Home Authors Posts by ശൈലജ വര്‍മ്മ

ശൈലജ വര്‍മ്മ

13 POSTS 0 COMMENTS
ഞാൻ ശൈലജ വർമ്മ. ആസ്ട്രേലിയയിലെ മെൽബണിൽ സ്ഥിരതാമസം. അദ്ധ്യാപികയായിരുന്നു. നാട്ടിൽ ചെർപ്പുളശ്ശേരിയിൽ ആണു് വീട്‌. സോഷ്യൽ മീഡിയ യിലും ഓൺ ലൈൻ മാസികകളിലും സജീവമാണു്.

ഒരു ടാസ്മാനിയൻ ഡയറിക്കുറിപ്പ്‌ : ഒന്നാം ഭാഗം

  അങ്ങനെ കുറേ നാളായിട്ടുള്ള ഒരാഗ്രഹം പൂവണിയുവാൻ പോവുകയാണ്‌. ടാസ്മാനിയ " ടാസ്സി" എന്ന് ആസ്ട്രേലിയക്കാർ  സ്നേഹപൂർവ്വം വിളിക്കുന്ന ദ്വീപിലേക്കുള്ള യാത്ര... മെൽബണിൽനിന്നു  "ജെറ്റ്സ്റ്റാർ" വിമാനം താഴ്‌ന്ന് ഹൊബാർട്ടിൽ ഇറങ്ങാറായപ്പോൾ വിമാനത്തിന്റെജനാലയിൽക്കൂടി താഴേയ്ക്ക്‌ നോക്കി. നിറയെ മലനിരകളും നീല നിറമാർന്ന ജലാശയങ്ങളും -  മനം കവരുന്നകാഴ്ച്ച. എയർപ്പോർട്ടിൽ ഇറങ്ങി , പെട്ടികൾ  എടുത്ത്‌ ഞങ്ങൾ വാടകക്ക് വാഹനം പറഞ്ഞു വച്ചിരുന്ന റെന്റൽ കാർ ഏജൻസിയിൽ എത്തി, അത്യാവശ്യം വേണ്ടനടപടി ക്രമങ്ങൾ പൂർ...

ശ്രീലങ്കൻ യാത്ര : അവസാന അധ്യായം

പിറ്റേ ദിവസം രാവിലെ  "ഉനവാടുണ" Unawatuna)  എന്ന സ്ഥലത്തുള്ള ജാപ്പനീസ്‌ പീസ്‌ പഗോഡ ( Japanese Peace Pagoda) യിലേയ്ക്ക്‌ പോയി. തൂവെള്ള നിറത്തിൽ മണിയുടെ ആകൃതിയിലുള്ള സ്തൂപം. നാലു വശങ്ങളിലും വ്യത്യസ്തമായ മുദ്രകളോടുകൂടിയ ബുദ്ധ പ്രതിമകൾ. ബുദ്ധ പ്രതിമകൾക്കു താഴെ സുവർണ്ണ ലിപികളിൽ  ബുദ്ധ സൂക്തങ്ങൾ എഴുതിവച്ചിട്ടുണ്ട്‌. ശ്രീബുദ്ധന്റെ ജീവചരിത്രവും അവിടെ എഴുതി വച്ചിട്ടുണ്ട്‌. സ്തൂപത്തിനു ചുറ്റിലുമായി വേറേയും ധാരാളം ബുദ്ധ പ്രതിമകൾ കണ്ടു. ഒരു ശയന ബുദ്ധന്റെ പ്രതിമയും...

ശ്രീലങ്കന്‍ യാത്ര : അധ്യായം – പത്ത്

  29-താം തീയതി രാവിലെ 6 മണിയായപ്പോഴേക്കും പ്രഭാത ഭക്ഷണത്തിനു് ശേഷം കുടുംബാംഗങ്ങൾ തിരിച്ച്‌ കേരളത്തിലേക്കുള്ള മടക്കയാത്രക്ക്‌ റെഡിയായി. ഞങ്ങളുടെ മെൽബണിലേക്കുള്ള ഫ്ലൈറ്റ്‌ അടുത്ത ദിവസമേയുള്ളൂ. ദിനേഷിന്റെ അഭിപ്രായപ്രകാരം 'ഗല്ലി' എന്ന തീരദേശ പട്ടണത്തിലേയ്ക്ക്‌ പോകാമെന്ന് തീർച്ചയാക്കി രാജീവും ഞാനും അവിടേക്ക്‌ പുറപ്പെട്ടു. കൊളംബോയിൽനിന്നു 126 കി . മീറ്റർ ദൂരമുണ്ട്‌ ഗല്ലിയിലേക്ക്‌. സതേൺ എക്സ്പ്രസ്സ്‌ വേ(Southern Express Way)- യിൽക്കൂടിയായിരുന്നു യാത്ര. ഈ ഹൈവേയിൽ ടോൾ( toll) ഉണ്ട്‌. രണ്...

ശ്രീലങ്കന്‍ യാത്ര : അധ്യായം – ഒന്‍പത്

              പിനവാല ആന സരക്ഷണ കേന്രത്തിൽ നിന്നും ഇറങ്ങി കുറേ ദൂരം കൂടി മുന്നോട്ട്‌ പോയപ്പോൾ റോഡിന്റെ ഇടത്‌ വശത്തായി നിരനിരയായി അനവധി പ്രതിമകൾ കണ്ടു. ശ്രീബുദ്ധന്റെ വലിയൊരു പ്രതിമയും വരി വരിയായി നിൽക്കുന്ന അനുയായികളുടേയും പ്രതിമകളായിരുന്നു അവ. പിന്നീട്‌ പോയത്‌ ഒരു സമാധിസ്ഥലത്തേയ്ക്കാണ്‌. ശ്രീലങ്കയുടെ പ്രധാനമന്ത്രിയായിരുന്ന ബണ്ടാരനായകെയും അദ്ദേഹത്തിന്റെ ഭാര്യയും, മൂന്നു തവണ ശ്രീലങ്കയുടെ പ്രധാനമന്ത്രിയുമായിരുന്ന സിരിമാവോ ബണ്ടാരനായകെയും ...

ശ്രീലങ്കൻ യാത്ര : അധ്യായം – 8

  പിന്നവാല ആനസംരക്ഷണ കേന്ദ്രം :     തേയില ഫാക്ടറിയിലെ കാഴ്ച്ചകൾ കണ്ട്‌, അവിടെ നിന്നുള്ള സ്വാദേറിയ ചായയും കുടിച്ച്‌ യാത്ര തുടർന്നഞങ്ങൾ പിന്നീട്‌ എത്തിയത്‌ ആനകൾക്ക്‌ വേണ്ടിയുള്ള ഒരു അനാഥാലയത്തിലേയ്ക്കാണു്. അനാഥമാക്കപ്പെട്ടതോ, ഉപേക്ഷിക്കപ്പെട്ടതോ ആയിട്ടുള്ള ആനകളെ കണ്ടെത്തി സംരക്ഷിക്കുന്ന കേന്ദ്രമാണിത്‌. 1975 ൽ ആണു്ശ്രീലങ്കൻ വന്യമൃഗ സംരക്ഷണ വകുപ്പ്‌ ആനകൾക്കു വേണ്ടിയുള്ള അനാഥാലയം പിന്നവാലയിൽസ്ഥാപിക്കുന്നത്‌. ഇപ്പോൾ ആദൗത്യം ഏറ്റെടുത്തിരിക്കുന്നത്‌നാഷണൽ സുവോളജിക്കൽഗാർഡൻസ്‌...

ശ്രീലങ്കന്‍ യാത്ര – അധ്യായം – ഏഴ്

          പിറ്റേന്ന് പതിവു പോലെ രാവിലെ തന്നെ കാൻഡിയിൽ നിന്നും കോളംബോവിലേയ്ക്ക്‌ യാത്ര തിരിച്ചു. കൊളംബോ കാൻഡി റോഡ്‌ അഥവാ എ വൺ റോഡ്‌ ( A1Road) വഴിയായിരുന്നു യാത്ര. തലസ്ഥാന നഗരമായ കോളംബോവിനെ, പുരാതന തലസ്ഥാന നഗരിയായ കാൻഡിയുമായി ബന്ധിപ്പിക്കുന്ന റോഡ്‌ ആണ്‌ ഇത്‌. കടുഗണ്ണാവ (Kadugannawa) എന്ന സ്ഥലത്ത്‌ എത്തിയപ്പോൾ ഒരു റയിൽവേ മ്യൂസിയം ദിനേഷ്‌ കാണിച്ചു തന്നു. 2014 ൽ ശ്രീലങ്കൻ റെയിൽവേയുടെ 150 ആം വാർഷികാഘോഷവേളയിൽ നിർമ്മിച്ചതാണ്‌ ആ മ്യൂസിയം. വാഹനത്തിൽ തന്നെയിരു...

ശ്രീലങ്കന്‍ യാത്ര – അധ്യായം- ആറ്

              ശ്രീലങ്കയിലെ രണ്ടാമത്തെ വലിയ പട്ടണമാണു മലനിരകളാലും ചായത്തോട്ടങ്ങളാലും ചുറ്റപ്പെട്ടു കിടക്കുന്ന കാൻഡി. സിംഹള രാജാക്കന്മാരുടെ അവസാനത്തെ തലസ്ഥാനമായിരുന്നു ഇത്‌. ശ്രീലങ്കയുടെ മദ്ധ്യഭാഗത്തുള്ള ഈ നഗരം ലോക പൈതൃക പട്ടികയിൽ ഇടം നേടിയിട്ടുള്ളതും ഒരു പ്രധാന വിനോദ സഞ്ചാര കേന്ദ്രവും ആണു. കാൻഡിയിലെ പ്രധാനപ്പെട്ടൊരു ഉദ്യാനമാണ്‌ റോയൽ ബൊട്ടാണിക്കൽ ഗാർഡൻ. അവിടെ ധാരാളം സസ്യജാലങ്ങൾ ഉണ്ട്‌, അവധി ദിവസങ്ങൾ ചിലവഴിക്കുവാൻ നല്ല സ്ഥലവുമാണ്‌. പക്ഷ...

ശ്രീലങ്കന്‍ യാത്ര – അഞ്ച്

          പിറ്റേ ദിവസം രാവിലെ സിഗിരിയ കോട്ട കാണുവാനായി പോയി. ലോക പൈതൃക പട്ടികയിൽ ഉൾപ്പെട്ടിട്ടുള്ള ചരിത്ര സ്മാരകമാണിത്‌. വലിയൊരു പാറയ്ക്ക്‌ മുകളിൽ പുരാതന രാജകൊട്ടാരത്തിന്റെയും ജലവിതരണ സംവിധാനത്തിന്റേയും മറ്റും അവശിഷ്ടങ്ങൾ കാണാം. നിർവ്വീര്യമായ ഒരു അഗ്നിപർവ്വതത്തിന്റെ ലാവ ഖനീഭവിച്ച്‌ ഉണ്ടായതാണത്രെ ആ വലിയ പാറ. സിഗിരിയ എന്ന വാക്കിന്റെ അർത്ഥം സിംഹത്തിന്റെ പാറ എന്നാണു. സിഗിരിയ പാറയ്ക്ക്‌ മുകളിൽ കൊട്ടാരം പണിതതിനെപ്പറ്റി ഒരു കഥയുണ്ട്‌. അനുരാധപുരയിലെ രാജാ...

ശ്രീലങ്കന്‍ യാത്രകള്‍ – അധ്യായം നാല് –...

          രാവിലെ എട്ടു മണിക്ക്‌ തന്നെ ഞങ്ങൾ യാത്ര ആരംഭിച്ചു. എലിഫന്റ്‌ പാസ്സ്‌ വഴിക്കു‌ തന്നെയാണ്‌ സിഗിരിയ എന്ന സ്ഥലത്തേയ്ക്ക്‌ പോകുന്ന റോഡ്‌. അനുരാധപുരത്ത്‌ എത്തുന്നതിനു അൽപ്പം മുമ്പ്‌ വാവുനിയയിൽ ഇടത്തോട്ടുള്ള റോഡിലൂടെ തിരിഞ്ഞ്‌ നേരെ ചെന്നാൽ വിന്നേറിയ എന്ന വലിയ ശുദ്ധജല തടാകമുണ്ട്‌. രണ്ട്‌ വന്യജീവികേന്ദ്രങ്ങൾ ഈ തീരത്തു തന്നെയുണ്ട്‌. അതിൽ അൽപ്പം വലിയതാണ് 'കൗടുള്ള' ( Kaudulla) നാഷണൽ പാർക്ക്‌. ശ്രീലങ്കയിൽ 26 നാഷണൽ പാർക്കുകൾ ഉണ്ട്‌. അവയിൽ മികച്ച ഒരെണ്ണമ...

ശ്രീലങ്കന്‍ യാത്രകള്‍ – പുതുക്കിപ്പണിയപ്പെട...

              പ്രാചീന കാലം മുതൽക്കേ തമിഴരുടേയും മറ്റു ദ്രാവിഡ വിഭാഗങ്ങളുടേയും അധിവാസ കേന്ദ്രങ്ങൾ ശ്രീലങ്കയിലുണ്ടായിരുന്നു. ദക്ഷിണേന്ത്യയുമായുള്ള സാമീപ്യമാണു ദ്രാവിഡ സംസ്കാരം ശ്രീലങ്കയിൽ വേരൂന്നാൻ കാരണമായത്‌. ഭൂമിശാസ്ത്രപരമായ അടുപ്പം തമിഴ്‌നാട്ടിൽ നിന്നുള്ളവരെ ശ്രീലങ്കയിൽ എത്തിച്ചു. ശ്രീലങ്കയിൽ തമിഴരുടെ കേന്ദ്രമാണു വടക്കൻ ശ്രീലങ്കൻ പ്രദേശം. എ ഡി പത്താം നൂറ്റാണ്ടുവരെയുള്ള ആയിരം വർഷക്കാലത്തിന്റെ ഭൂരിഭാഗവും തമിഴ്‌ രാജാക്കന്മാരാണു അവിടം ഭരിച...

തീർച്ചയായും വായിക്കുക