരുന്ന ദിവസം...അത് സംഭവിച്ചിരിക്കുന്നു.. ഞാന്‍ അവന് ആരുമല്ലാതായി മാറിയിരിക്കുന്നു. സന്തോഷവും ദു:ഖവും എല്ലാം പങ്കുവെച്ചുകൊണ്ട് ഒരിക്കലും അകലാന്‍ കഴിയാത്തവണ്ണം വണ്ണം അടുത്തു കഴിഞ്ഞതായിരുന്നു...എന്നിട്ടും.. ഇപ്പോള്‍ മനസ്സില്‍ ഇത്രയും കാലം ആര്‍ത്തിരമ്പി പെയ്തുകൊണ്ടിരുന്ന പ്രണയ മഴയുടെ അവസാന തുള്ളിയും പെയ്തു തീര്ന്നപോലെ.. ജീവിതത്...
നിശാഗന്ധി
കത്തിയമര്‍ന്ന പകലിന്റെ ശേഷിപ്പുകളായി മാനത്ത് ചിതറിക്കിടക്കുന്ന സ്വര്‍ണ്ണ ചീന്തുകളിലേക്ക് നോക്കിക്കൊണ്ട് വീടിന്റെ ഉമ്മറപ്പടിയില്‍ ഗോപി അലസമായി ഇരുന്നു. എന്തിനെന്നറിയാതെ വെറുതെ അസ്വസ്ഥമായിക്കൊണ്ടിരിക്കുന്ന അയാളുടെ മനസ്സ് ഭാവിയെ കുറിച്ചുള്ള കണക്കു കൂട്ടലുകള്‍ക്കൊന്നും മുതിരാതെ ഭൂതകാലത്തിലൂടെ തന്നെ വീണ്ടും ഉഴറി നടക്കുകയാണ്.. തിരക്കുകള്‍ ഇല്ലാത്ത ശാന്തമായ ഒരു നാട്ടിന്‍ പുറത്തുകാരന്റെ ജീവിതം കൊതിച്ച് രണ്ടു പതിറ്റാണ്ടോളം നീണ്ടു നിന്ന പ്രവാസ ജീവിതം അവസാനിപ്പിച്ചപ്പോള്‍ ഇങ്ങനെയൊരു വിരസത പെട്ടെന്ന്...