Home Authors Posts by സൈജു വി.ജേക്കബ്‌

സൈജു വി.ജേക്കബ്‌

0 POSTS 0 COMMENTS

ദുഃഖം

പുറത്ത്‌ വാതിലിൽ ദൈവം മുട്ടിവിളിക്കുന്നു. തലചായ്‌ച്ചുറങ്ങാൻ ഒരിടം വേണംപോലും...? ഞാൻ വാതിൽ ഒന്നുകൂടി വലിച്ച്‌ ചേർത്തടച്ചു. ദൈവം ഒരു മൂളിപ്പാട്ടുംപാടി അടുത്ത വീടുതേടി പോകുന്നു. പിന്നെ ഞാൻ കേട്ടത്‌ അടുത്ത വീട്ടിൽനിന്നുയർന്ന ആക്രോശങ്ങളാണ്‌. അതിനടുത്ത വീട്ടുകാർ നായയെ അഴിച്ചുവിടാൻ തുടങ്ങുന്നു. അപ്പോൾ എനിക്ക്‌ വളരെ ദുഃഖം തോന്നി. ഒരു നായയില്ലാതെ പോയല്ലോ...! Generated from archived content: story2_sep2.html Author: saiju_v_jacob

തീർച്ചയായും വായിക്കുക