സഹീറ തങ്ങൾ
ഋതുഭേദം
വർഷമേഘാവൃതമാം കുളിരാർന്ന പകലുകളിൽ ആർദ്രമാമുടലുമായ് വിറയ്‌ക്കുന്നു നീ.... തൻനിഴൽപോലുമില്ലേകുവാ- നിത്തിരി തണൽ, താപരശ്‌മികളുതിർക്കുന്നു ചിരിക്കുന്നു കനൽദൈവം. സന്താപസന്തോഷസമ്മിശ്രമാ- മെന്റെയനുഗ്രഹ ഭണ്‌ഡാരപ്പെട്ടിയിൽ, നിന്നു വിസർജിക്കുമാരശ്‌മികളുടെ ശീതതാപം നിന്നിലേൽക്കുമ്പോൾ വിങ്ങിവിതുമ്പുമെന്റെ മനം ഋതുഭേദങ്ങളാൽ ഞാൻ മറയ്‌ക്കുന്നു. നഷ്‌ടസ്വപ്‌നങ്ങളുടെ തേങ്ങലുയരും ഇന്നലെകൾ നിനക്കന്യമായ്. സ്വന്തമാക്കാൻ പുത്തൻപുലരി- കളേറുന്നു പ്രതീക്ഷയുടെ തേരിൽ. ഉരുവിടുന്നു ഞാനെങ്കിലും അറിയുന്നീലാ ചേതനയറ്റനിന...