Home Authors Posts by സൈജുഷ്‌ ചെമ്മങ്ങാട്ട്‌, പയ്യന്നൂർ.

സൈജുഷ്‌ ചെമ്മങ്ങാട്ട്‌, പയ്യന്നൂർ.

0 POSTS 0 COMMENTS

സ്വയം തൊഴിൽ

അമ്പലത്തിൽ ഉച്ചഭാഷണിയുടെ ശബ്‌ദം കുളിമുറിയിൽ കേൾക്കാം. ഒരു കാലത്ത്‌ അസഹ്യമായി തോന്നിയിരുന്ന ഈ പാട്ടുകൾ ഇന്ന്‌ ഞാൻ കൂടെ പാടി ആസ്വദിക്കുന്നു. തല തോർത്തികൊണ്ട്‌ നിൽക്കുമ്പോൾ അനുജത്തി സുമ വിളിച്ചു ചോദിച്ചു. “ചേട്ടാ ഇന്ന്‌ ഏതു ഷർട്ട്‌ ആണ്‌ തേയ്‌ക്കേണ്ടത്‌?” ഇന്നലെ ബുക്കിംഗ്‌ ഒന്നും ഇല്ലാത്തതിനാൽ അതിനുത്തരം കൊടുത്തില്ല. കവലയിൽ ചെന്നു നിന്നാൽ കാര്യത്തിനോക്കെയും ഒരു തീരുമാനം ആകും. അതുകൊണ്ട്‌ ഇന്നോരല്‌പം നേരത്തെ തന്നെ ഇറങ്ങാൻ തീരുമാനിച്ചു. മേശപ്പുറത്ത്‌ ചായയും പുട്ടും പഴവും നിരത്തിയിരിക്കുന്നു. അട...

ഞാൻ കണ്ട നീലാംബരി

എന്നും പോകുന്ന അതേ വഴികൾ, അതേ കാഴ്‌ചകൾ, പ്രത്യേകിച്ച്‌ ഒന്നും ചെയ്യാനില്ലാത്ത ഒരു ട്രെയിൻ യാത്രയിൽ സ്‌ഥിരം കാഴ്‌ചകൾ മനം മടുപ്പിച്ചപ്പോൾ അപ്രതീക്ഷിതമായി എന്റെ മുന്നിലേയ്‌ക്ക്‌ ഒരു കെട്ട്‌ ബുക്കുമായ്‌ കടന്നു വന്ന ചെറുപ്പക്കാരൻ നീട്ടിയ ബുക്കിന്റെ കവറിൽ കണ്ട സുന്ദരിയായ യുവതിയുടെ മുഖചിത്രം എന്നെ വല്ലാതെ ആകർഷിച്ചു. അനന്തരഫരമായി നൂറ്റിഅമ്പതിൽ തുടങ്ങിയ വിലപേശൽ നൂറ്റി ഇരുപതിൽ അവസാനിച്ചു. അങ്ങനെ ആ ബുക്ക്‌ എനിക്ക്‌ സ്വന്തം. ആദ്യമായി പ്രണയിനിയുടെ ഫോട്ടോ കൈക്കലാക്കിയ ഒരു കൗമാരക്കാരന്റെ ആവേശമായിരുന്നു എ...

വിറംബ്ര

ഒട്ടുമുക്കാലും നരച്ച മുടി മുഖത്തേക്ക്‌ ഊർന്നുകിടക്കുന്നു. ക്ഷൗരക്കത്തി മറന്നു പോയ മുഖരോമങ്ങൾ. ശരീരത്തിന്റെ ഭാഗമേ അല്ലെന്നു തോന്നിപ്പിക്കുന്ന കുണ്ടിലാണ്ടു കിടക്കുന്ന കണ്ണുകൾ, അയാൾക്ക്‌ ചുറ്റും പഴകിയ വിയർപ്പു നാറ്റം തളം കെട്ടി നിന്നു. “ഒരു വിറംബ്ര” വിറയ്‌ക്കുന്ന കൈകളാൽ അയാൾ ചോദിച്ചു. “ഈ തിരക്കൊന്നു കഴിയട്ടെ, കുറച്ചങ്ങോട്ട്‌ മാറിനിൽക്ക്‌ എതിരെയുള്ളയാൾ മറുപടി പറഞ്ഞു. അയാൾ അനുസരണയുള്ള ഒരു കുട്ടിയെപ്പോലെ ഒരു മൂലയിലേക്ക്‌ മാറി നിന്നു. സമയം എട്ടുമണി ആയിക്കാണും. ഇന്ന്‌ പതിവിലും കൂടുതൽ തിരക്കുണ്ടായ...

വേശ്യ

നക്ഷത്രങ്ങളൾ വാശിപിടിച്ച്‌ കരഞ്ഞ കൗമാരത്തിൽ അവൾ എല്ലാം വലിച്ചെറിഞ്ഞു. വലിച്ചെറിയാൻ മാത്രം അവൾക്ക്‌ ബന്ധങ്ങളില്ല. ബന്ധനങ്ങളും. ഉള്ളത്‌ ശരീരത്തെ ചുറ്റിയ ചേലകൾ മാത്രം. അഴുകിയ ജഡങ്ങളുമായി മെത്തയിൽ തൊട്ടടുത്ത്‌ കിടന്ന്‌ നെറ്റിയിൽ ചുണ്ടുകൾ ചേർത്ത്‌ പലരും അവളോട്‌ പറഞ്ഞു “നീ സുന്ദരിയാണ്‌. ആദ്യമായി ആർത്തിയോടും ആസക്തിയോടും തന്റെ ശരീരത്തെ നോക്കിയ രണ്ടാനച്ഛനു മുന്നിൽ എല്ലാം നഷ്‌ടപ്പെട്ട അവൾക്കിന്ന്‌ അജ്ഞാതമായ നേർവഴികളിലൂടെ യാത്ര പോകാൻ ആത്മബന്ധങ്ങളില്ല. ദ്രവിച്ച സ്വപ്‌നങ്ങളുടെ കറുത്ത ഛായയിൽ മുഖം നോക്കി ...

തീർച്ചയായും വായിക്കുക