Home Authors Posts by സൈഫുദ്ദീൻ വണ്ടൂർ

സൈഫുദ്ദീൻ വണ്ടൂർ

12 POSTS 0 COMMENTS
Be Okay

എവിഡൻസ്

    നേരാണറിയേണ്ടത്, വിധി കല്പിക്കും മുമ്പെ ആര് നോക്കി ...? ആരന്വോഷിച്ചു ...? വെറുതെ, പരാതിയുടെ മേൽ... നാറ്റിച്ചു, സമൂഹത്തിനു മുൻപിൽ. പ്രശ്നമില്ല, ശിക്ഷിച്ചോള്ളൂ തെറ്റുകാരനെങ്കിൽ ....! പരാതിയില്ല പക്ഷെ , എനിയ്ക്കും ചിലത് പറയാനുണ്ട് അത് കേൾക്കുവാനുള്ള... തെളിവുണ്ടെങ്കിൽ ഹാജരാക്കൂ ... സാക്ഷിയുണ്ടോ ? ഇതൊന്നുമില്ലെ ...? പിന്നെ എന്തിന്റെ .... എന്നെ ... ഞാൻ മിണ്ടാതിരിക്കാം, നിരത്തൂ.... വാദമുഖങ്ങളല്ല, എവിഡൻസ് , എവിഡൻസ്...

മൂന്നു കവിതകൾ

    ചിന്ത: - ഒറ്റയ്ക്കിരിക്കണമെന്ന ചിന്ത എങ്ങുമെത്തിയില്ല ഒറ്റയ്ക്കിരുന്നപ്പോൾ ചിന്തയുമില്ല ഒറ്റയാണെന്ന തോന്നലാണീ ഇപ്പയുള്ള ചിന്ത തോന്നൽ :- എനിക്ക് തോന്നി തുടങ്ങിയിരിക്കുന്നു എന്തെന്ന ചോദ്യത്തിനുത്തരം തോന്നലാണ് തോന്നുന്ന കാര്യം തോന്നുന്നതാണ് തോന്നുന്നതെല്ലാം ചെയ്യുന്നതാണ് ചെയ്യുന്നതെല്ലാം തോന്നുന്നതാണ് ചെയ്യാണ്ടിരിക്കലും ഒരു തോന്നലാണ് ഊഹം :- മനസ്സിനുള്ളിൽ വെച്ച് ശരിയൊ തെറ്റൊ അറിയാതെ കണക്കുകൾ തമ്മിൽ ഏറ്റുമുട്ടുന്നു ഒരു നിഗമനത്തിൽ അതിനെ ശരിയാക്കാൻ ശ്രമിക്...

കുറും കവിതകൾ

    ചൂല് : ******* എനിക്ക് ഒരൊറ്റ സങ്കട മെയൊള്ളൂ ... വീടും പരിസരവും വളരെ ഭംഗിയായി ചെയ്ത് തീർക്കാൻ എന്നെ നിങ്ങൾക്ക് ഉപകരിക്കാമെങ്കിൽ പിന്നെ ഏഴയലത്ത്പ്പോലും കാണാതെ മാറ്റി നിർത്തുന്നതെന്തിനാണ് ?   മൺവെട്ടി : ******* എന്നെ പരിപാലിക്കുന്നവർ പരിപാലിച്ചില്ലെങ്കിൽ ഞാൻ വൃത്തിയില്ലാത്തവനും കുളിക്കാത്തവനുമായി മുദ്രകുത്തപ്പെടും.   മഴു **** വീടുകളിൽ നിന്ന് ഞാൻ എന്നേ ഔട്ട്! ഹോട്ടലുകളും കല്യാണ പാർട്ടികളും ഉള്ളത് കൊണ്ട് എനിക്ക് മൂലക്കിരിക്കേണ്ടി വന്നില്ല.

ഒരുക്കം

    നമ്മുക്കെന്നും ഒരുക്കമാണ്, ഒരുക്കമില്ലാത്ത ഒരു ദിനരാത്രവും കഴിഞ്ഞ് പോയിട്ടില്ല. മുഖത്തെ ഒരു സൂക്ഷ്മ കണിക പോലും  കണ്ടെത്തുന്നു, അതിനെ ഇല്ലാതാക്കാൻ  വെമ്പൽ കൊള്ളുന്നു. മുടിയുടെ അഴക് ഒരുക്കത്തിന് വില്ലനാവുമ്പോൾ സൈഡിലേക്ക്  മാറ്റുന്നു. അതിലൊരു അഴക് ചാർത്തുന്നു. എല്ലാം  ഒരുക്കത്തിന് മാറ്റ് കൂട്ടുന്നു. ശരിക്കുള്ളൊരുക്കത്തിന് അറിയിപ്പ് വന്നാൽ ഇതിനൊക്കെ പക്ഷെ, എന്തു പ്രസക്തി.

അന്ധവിശ്വാസം

പരിഹാരം തേടി അലയുകയാണ് ഞാൻ. ചിന്തയാണ് ഏത് നേരവും. തിരിച്ചും മറിച്ചും ഞാൻ ചിന്തിക്കുന്നു. എന്റെ പ്രശ്നങ്ങൾക്കൊരു പരിഹാരം അതാണെന്റെ ലക്ഷ്യം. ദൈവത്തെ ഞാൻ പല രൂപത്തിൽ കാണുന്നു. എന്നിൽ പ്രതീക്ഷയുണർത്തുന്നവയാണെല്ലാം എന്റെ വിശ്വാസം എന്നിലുണ്ടെങ്കിലും എന്റെ മനസ്സ് ചാഞ്ചാടുകയാണ് അതിലേക്കെത്താൻ... വിശ്വസിക്കുന്ന വാർത്തകളാണ് പരത്തുന്നതെല്ലാം, വ്യാജനാണെന്ന ചിന്ത ഒട്ടുമേയില്ല എന്റെ പ്രശ്നം- പ്രശ്നപരിഹാരം അതാണെന്റെ ലക്ഷ്യം അതാണെന്റെ ചിന്ത ഞാനറിയാതെ അവർ എന്റെ മനസ്സിനെ കവർന്നെടുക...

ഹൈക്കു കവിതകള്‍

  കണ്ണാടി:- ********* ഞാന്‍ ഇല്ലായിരുന്നെങ്കില്‍ നിങ്ങള്‍ സുന്ദരിമാരും സുന്ദരമാരുമായി നടക്കില്ലായിരുന്നു. കൊറോണ: ************ എന്നെ ആരെ മേലും പഴിചാരണ്ട..... ഞാന്‍ ദൈവത്തിന്റെ ഒരു പരീക്ഷകനായി വന്നതാണ്. ദു:ഖം:- ******** സ്വാഭാവികത സാധാരണമാണ് പക്ഷെ ....... നാം സ്വയം ജാഗ്രതരാവുക സന്തോഷം: *********** ചിരിയുള്ള മുഖവുമായാണ് ഞാന്‍ പ്രത്യക്ഷപ്പെടാറുള്ളത്. ഉത്ഭവം......... അത് മനസ്സിനുള്ളിലെ വാദ്യമേളമാണ്. തിന്മ, നന്മ ---------------- അപചയത്തിന്റെയും, വിജയത്തിന്റെയും ...

കുറുംകവിതകള്‍

തൊട്ടാവാടി ------------- തൊട്ടാല്‍ ഞാന്‍ ഉറങ്ങുമെന്ന് കരുതി എന്നെ ആക്രമിക്കാന്‍ വന്നാല്‍ വേദനിപ്പിച്ചിട്ടെ ഞാന്‍ വിടുകയൊള്ളൂ..... വാക്ക്: ******* ഞാന്‍ ഒരു തവണയെ പറയൂ അതാണെനിക്ക് ശീലവും നിങ്ങളാണ് എന്നെ ചീത്തയാക്കുന്നത് എന്റെ നിഷ്കളങ്കതയെ നിങ്ങള്‍ ചൂഷണം ചെയ്യുന്നു. വിശപ്പ്: ******** എന്നിലൂടെ സഞ്ചരിച്ചവര്‍ക്ക് ജീവിതം സൗഖ്യമായിരിക്കും.

ഹൈക്കു കവിതകള്‍

നന്മ, തിന്മ: *********** എല്ലാവരും ആഗ്രഹിക്കുന്നതും എന്നെയാണ് (നന്മ ) എന്നാല്‍...... എല്ലാവരിലും നിന്നും ഒഴിവായി പോകേണ്ടവയും ഞാനാണ് (തിന്മ ) സുഹൃത്ത്: ********** എന്നില്‍ നിന്നാണല്ലൊ..... ഞാന്‍ വിലയിരുത്തപ്പെടുന്നത്! വിമര്‍ശകന്‍: ************** ഒന്നുമല്ലാത്തയെന്നെ ഉയര്‍ത്തിയതും , താഴ്ത്തിയതും ഈ പദപ്രയോഗത്തിന്റെ അര്‍ത്ഥത്തിലാണ് . പരിശ്രമം: ********** വിജയത്തിലേക്കുള്ള ഒരു പാതയാണ് ഞാന്‍....

കുറുംകവിതകള്‍

ചിരി: ****** നിനക്കിത്ര സൗന്ദര്യമെന്ന് എല്ലാവരും ചോദിക്കുന്നത് ഒരു പക്ഷെ ഈ ഗുണം കൊണ്ടായിരിക്കും! വിജയി: ******** എന്തും ഏതും ഞാന്‍ നേടിയെടുക്കും എന്ന ഉറച്ച തീരുമാനമെടുക്കുന്നവനാണ് യഥാര്‍ത്ഥത്തില്‍ ഞാനാവുക? അമ്മ ****** നിങ്ങളെ ആദ്യക്ഷരം പഠിപ്പിച്ച മാതൃത്വത്തിന്റെ അധ്യാപികയാണ് ഞാന്‍ ഉപ്പ് : ***** ഞാനില്ലാത്ത ഒരു സാധനത്തെ നിങ്ങള്‍ ഭക്ഷിക്കുകയെന്നത് അസാധ്യമായിരിക്കും! കരുണ: ******** നിന്നില്‍ നിന്ന് എന്നേ ഞാന്‍ അകന്നു പോയോ....... അന്ന് മുതല്‍ നീ നരനല്ലാതായി.. ! ...

അതെനിക്ക് അമൂല്യ നിധികളായിരുന്നു…

പിതാവ് ഒരു പുസ്തകപ്രേമിയായിരുന്നു. അത് കൊണ്ട് തന്നെ നാനാതരം പുസ്തകം വീട്ടിൽ സുലഭം. പബ്ലിസിറ്റി ആഗ്രഹിക്കാത്ത അന്തർമുഖനായിരുന്നു പിതാവ്. മൗനമായിരുന്നു അദ്ദേഹത്തിന്റെ മുഖമുദ്ര. അദ്ദേഹത്തിന്റെ വിയോഗത്തിന് ശേഷം ഒരു പ്രവാസ ഇടവേളയിൽ ഞാൻ നാട്ടിൽ എത്തി. തറവാട്ടുപുരയിൽ സൂക്ഷിച്ച് വെച്ച അദ്ദേഹത്തിന്റെ പുസ്തക ശേഖരത്തിലൂടെ ഞാൻ ഒരു നാൾ പരതുകയും, ഒരു പിടി പുസ്തകങ്ങൾ ഞാൻ എന്റെ സ്വഗൃഹത്തിലെ പുസ്തകസെൽഫിലേക്ക് മാറ്റുകയും ചെയ്തു. ആ പുസ്തകങ്ങളെ കേടുകൂടാതെ നല്ലൊരു സുരക്ഷിത സ്ഥലത്തിലേക്ക് മാറ്റേണ്ടത് എന്റെ കടമയാ...

തീർച്ചയായും വായിക്കുക